കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും എന്‍ഡിഎ വരുന്നു... പക്ഷേ തുഷാര്‍ തീരുമാനിയ്ക്കും!!! ഇതെന്ത് കഥ?

Google Oneindia Malayalam News

കേരളത്തില്‍ നിലവില്‍ രണ്ട് മുന്നണികളേ ഉള്ളൂ. എല്‍ഡിഎഫും യുഡിഎഫും എന്നാല്‍ ഈ തിരഞ്ഞെടുപ്പ് മുതല്‍ മൂന്ന് മുന്നണികള്‍ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു.

ഇത്രനാളും കേരളത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി ഇത്തവണ മുന്നണി സംവിധാനത്തില്‍ മത്സരിയ്ക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഘപരിവാറിന്റെ അനുഗ്രഹാശിസ്സുകളോടെ എസ്എന്‍ഡിപി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ബിഡിജെഎസ്സുമായിട്ടായിരിയ്ക്കും സഖ്യം.

thushar-vellappally

ഒരിയ്ക്കല്‍ കേരളത്തിലെ ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിച്ചതായിരുന്നു. എന്നാലിപ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് വീണ്ടും സഖ്യചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ്.

എന്തായാലും കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഇപ്പോള്‍ ബിഡിജെഎസ്സുമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. ഇതിനിടെയാണ് തങ്ങള്‍ക്ക് വേണ്ട അറുപതില്‍പരം മണ്ഡലങ്ങളുടെ പട്ടികയുമായി തുഷാര്‍ വെള്ളാപ്പള്ളി കുമ്മനം രാജശേഖരനെ കണ്ടത്.

kummanam

ബിജെപി ഇത്തവണ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന രണ്ട് മണ്ഡലങ്ങളായ കോഴിക്കോട് നോര്‍ത്തും കഴക്കൂട്ടവും തങ്ങള്‍ക്ക് വേണം എന്നാണ് ബിഡിജെഎസിന്റെ ആവശ്യം. കോഴിക്കോട് നോര്‍ത്തില്‍ ബിജെപി സം്സ്ഥാന വൈസ് പ്രസിഡന്റ് ശ്രീശനും കഴക്കൂട്ടത്ത് മുന്‍ പ്രസിഡന്റ് വി മുരളീധരനും ആയിരിയ്ക്കും സ്ഥാനാര്‍ത്ഥികളെന്ന് ബിജെപി നിശ്ചയിച്ച് കഴിഞ്ഞ സാഹചര്യത്തിലാണ് ബിഡിജെഎസ്സിന്റെ ആവശ്യങ്ങള്‍.

സംസ്ഥാനത്തെ ബിജെ നേതാക്കളുമായി ചര്‍ച്ച ചെയ്തല്ല മുന്നണിയുടെ കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത് എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. തങ്ങളുടേത് ദേശീയ പാര്‍ട്ടിയാണ്. ദേശീയ തലത്തിലാണ് എന്‍ഡിഎയുടെ ഭാഗമാകുന്നത്. അപ്പോള്‍ പിന്നെ ബിജെപി ദേശീയ നേതൃത്വവുമായിട്ടല്ലേ ചര്‍ച്ച വേണ്ടത് എന്നാണ് ചോദ്യം.

bjp

ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന് മുന്നണിയുടെ കാര്യത്തില്‍ കാര്യമായ തീരുമാനമൊന്നും എടുക്കാന്‍ കഴിയില്ല. ഏത് വിധേനയും കേരളത്തില്‍ അക്കൗണ്ട് തുറക്കണം എന്ന ലക്ഷ്യവുമായി നില്‍ക്കുന്ന കേന്ദ്ര നേതൃത്വം അതിന് വേണ്ടി ബിഡിജെഎസ്സുമായി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകും.

English summary
Assembly Election 2016: NDA tob introduced to Kerala Politics with BDJS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X