സുധീരന് ഉമ്മന്‍ ചാണ്ടിയുടെ ഭീഷണി...!!! വേണമെങ്കില്‍ താനും മാറി നില്‍ക്കുമെന്ന്
ദില്ലി: കോണ്‍ഗ്രസില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത് പിസിസികള്‍ ആണെന്നാണ് വപ്പ്. എന്നാല്‍ ആത്യന്തികമായി ഹൈക്കമാന്‍ഡ് ആണ് തീരുമാനങ്ങളെല്ലാം എടുക്കാറുള്ളത്.
കേരളത്തില്‍ വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായതോടെ അതില്‍ ചില മാറ്റങ്ങളൊക്കെ ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ. എന്നാലിപ്പോള്‍ കാര്യങ്ങളെല്ലാം ഉമ്മന്‍ ചാണ്ടിയുടെ കൈയ്യിലേയ്ക്ക് വരുന്ന കാഴ്ചയാണ് കാണുന്നത്.
ആരോപണവിധേയരായവരും നാല് തവണ എംഎല്‍എ ആയവരും മത്സരിയ്‌ക്കേണ്ടെന്ന സുധീരന്റെ നിര്‍ദ്ദേശത്തെ ഉമ്മന്‍ ചാണ്ടി തടഞ്ഞത് ഈ ഭീഷണി ഉപയോഗിച്ചാണ്. എന്താണ് ആ ഭീഷണി?

ആരോപണം നേരിടുന്നവര്‍
കെ ബാബു, സിഎന്‍ ബാലകൃഷ്ണന്‍, അടൂര്‍ പ്രകാശ്, ബെന്നി ബെഹ്നാന്‍, കെസി ജോസഫ് തുടങ്ങിയവരെ ലക്ഷ്യമിട്ടായിരുന്നു വിഎം സുധീരന്റെ നീക്കം. ആരോപണ വിധേയരാവയര്‍ മാറി നില്‍ക്കട്ടെ എന്നാണ് സുധീരന്‍ പറഞ്ഞത്. പക്ഷേ ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു എന്നറിയാമോ?

എംഎല്‍എ ചരിത്രവും
ആരോപണ വിധേയര്‍ക്കൊപ്പം, നാല് ടേം എംഎല്‍എ ആയിരുന്നവരും മാറി നില്‍ക്കട്ടേ എന്നായിരുന്നു സുധീരന്റെ വാദം. ഇത് രണ്ടും ഉമ്മന്‍ ചാണ്ടിയ്ക്കും ബാധകമാണല്ലോ.

താനും മാറും
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ താനും മത്സര രംഗത്ത് നിന്ന് പിന്‍മാറും എന്നായി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിര്‍ണായക നീക്കം.

സുധീരനെ കുടുക്കി
ഉമ്മന്‍ ചാണ്ടി മത്സര രംഗത്തില്ലാതെ ഈ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്സിന് നേരിടാന്‍ ബുദ്ധിമുട്ടായിരിക്കും. അത് തന്നെയാണ് ഉമ്മന്‍ ചാണ്ടി സുധീരനെതിരെയുള്ള തുറുപ്പ് ചീട്ടായി പുറത്തിറക്കിയതും.

അവര്‍ ഒന്നിച്ചു
സുധീരന്റെ കടുംവെട്ട് എ,ഐ ഗ്രൂപ്പുകളെ ഒരുപോലെയാണ് ബാധിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.












Click it and Unblock the Notifications