ഹരിപ്പാട്ട് രമേശിന് രക്ഷയില്ല!!! മാര്‍ച്ച്..., ആരോപണങ്ങള്‍
ഹരിപ്പാട്: പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി ക്രൂരമായി കൊലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാട് രക്ഷയില്ലാതായി. ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫീസില്‍ രണ്ടുദിവസമായി പ്രതിഷേധക്കാരുടെ കളിയാണ്. വന്‍ പോലീസ് സന്നാഹം ഇവിടെയുണ്ട്. എന്നാല്‍, ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ രമേശിനെ ഇവയെല്ലാം തിരഞ്ഞെടുപ്പില്‍ തിരിഞ്ഞുകൊത്തുമോയെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ ഭയം.
കഴിഞ്ഞദിവസം എല്‍ഡിഎഫും പിന്നീട് സിപിഎം ഒറ്റയ്ക്കും പ്രതിഷേധവുമായെത്തി. ഇപ്പോള്‍ ആംആദ്മി പാര്‍ട്ടിയും പ്രതിഷേധ മാര്‍ച്ചുമായി ക്യാമ്പ് ഓഫീസിലെത്തി. ഇതിനുപുറമെ എല്‍ഡിഎഫിന്റെ പ്രചാരണം കൂടിയായപ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ പഴയ ഉത്സാഹമില്ല.

ജിഷയുടെ കൊലപാതകം മൂടിവെച്ചത് ആഭ്യന്തരമന്ത്രിയുടെയും വകുപ്പിന്റെയും വീഴ്ചയാണെന്നാണ് പ്രധാന പ്രചാരണം. തിരഞ്ഞെടുപ്പായതിനാലാണ് സംഭവം സര്‍ക്കാര്‍ പുറത്തുവിടാതിരുന്നതെന്നും അതിലേറെ ദുരൂഹതയുണ്ടെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. സംഭവം മറച്ചുവെക്കാന്‍ കൂട്ടുനിന്ന പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.
എന്തായാലും ഹരിപ്പാട്ടെ എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ പ്രധാന പ്രചാരണ ആയുധം യുഡിഎഫിന്റെ അഴിമതിയല്ല. ജിഷയുടെ കൊലപാതകം തന്നെ. ഇതിനെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ് യുഡിഎഫ് ക്യാമ്പ്. അതുകൊണ്ടുതന്നെ യുഡിഎഫ് പ്രചാരണത്തിനും ഇവിടെ ഇപ്പോള്‍ മങ്ങലേറ്റിട്ടുണ്ട്.












Click it and Unblock the Notifications