'രാജ്യത്ത് കന്നുകാലി കച്ചവടം നിരോധിച്ചിട്ടുണ്ടോ..? സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ്സുകാരുണ്ടോ'
കോഴിക്കോട്: രാജ്യത്ത് കന്നുകാലി കച്ചവടം നിരോധിച്ചിട്ടുണ്ടോ എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഏതെങ്കിലുമൊരു ആര്‍എസ്എസുകാരന്റെ പേര് കാണിച്ചുതരാനാകുമോ എന്നും അദ്ദേഹം വെല്ലുവളിച്ചു. കോഴിക്കോട് മുതലക്കുളത്ത് ഇഎംഎസ്-എകെജി ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കമ്യൂണിസ്റ്റുകാരെ ആര്‍എസ്എസുകാര്‍ രാജ്യസ്‌നേഹം പഠിപ്പിക്കണ്ട. സ്വാതന്ത്ര്യസമര സേനാനികളായ ഇഎംഎസ്, എകെജി, കൃഷ്ണപിള്ള തുടങ്ങിയവര്‍ നയിച്ച പാര്‍ട്ടിയാണിത്. എന്നാല്‍ ഗാന്ധിജിയുടെ ഘാതകരായ, ഗാന്ധി ഘാതകര്‍ക്ക് ക്ഷേത്രം പണിയാന്‍ നടക്കുന്ന ആര്‍എസ്എസുകാര്‍ക്ക് രാജ്യ സ്‌നേഹത്തിന്റെ എന്ത് ചരിത്രമാണ് അവകാശപ്പെടാനുള്ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഏതെങ്കിലുമൊരു ആര്‍എസ്എസുകാരന്റെ പേര് ഇവര്‍ക്ക് പറയാനുണ്ടോയെന്നും പിണറായി ചോദിച്ചു.

രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കീഴില്‍ എന്തൊക്കെ കൊള്ളരുതായ്മകളാണ് നടക്കുന്നത്. ബിജെപി ഭരിക്കുാെരു സംസ്ഥാനത്ത് കന്നുകാലികളെ കച്ചവടം ചെയ്യുന്ന രണ്ട് യുവാക്കളെ പച്ചയ്ക്ക് കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഈ കൊലപാതകവും. രാജ്യത്ത് കന്നുകാലികളെ കച്ചവടം ചെയ്യുത് നിരോധിച്ചിട്ടുണ്ടോ. അതിന് തൊട്ടുമുമ്പല്ലേ ഒരു പൊലീസ് കുതിരയുടെ കാല് എംഎല്‍എ അടക്കമുള്ള ആര്‍എസ്എസുകാര്‍ തല്ലിയൊടിച്ചത്. ഇങ്ങനെ പോയാല്‍ ഈ രാജ്യത്ത് എല്ലാവിഭാഗം ജനങ്ങളും എങ്ങിനെയാണ് പേടികൂടാതെ ജീവിക്കുകയെന്നും പിണറായി ചോദിച്ചു.
വെള്ളാപ്പള്ളി നടേശനേയും കോണ്‍ഗ്രസ്സിനേയും പിണറായി വിജയന്‍ കടന്നാക്രമിച്ചു. വെള്ളാപള്ളി നടേശനെ ഇടയില്‍ നിര്‍ത്തിയുള്ള ഉമ്മന്‍ചാണ്ടി -ആര്‍എസ്എസ് കൂട്ടുകെട്ടാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന് കേരളത്തില്‍ എങ്ങനയെങ്കിലും ഒരു അക്കൗണ്ട് തുറക്കണം. അതിന് ഉമ്മന്‍ചാണ്ടിയുടെ സഹായം വേണം. അധികാരം നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് ആര്‍എസ്എസിന്റെ സഹായവും വേണം. അതിന് ഇരുവരും ചേര്‍ന്ന് വെള്ളാപ്പള്ളി നടേശനെ ഇടയില്‍ നിര്‍ത്തി കളിക്കുകയാണ്. വടകരയിലും ബേപ്പൂരിലും പണ്ട് പരീക്ഷിച്ച് പരാജയപ്പെട്ട ഈ നീക്കത്തെ ജനം തിരിച്ചറിയുമെന്നും പിണറായി പറഞ്ഞു.
അഴിമതിയുടെ പേരിലുള്ള ചെളിയേറാണ് കോഗ്രസില്‍ നടക്കുത്. അഴിമതിക്കെതിരെ ചെറുശബ്ദമുയര്‍ത്തിയ കെപിസിസി പ്രസഡിന്റിനെ മന്ത്രി അടൂര്‍ പ്രകാശ് വെല്ലുവിളിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ആ മന്ത്രിയെ സംരക്ഷിക്കാനെത്തി. സര്‍ക്കാരിന്റെ അവസാനമാവുമ്പോള്‍ മന്ത്രിമാരും നേതാക്കളുമെല്ലാം പരസ്പരം പോരടിക്കുകയാണെന്നും പിണറായി പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മറ്റി അംഗം എളമരം കരീം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണന്‍, എ.പ്രദീപ്കുമാര്‍ എംഎല്‍എ, എം.ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications