കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ സുരേഷ് ഗോപി 'വഴങ്ങി'...? തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ സുരേഷ് ഗോപി ആ കടുത്ത തീരുമാനം മാറ്റിയോ? തലസ്ഥാനത്തെ പ്രധാന ചര്‍ച്ച ഇപ്പോള്‍ അതാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും എന്ന് ഉറച്ച് സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്.

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ലെന്ന് നേരത്തെ സുരേഷ് ഗോപി ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ സുരേഷ് ഗോപിയ്ക്ക് പോലും ഏതിര്‍ക്കാനാവാത്ത കേന്ദ്രങ്ങളില്‍ നിന്നാണത്രെ അതി ശക്തമായ സമ്മര്‍ദ്ദം.

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലാണ് ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകാത്തത്. സുരേഷ് ഗോപി തന്നെ ആകുമോ ഇവിടത്തെ സ്ഥാനാര്‍ത്ഥി?

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു തുടക്കത്തിലെ പ്രചാരണം. എന്നാല്‍ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആണ് സ്ഥാനാര്‍ത്ഥി.

 ആറന്‍മുള

ആറന്‍മുള

ബിജെപിയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ആറന്മുള. ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നും വാര്‍ത്തകള്‍ വന്നു.

വേണ്ടെന്ന് വച്ചു

വേണ്ടെന്ന് വച്ചു

തിരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കേണ്ടെന്ന തീരുമാനം എടുത്തത് സുരേഷ് ഗോപി തന്നെ ആയിരുന്നു എന്നാണ് വിവരം. ഇക്കാര്യം അദ്ദേഹം തന്നെ ബിജെപി തേൃത്വത്തെ അറിയിക്കുകയായിരുന്നു.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

ഇടയ്ക്ക് വച്ച് ബിജെപി നേതൃത്വവുമായി സുരേഷ് ഗോപിയുടെ ബന്ധത്തില്‍ ഇടിവ് സംഭവിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം നല്‍കാതിരുന്നതും സുരേഷ് ഗോപിയെ ചൊടിപ്പിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ എന്ത് സംഭവിച്ചു

ഇപ്പോള്‍ എന്ത് സംഭവിച്ചു

തിരുവനന്തപുരം മണ്ഡത്തില്‍ മത്സരിയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ സമീപിച്ചിരുന്നത്രെ. പക്ഷേ അദ്ദേഹം അപ്പോഴും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

 മുകളില്‍ നിന്ന് സമ്മര്‍ദ്ദം

മുകളില്‍ നിന്ന് സമ്മര്‍ദ്ദം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും സമ്മര്‍ദ്ദം ആണ് ഇപ്പോള്‍ തീരുമാനം മാറ്റാനുള്ള കാരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമാക്കാര്‍ തന്നെ

സിനിമാക്കാര്‍ തന്നെ

തിരുവനന്തപുരം സെന്‍ട്രലില്‍ സംവിധായകന്‍ രാജസേനനേയോ നടന്‍ ദേവനേയോ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ മണ്ഡലത്തില്‍ ജയസാധ്യതയുണ്ടെന്ന് നിരീക്ഷണത്തിലാണ് ബിജെപി നേതൃത്വം.

English summary
Kerala Assembly Election 2016: Pressure from National Leaders for Suresh fopi to contest in Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X