സരിത പുറത്ത് വിടുന്നത് 41 മിനിട്ടുള്ള വീഡിയോ... തിരഞ്ഞെടുപ്പ് 'ഹോട്ട്' ആകും?
തിരുവനന്തപുരം: തന്റെ വിശ്വാസ്യത ചോദ്യം ചെയ്തപ്പോള്‍ വന്‍ ഭീഷണിയാണ് സരിത എസ് നായര്‍ മുഴക്കിയിരിയ്ക്കുന്നത്. കത്തില്‍ പറയുന്ന ആരോപണങ്ങള്‍ തെളിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്നാണ് ഇപ്പോള്‍ സരിത എസ് നായര്‍ ഉയര്‍ത്തിയിരിയ്ക്കുന്നത്.
41 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ എന്നും സരിത പറയുന്നുണ്ട്. ഇപ്പോള്‍ പുറത്ത് വന്ന കത്ത് താന്‍ തന്നെ എഴുതിയാണെന്നും സരിത ആവര്‍ത്തിയ്ക്കുന്നു. കത്ത് തന്റേത് തന്നെയെന്ന് തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്താനും താന്‍ തയ്യാറാണെന്ന് സരിത എസ് നായര്‍ പറയുന്നു.
എന്തായാലും തിരഞ്ഞെടുപ്പ് വേളയില്‍ കേരള രാഷ്ട്രീയം ചൂടുപിടിയ്ക്കുകയാണ്. സരിത ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രതിപക്ഷം കാര്യമായി ഏറ്റെടുത്തിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്.

മുഖ്യമന്ത്രിയ്‌ക്കെതിരെ
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിക്കുന്ന സരിത എസ് നായരുടെ കത്താണ് പുറത്തായത്. എന്നാല്‍ ഈ കത്ത് വ്യാജമാണെന്നാണ് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറയുന്നത്.

തെളിവുകള്‍
ആ കത്ത് താന്‍ എഴുതിയത് തന്നെയാണെന്നാണ് സരിത പറയുന്നത്. അക്കാര്യം തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്താനും തയ്യാറാണെന്ന് സരിത എസ് നായര്‍.

വീഡിയോ
കത്തില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിയ്ക്കുന്ന വീഡിയോ പുറത്ത് വിടും എന്നാണ് സരിത ഭീഷണി മുഴക്കിയിരിയ്ക്കുന്നത്. 41 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണത്രെ അത്.

ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാകണം എന്ന വെല്ലുവിളിയും സരിത എസ് നായര്‍ ഉന്നയിക്കുന്നുണ്ട്.

വിചാരിച്ചതല്ല
തിരഞ്ഞെടുപ്പ് കാലത്ത് കത്ത് പുറത്ത് വിടണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് സരിത പറയുന്നത്. കത്ത് പുറത്ത് വിട്ടത് താനല്ലെന്നും സരിത ആവര്‍ത്തിയ്ക്കുന്നുണ്ട്.

അന്വേഷിയ്ക്കട്ടേ...
താന്‍ മറ്റ് ചില കേന്ദ്രങ്ങളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണമെങ്കില്‍ അത് അന്വേഷിയ്ക്കാവുന്നതാണെന്ന് സരിത പറയുന്നു. എന്നാല്‍ കേരളത്തിലെ ഏജന്‍സികളെ വിശ്വാസമില്ലെന്നും സരിത പറയുന്നു.

തെളിവുകള്‍ നല്‍കും
ശരിയായ അന്വേഷണം നടത്തുകയാണെങ്കില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും സരിത പറഞ്ഞു.

ഫെനിയ്‌ക്കെതിരെ
തന്റെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെതിരെ സരിത എസ് ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. താന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ബെന്നി ബഹനാന്‍ ഫെനിയ്ക്ക് 80 ലക്ഷം രൂപ നല്‍കിയെന്നതാണ് അത്.

തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിന്റെ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് സരിതയുടെ നീക്കം.

വെറും ഭീഷണിയോ?
സരിത എസ് നായര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത് സ്ഥിരം രീതിയിലുള്ള ബ്ലാക്ക് മെയ്‌ലിങ് മത്രമാണെന്നാണ് യുഡിഎഫിന്റെ പക്ഷം.












Click it and Unblock the Notifications