കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കങ്ങള്‍ക്ക് അവസാനമായി ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍ തന്നെ

Google Oneindia Malayalam News

തിരുവനന്തപുരം: ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് നിശ്ചയിച്ചു. ടിഎന്‍ പ്രതാപന്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായ കയ്പമംഗലം ആര്‍എസ്പിക്ക് നല്‍കാനും തീരുമാനമായി. മുഹമ്മദ് നഹാസിനെ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഒറ്റപ്പാലത്ത് ശാന്താ ജയറാമിനെയും ദേവീകുളത്ത് ആര്‍ രാജാറാമിനെയുമാണ് നേരത്തെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഒറ്റപ്പാലത്തു നിന്നും മാറ്റിയതിനെതിരെ ശാന്താ ജയറാം രംഗത്ത് വന്നിരുന്നു. ഷാനിമോളുടെ സ്ഥാനാര്‍ത്ഥിത്വച്ചില്‍ എതിര്‍പ്പില്ലെന്ന് പാലക്കാട് ഡിസിസി അറിയിച്ചതോടെയാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

Shanimol Usman

പയ്യന്നൂര്‍, കല്ല്യാശേരി, കാഞ്ഞങാങാട് സീറ്റുകളില്‍ ഇനിയും തീരുമാനമാകേണ്ടതുണ്ട്. കല്ല്യാശേരിയില്‍ പി രാമകൃഷ്ണനും കാഞ്ഞങ്ങാട് ടിജി ദേവുമാണ് പരിഗണനയിലുള്ളത്. കൂടാതെ ദേവികുളത്ത് എകെ മാണിയുടെ പേര് ഹൈക്കമാന്റില്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനമായതായും സുധീരന്‍ അറിയിച്ചു.

മറ്റ് സാറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യം എഐസിസിയാണ് തീരുമാനിക്കുന്നതെന്നും തങ്ങള്‍ക്ക് അതിനുള്ള അധികാരമില്ലെന്നും സുധീരന്‍ വ്യക്തമാക്കി. ഐഎന്‍ടിയുസി ചന്ദ്രശേഖരനുമായി സംസാരിച്ചെന്നും വിഎം സുധീരന്‍ കൂട്ടി ചേര്‍ത്തു.

English summary
Assembly Election 2016:Sanimol Usman will be Ottapalam congress' candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X