'ഗാന്ധിയെ കൊന്നവരോടൊപ്പം നില്‍ക്കുന്നവര്‍ക്ക് വോട്ടുവേണോ, ആട്ടുവേണോ? വി.എസിന്റെ ചോദ്യം
കുട്ടനാട്: 'മഹാത്മാഗാന്ധിയെ കൊന്നവരുടെ പാര്‍ട്ടിക്കാരാണ് ബി.ജെ.പി. അപ്പോള്‍, അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് വോട്ട് വേണോ? ആട്ടുവോണോ?'- കുട്ടനാട്ടുകാരോടാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ചോദ്യം.
ബി.ജെ.പി.യോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്ന ബിഡിജെഎസിനെ ഉദ്ദേശിച്ചാണ് വിഎസിന്റെ കമന്റ്. കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ബിഡിജെഎസിലെ സുഭാഷ് വാസുവാണ്. ഈഴവ സമുദായത്തിന് ഏറെ സ്വാധീനമുള്ള ഇടമാണ് കുട്ടനാട്. അതുകൊണ്ടുതന്നെയാണ് വിഎസ് ഇത്തരമൊരു ആരോപണമുന്നയിച്ചതും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍സിപിയിലെ തോമസ് ചാണ്ടിയാണ് മത്സരിക്കുന്നത്. രാമങ്കരിയില്‍ തോമസ് ചാണ്ടിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്താണ് വിഎസിന്റെ ഈ വിവാദ പരാമര്‍ശം.വെള്ളാപ്പള്ളി നടേശനെ പരോക്ഷമായും ഉമ്മന്‍ചാണ്ടിയെ പ്രത്യക്ഷമായും വിമര്‍ശിച്ചായിരുന്നു പ്രസംഗം. ഉമ്മന്‍ചാണ്ടി കോഴകളുടെ തോഴനാണ്. കുട്ടനാട് പാക്കേജ് കുഴിച്ചുമൂടിയത് ഉമ്മന്‍ചാണ്ടിയാണ്. 1840 കോടി രൂപയില്‍ 400 കോടി മുടക്കി കര്‍ഷകരെ വഞ്ചിച്ചെന്നും വിഎസ് പറഞ്ഞു
അമ്പലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ വിഎസ് മാറി നിന്നിരുന്നു. വിഎസ് വരാത്തതിനാല്‍ ഏപ്രില്‍ മൂന്നിന് വെച്ചിരുന്ന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന അതേ സമയത്താണ് ഘടകകക്ഷിയുടെ സ്ഥാനാര്‍ഥിയായ തോമസ് ചാണ്ടിയുട തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിഎസ് പങ്കെടുത്തത്.












Click it and Unblock the Notifications