നിയമസഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ മാറ്റത്തിന്റെ തരംഗമാണ് അലയടിക്കുന്നതെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴം: കേരളം മാറ്റത്തിനൊരുങ്ങിക്കഴിഞ്ഞെന്നും മാറ്റത്തിന്റെ തരംഗമാണ് സംസ്ഥാനം മുഴുവന്‍ അലയടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നോട്ടുള്ള പ്രയാണത്തില്‍ സംസ്ഥാനത്തിന്റെ ഗതി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. വോട്ടവകാശമുള്ള മുഴുവന്‍ പേരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഉയര്‍ന്ന പോളിങ് ഉറപ്പു വരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കണം. ഒപ്പം കള്ളവോട്ടുകള്‍ തടയുന്നതിനായി ജാഗ്രത പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
മലപ്പുറത്ത് എൽഡിഎഫ് 8 സീറ്റ് നേടും; തവനൂരിൽ അത്ഭുതമൊന്നും സംഭവിക്കില്ലെന്നും കെടി ജലീൽ
ഏകാധിപതികളുടെ ഉത്തരവുകള്‍ ഏറ്റുപാടലല്ല ജനാധിപത്യം, മറിച്ച് ഏറ്റവും ദുര്‍ബലമായ ശബ്ദത്തിനു പോലും കാതോര്‍ക്കുന്നതാണ് ജനാധിപത്യത്തിന്റെ രീതി. നല്ല കാലം തീര്‍ച്ചയായും വരും. ഐശ്വര്യ കേരളത്തിനായി , ലോകോത്തര കേരളത്തിനായി കേരള ജനത യു ഡി എഫിന് ഒപ്പം അണിചേരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിപ്പാട് മണ്ണാറശാല യു.പി.സ്കൂളിലെ 51 നമ്പര്‍ ബൂത്തില്‍ ഇന്നു രാവിലെ കുടുംബാംഗങ്ങളൊടൊപ്പം രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ സൈക്കിള്‍ ചവിട്ടിയെത്തി വിജയ്, ഇന്ധന വിലയില്‍ പ്രതിഷേധം
അതേസമയം, യുഡിഎഫ് ഇത്തവണ മികച്ച വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കെ മുരളീധരനും പറഞ്ഞു. നേമത്തെ സംഘര്‍ഷത്തോടെ ബിജെപിയുടെ തോല്‍വി നേമത്ത് ഉറപ്പായെന്നും മുരളീധരന് വ്യക്തമാക്കി. കേരള നിയമസഭയില്‍ ഇത്തവണ ബിജെപി വട്ടപൂജ്യമാകും.
തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തും: ബദൽ മുന്നണി വിജയിക്കുമെന്ന് എം ടി രമേശ്
താന്‍ പണം വിതരാണം ചെയ്യാന്‍ എത്തിയെന്ന ആരോപണമൊക്കെ വളരെ തരംതാണതാണ്. മുഖ്യമന്ത്രിയുടെ ശരണം വിളിയിലൊന്നും കാര്യമില്ല. വിളിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ശരണം വിളിച്ചില്ല. ഇപ്പോഴാണ് അവര്‍ അയ്യപ്പനെ ഓര്‍ക്കുന്നത്. ഇതിനൊക്കെ അവര്‍ അനുഭവിച്ചേ മതിയാകൂവെന്നും മുരളീധരന് പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ്: യുഡിഎഫ് കേരളത്തില്‍ 80 സീറ്റുകള്‍ നേടും, ബിജെപി വട്ടപൂജ്യമാകുമെന്ന് കെ മുരളീധരന്
തിരഞ്ഞെടുപ്പ്: ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ജോസ് കെ.മാണി
മാധുരി ബ്രഗന്‍സയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം