കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു രമേശിന് ബാറുടമകളുടെ പിന്തുണ; മാണി പാടുപെടും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ കെഎം മാണി കൈക്കൂലി വാങ്ങി എന്ന ആരോപണത്തില്‍ ബിജു രമേശിന് സംഘടനയുടെ പിന്തുണ. കൊച്ചിയില്‍ ചേര്‍ന്ന ബാര്‍ ഉടമകളുടെ യോഗത്തില്‍ ഭൂരിപക്ഷം പേരും ബിജു രമേശിനെ പിന്തുണച്ചു.

ബാര്‍ ഉടമകളുടെ സംഘടന ഒറ്റക്കെട്ടായി ആരോപണത്തില്‍ ഉറച്ച് നിന്നാല്‍ അത് കെഎം മാണിയുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കിയേക്കും എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. യോഗം തുടങ്ങുന്നതിന് മുമ്പ് മന്ത്രിസഭയിലെ ഒരു പ്രമുഖന്‍ ബാര്‍ ഉടമകളുടെ പ്രതിനിധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Biju Ramesh

ബാര്‍ ഉടമകളുടെ സംഘടനയുടെ നേതാവാണ് ബിജു രമേശ്. ഇപ്പോള്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷവും ഇദ്ദേഹത്തെ പിന്തുണച്ചതോടെ ആരോപണം സംഘടന നേരിട്ട് ഏറ്റെടുത്തു. പണം ആര് , എപ്പോള്‍, എവിടെവച്ച് നല്‍കിയെന്ന കാര്യം വ്യക്തമാക്കാന്‍ സംഘടനക്കുള്ളില്‍ നിന്ന് ഇപ്പോഴേ സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കെഎം മാണി മാത്രമല്ല, മറ്റ് പലരും പണം വാങ്ങിയതിനും ആവശ്യപ്പെട്ടതിനും തെളിവുണ്ടെന്നാണ് ബാര്‍ ഉടമകളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടണമെന്ന് ബാര്‍ ഉടമകളുടെ യോഗത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സംഘടനയുടെ ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വിജിലന്‍സിന് മുന്നില്‍ തെളിവുകള്‍ നല്‍കാനും തീരുമാനമായി.

ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് നേതാക്കളും എല്ലാം ആവര്‍ത്തിക്കുന്നത്. എന്നാല്‍ പിന്നെന്തിനാണ് മന്ത്രിസഭയിലെ ഒരു പ്രമുഖന്‍ ബാര്‍ ഉടമകളുമായി അനുനയ ചര്‍ച്ചക്കെത്തിയതെന്നാണ് ചോദ്യം.

English summary
Association of Bar owners support Biju Ramesh in Bar Bribe Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X