അവസാന നിമിഷം ഇമ്രാന്‍ ഖാന്‍ സൈനിക മേധാവിയെ നീക്കാന്‍ ശ്രമിച്ചതായി റിപ്പോർട്ട്
ഇസ്ലാമാബാദ്: സൈനിക മേധാവി ജനറൽ ഖമർ ബജ്‌വയെ പുറത്താക്കിക്കൊണ്ട് അധികാരത്തില്‍ തുടരാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചതായി റിപ്പോർട്ട്. ഖമർ ബജ്‌വയെ പുറത്താക്കാനുള്ള നീക്കം ഇമ്രാന്‍ ഖാന്‍ നടത്തിയെങ്കിലും ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ബജ്‌വയുടെ പേര് എടുത്ത് പറയുന്നില്ലെങ്കിലും ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇസ്‌ലാമാബാദിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഹെലികോപ്റ്ററിൽ എത്തിയ ഇമ്രാന്‍ ഖാന്‍ "ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നീക്കം ചെയ്യാൻ" ആവശ്യപ്പെട്ടുവെന്നാണ് ബി ബി സി ഉർദു റിപ്പോർട്ട് ചെയ്യുന്നത്.
"ക്ഷണിക്കാത്ത രണ്ട് അതിഥികൾ" ശനിയാഴ്ച രാത്രി ഹെലികോപ്റ്ററിൽ അസാധാരണമായ സുരക്ഷയിൽ പ്രധാനമന്ത്രിയുടെ ഭവനത്തിലെത്തി 15 മിനിറ്റോളം ഖാനെ സ്വകാര്യമായി കണ്ടു. ഈ യോഗത്തിന് ഒരു മണിക്കൂർ മുമ്പ്, യോഗത്തിലുണ്ടായിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നീക്കം ചെയ്യാൻ ഖാൻ ഉത്തരവിട്ടുമെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്. ബജ്‌വയും ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) മേധാവി ലെഫ്റ്റനന്റ് ജനറൽ നദീം അൻജും ശനിയാഴ്ച രാത്രി ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ അസംബ്ലിയിലെ അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ട് പുറത്താക്കപ്പെടുന്നതിന് തൊട്ടുമുന്‍പായിരുന്നു ഈ കൂടിക്കാഴ്ച. എന്നാല്‍ ഈ മുതിർന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് അദ്ദേഹത്തിന്റെ പിൻഗാമിയെ നിയമിക്കുന്നതിന് പ്രതിരോധ മന്ത്രാലയം ഒരു ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല, "ഇതുവഴി വിപ്ലവകരമായ" മാറ്റത്തിനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തെ പരാജയപ്പെടുത്തി" എന്നും റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം പാക് സൈനം ബി ബി സി ഉർദുവിന്റെ റിപ്പോർട്ട് തള്ളി രംഗത്ത് എത്തി. "തികച്ചും അടിസ്ഥാനരഹിതമായ നുണകളുടെ ഒരു കൂട്ടം" എന്നും "സംഘടിതമായ തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ്" ഈ വാർത്തയെന്നുമായിരുന്നു സൈന്യത്തിന്റെ പ്രതികരണം. അസാധാര പ്രചാരണ കഥയ്ക്ക് വിശ്വസനീയവും ആധികാരികവും പ്രസക്തവുമായ ഉറവിടങ്ങൾ ഇല്ലെന്നും അടിസ്ഥാന പത്രപ്രവർത്തന ധാർമ്മികത ലംഘിക്കുന്നതാണ് ഈ റിപ്പോർട്ടെന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇന്നലെ അർധരാത്രിവരെ നീണ്ട നാടകീയതയ്ക്കൊടുവിലായിരുന്നു ഇമ്രാന്‍ ഖാന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പുറത്തേക്ക് പോവേണ്ടി വന്നത്.
342 അംഗ സഭയിൽ ആവശ്യമുള്ളതിനേക്കാൾ രണ്ട് വോട്ടുകൾ കൂടി (174) സംയുക്ത പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. ഇതോടെ അവിശ്വാസ വോട്ടിൽ പരാജയപ്പെട്ട ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഖാൻ മാറി. ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.












Click it and Unblock the Notifications