എടിഎം കവര്‍ച്ച; പണം തട്ടിയെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ഇതരസംസ്ഥാന തൊഴിലാളിയില്‍നിന്ന് പണം പിടിച്ചുപറിച്ച കേസില്‍ പിടിയിലായ പ്രതികളെ ലോക്കപ്പില്‍നിന്ന് ഡിവൈഎസ്പി തുറന്നുവിട്ട സംഭവത്തില്‍ സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത് . എടിഎമ്മില്‍നിന്ന് പണമെടുത്ത് പുറത്തിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയില്‍നിന്ന് പണം പിടിച്ചുപറിച്ച ദൃശ്യങ്ങളാണ് പുറത്തായത്.

നാലുവയസുകാരന്റെ പീഡനം ഇങ്ങനെ; പെണ്‍കുട്ടി പറയുന്നത്

സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി എം കെ പുഷ്കരന്‍ ഉത്തരവിട്ടു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസനാണ് അന്വേഷണ ചുമതല. വ്യാഴാഴ്ച വൈകിട്ട് ഡിവൈഎസ്പി സ്റ്റേഷനില്‍ എത്തി തെളിവെടുപ്പ് നടത്തി.

cctv

തട്ടിപ്പിനിരയായ ഇതര സംസ്ഥാന തൊഴിലാളിയില്‍നിന്നും സ്റ്റേഷന്‍ ഓഫീസറില്‍നിന്നും പൊലീസുകാരില്‍നിന്നും ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ആരോപണ വിധേയനായ കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

16ന് നാദാപുരത്തെ എടിഎമ്മില്‍നിന്ന് പണമെടുത്ത് ഇറങ്ങിയ തൊഴിലാളിയില്‍നിന്നാണ് ബൈക്കിലെത്തിയ മൂന്നുപേര്‍ പണം കവര്‍ന്നത്. സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും കണ്‍ട്രോള്‍ റും ഡിവൈഎസ്പി ഇടപെട്ട് ലോക്കപ്പില്‍ നിന്ന് ഇവരെ ഇറക്കിവിടുകയായിരുന്നു.

സംഭവം പൊലീസില്‍ അസ്വസ്ഥതക്ക് ഇടയാക്കിയതോടെ പുറത്തറിയുകയായിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയതിന് പിന്നില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി പറയുന്നു. അതിനിടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത മിസ്നാപ്പൂര്‍ പാസ്പുര സ്വദേശി ഇര്‍ഫാന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

English summary
ATM loot; Fond the CCTV footage
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്