ദില്ലി ദാദയുടെ മൊഴി...പോലീസ് ശരിക്കും പെട്ടു!! പക്ഷെ വിടില്ല, അവരും ഉടന്‍ വലയിലായേക്കും
സുരേഷിന്‍റെ കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി
ചെങ്ങന്നൂര്‍: കഴക്കൂട്ടത്തെ എടിഎം മോഷണക്കേസില്‍ അറസ്റ്റിലായ മലയാളി സുരേഷ് കുമാര്‍ പോലീസിനെ ശരിക്കും ആശയക്കുഴപ്പത്തിലാക്കുന്നു. ദില്ലി ദാദയെന്ന് അറിയപ്പെടുന്ന ഇയാളെ ചോദ്യം ചെയ്ത പോലീസ് ശരിക്കും വലഞ്ഞിരിക്കുകയാണ്. അന്വേഷണം തെറ്റിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ മൊഴി മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് ഉറപ്പായിട്ടുണ്ട്.

അന്വേഷിക്കുന്നു
സുരേഷിന്റെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. വേഷം മാറി സഞ്ചരിക്കാന്‍ ഇയാള്‍ക്കു പ്രത്യേക മിടുക്കുണ്ടെന്ന് പോലീസ് പറയുന്നു. പിടിക്കപ്പെടുമ്പോള്‍ പല തരത്തിലുള്ള വസ്ത്രങ്ങളും വിഗ്ഗുകളുമെല്ലാം ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

വലിയ തയ്യാറെടുപ്പ്
എടിഎം മോഷണത്തിനു മുമ്പ് സുരേഷ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയതെന്നു കണ്ടെത്തി. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ആഡംബര വാഹനത്തില്‍ ജില്ലയിലെ പല ഭാഗങ്ങളിലും സഞ്ചരിച്ച് ഇയാള്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ഡോക്യുമെന്ററിയെന്ന്
ഡോക്യുമെന്ററി തയ്യാറാക്കാനാനെന്ന വ്യാജേനയാണ് സുരേഷ് വീഡിയോ പകര്‍ത്തിയത്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രമുള്‍പ്പെടെ വിവിധ ആരാധനാലയങ്ങളുടെ പരിസരത്തു നിന്നും ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. എടിഎമ്മുകളുടെ പരിസരവും സുരേഷ് വീഡിയോയില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കള്‍ കുറവ്
നാട്ടില്‍ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ സുരേഷിനുള്ളൂ. ഇവരുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം പോലീസ് ചോദ്യം ചെയ്യും. ചെങ്ങന്നൂരിലെ പ്രമുഖ ഹോട്ടല്‍ ഉടമയുമായി സുരേഷിന് വളരെ അടുത്ത ബന്ധമുണ്ട്. ചെങ്ങന്നൂരിലെ ഇയാളുടെ പങ്കാലിയായ പണമിടപാടുകാരനെയും ചോദ്യം ചെയ്‌തേക്കും. ഓപ്പറേഷന്‍ കുബേരയില്‍ ഇയാളോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് സുരേഷ് ദില്ലിയിലേക്കു മുങ്ങുകയായിരുന്നു.

നിരവധി കേസുകള്‍
നാട്ടില്‍ സുരേഷിനെതിരേ നിരവധി കേസുകളുണ്ട്. മാല, ബൈക്ക് മോഷണമുള്‍പ്പെടെ വസ്തു തട്ടിപ്പ്, പണമിടപാട് നടത്തി കബളിപ്പിക്കല്‍ എന്നിവയിലും ഇയാള്‍ പ്രതിയാണ്. പത്താം ക്ലാസില്‍ തോറ്റെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈര്യം ചെയ്യുന്നതില്‍ മിടുക്കനാണ് സുരേഷ്.

അന്വേഷണം തുടരുന്നു
എടിഎം മോഷണത്തില്‍ സുരേഷിനൊപ്പം പങ്കാളികളായവരെ പിടിക്കാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ ആള്‍വാര്‍ സ്വദേശികളായ ഷാഹിദ്, സലീം, ഹരിയാന സ്വദേശി സുലൈമാന്‍ എന്നിനര്‍ക്കായി ദില്ലി, ഹരിയാന പോലീസിനോടൊപ്പം കേരള പോലീസിന്റെ പ്രത്യേക സ്‌ക്വാഡും അന്വേഷണം നടത്തിവരികയാണ്.












Click it and Unblock the Notifications