കഴക്കൂട്ടത്തെ എടിഎം കവര്‍ച്ച...ആറംഗ സംഘം പിടിയില്‍!! ഒരാള്‍ മലയാളി, പോലീസുകാരനും പങ്ക്!!

  • Written By:
Subscribe to Oneindia Malayalam

ചെങ്ങന്നൂര്‍: തിരുവനന്തപുരം കഴക്കൂട്ടത്ത് എടിഎം കവര്‍ച്ച നടത്തിയ സംഘത്തെ ദില്ലിയില്‍ വച്ചു പിടികൂടി. ആറംഗസംഘമാണ് ദില്ലിയില്‍ വച്ച് അറസ്റ്റിലായത്. സംഘത്തില്‍ ഒരു മലയാളിയുമുണ്ട്. ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായ മലയാളി. ദില്ലി ആര്‍കെപുരം ക്രൈംബ്രാഞ്ചിലെ ഹെഡ് കോണ്‍സ്റ്റബിളായ അസ്ലബ് ഖാനും കേസിലെ പ്രതിയാണ്.

സൗദിക്കെതിരേ അറബ് ലോകത്ത് പുതിയ സഖ്യം; മേധാവിത്വം തകരും!! ഖത്തറിന് കൂട്ടായി അവര്‍?

കെഎസ്ആര്‍ടിസി കണ്‍സഷന്‍ നിര്‍ത്തുന്നു!! എല്ലാവര്‍ക്കുമില്ല, അവര്‍ക്കു മാത്രം...

1

കായംകുളം, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 15 ല്‍ കൂടുതല്‍ കവര്‍ച്ചകള്‍ ഈ സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയിട്ടുണ്ട്. പ്രതികളെ ദില്ലി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വിട്ടു.

2

ചെങ്ങന്നൂര്‍ സ്വദേശിയായ സുരേഷ് കുമാര്‍ ദില്ലിയില്‍ സ്ഥിരതാമസക്കാരനായിരുന്നു. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദില്ലി, ഹരിയാന പോലീസിന്റെയും സഹകരണത്തോടെ കേരള പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. കവര്‍ച്ച നടത്തിയ എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതികളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചത്.

English summary
six arrested in kazhakoottam atm robbery case.
Please Wait while comments are loading...