ഇപ്പോഴാണ് ശരിക്കും പെട്ടത്... മനസ്സാക്ഷി സൂക്ഷിപ്പുകാരന്റെ കുതികാല്‍ വെട്ടും ഗോപാലകൃഷ്ണന്റെ വീഴ്ചയും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: കാലിനടിയിലെ മണല്‍ത്തരികള്‍ ഓരോന്നായി ഒലിച്ചുപോവുക എന്ന് കേട്ടിട്ടില്ലേ... അതാണ് ഇപ്പോള്‍ ജനപ്രിയതാരം ദിലീപിന്റെ സ്ഥിതി. കൂടെ കൊണ്ടുനടന്ന് മാനേജര്‍ ആക്കിയ അപ്പുണ്ണി എന്ന മണല്‍ത്തരിയും ഒലിച്ചുപോയിക്കൊണ്ടിരിക്കുകയാണ്.

ഇനി രക്ഷപ്പെടാന്‍ പഴുതുകള്‍ ഇല്ലാത്ത വിധം ആണ് ദിലീപ് 'പൂട്ടപ്പെടുന്നത്' എന്ന് പറയാതിരിക്കാന്‍ വയ്യ. അപ്പുണ്ണിയുടെ മൊഴി സത്യമാണെങ്കില്‍ പോലീസിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ഭയക്കേണ്ടതില്ല എന്നും കരുതേണ്ടി വരും.

എല്ലാം ദിലീപിന് അറിയാം എന്ന് പറയുമ്പോള്‍ തീരുന്നത് ജാമ്യം കിട്ടാനുളള സാധ്യത കൂടിയാണ്. ദിലീപിന് ഇനി കാരാഗൃഹവാസം തന്നെയോ?

ദിലീപ് കുടുങ്ങുന്നു

ദിലീപ് കുടുങ്ങുന്നു

പള്‍സര്‍ സുനിയെ അറിയില്ല എന്ന ദിലീപിന്റെ വാദം പൂര്‍ണമായും പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. പോലീസിന്റെ കൈയ്യില്‍ ഇതിനുള്ള തെളിവുകള്‍ ഒരുപാട് ഉണ്ട് താനും.

അപ്പുണ്ണിയും പറഞ്ഞു

അപ്പുണ്ണിയും പറഞ്ഞു

ദിലീപിന് പള്‍സര്‍ സുനിയെ അറിയാം എന്ന് അപ്പുണ്ണിയും പറഞ്ഞുകഴിഞ്ഞു. തനിക്കും സുനിയെ വര്‍ഷങ്ങളായി അറിയാം എന്നാണ് അപ്പുണ്ണി പോലീസിന് മൊഴി നല്‍കിയത്.

ദിലീപിന് രക്ഷയില്ല

ദിലീപിന് രക്ഷയില്ല

എല്ലാം ദിലീപ് പറഞ്ഞിട്ടാണ് ചെയ്തത് എന്നാണ് അപ്പുണ്ണി പോലീസിനോട് പറഞ്ഞിട്ടുള്ളത്. പള്‍സര്‍ സുനിയുടെ ഫോണ്‍ എടുത്തത് പോലും അങ്ങനെ ആയിരുന്നത്രെ.

ഒന്നും അറിയാത്ത പോലെ

ഒന്നും അറിയാത്ത പോലെ

നടി ആക്രമിക്കപ്പെട്ട സംഭവം അറിയാത്തതുപോലെ സംസാരിക്കാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടു എന്നാണ് അപ്പുണ്ണി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അപ്പോള്‍ സംഗതികള്‍ വ്യക്തമായിക്കഴിഞ്ഞു.

 മാപ്പുസാക്ഷിയിലേക്കുള്ള വഴി

മാപ്പുസാക്ഷിയിലേക്കുള്ള വഴി

അപ്പുണ്ണി മാപ്പുസാക്ഷി ആയേക്കും എന്ന സൂചനകള്‍ തന്നെയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. ദിലീപിനെ പൂര്‍ണമായും തള്ളിക്കളയുന്ന മൊഴിയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

ഗൂഢാലോചനയെക്കുറിച്ച്

ഗൂഢാലോചനയെക്കുറിച്ച്

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് അപ്പുണ്ണി പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ ഇത് സത്യമാകാനുള്ള സാധ്യതയും ഉണ്ട്. ദിലീപും പള്‍സര്‍ സുനിയും അല്ലാതെ മറ്റാരും ഗൂഢാലോചനയെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് പോലീസ് ആദ്യം മുതലേ പറയുന്നത്.

പോലീസിന് അത് വേണ്ട

പോലീസിന് അത് വേണ്ട

ഗൂഢാലോചനയെ കുറിച്ച് അറിയില്ലെന്ന് അപ്പുണ്ണി പറഞ്ഞാലും പോലീസിന് പ്രശ്‌നമില്ല. എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ ഇപ്പോഴത്തെ മൊഴി ധാരാളമാണ്.

ചിലപ്പോള്‍ തെളിവുകളും വരും

ചിലപ്പോള്‍ തെളിവുകളും വരും

ഒരുപക്ഷേ മാപ്പുസാക്ഷിയാക്കപ്പെടുകയാണെങ്കില്‍ അപ്പുണ്ണി എന്ന സുനില്‍ രാജ് ഗൂഢാലോചനയുടെ സാക്ഷിയായും മാറാന്‍ സാധ്യതയുണ്ട്. സാഹചര്യത്തെളിവുകള്‍ പോലീസ് ഇതിന് വേണ്ടി ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

 ഇനി ജാമ്യം കിട്ടില്ല

ഇനി ജാമ്യം കിട്ടില്ല

ഇപ്പോഴത്തെ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ പോയാലും ദിലീപിന് ജാമ്യം കിട്ടിയേക്കില്ല. പ്രോസിക്യൂഷന്‍ വാദത്തെ ശക്തിപ്പെടുത്താന്‍ അപ്പുണ്ണിയുടെ മൊഴി കൂടി ഉണ്ടാകും.

കുടുങ്ങാനുള്ളവര്‍

കുടുങ്ങാനുള്ളവര്‍

അപ്പുണ്ണിയുടെ മൊഴി എടുത്ത സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇനിയും ഉണ്ടായേക്കും എന്നാണ് സൂചന. ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട് എന്നാണ് പള്‍സര്‍ സുനി ഇപ്പോഴും പറയുന്നത്.

English summary
Attack against actress: Appunni's statement will be troublesome for Dileep
Please Wait while comments are loading...