ഒടുവിൽ ദിലീപിന് വീണ്ടും കുടുക്ക്; വിദേശയാത്ര മുടക്കാൻ കുറ്റപത്രം, പ്രതിപ്പട്ടികയിൽ 'ഡി പ്രമോഷൻ'

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്ന് പോലീസ് പറയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. ഇന്ന് സമര്‍പ്പിക്കും നാളെ സമര്‍പ്പിക്കും എന്ന രീതിയില്‍ കുറ്റപത്രം സംബന്ധിച്ച വാര്‍ത്തകള്‍ പലതവണ പുറത്ത് വന്നിരിന്നു.

ചില്ലറിനെ ചില്ലറയാക്കി ലോക സുന്ദരിക്കും ട്രോൾ; എല്ലാത്തിനും പിന്നിൽ മോദി സര്‍ക്കാർ... കുമ്മനടി വേറെ

എന്നാല്‍ ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ച (നവംബര്‍ 21) കുറ്റപത്രം സമര്‍പ്പിക്കും എന്നാണ്. കേസില്‍ ദിലീപ് ഒന്നാം പ്രതിയാവില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കുറ്റപത്രം ശക്തം; പക്ഷേ ദിലീപിനെ രക്ഷപ്പെടുത്തും? വീണ്ടും രഹസ്യങ്ങളുടെ ചുരുളുകൾ ... ഇതെല്ലാം സത്യമോ?

ദിലീപിനെ ഒന്നാം പ്രതിയാക്കി ആയിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദിലീപ് എട്ടാം പ്രതിയാകും എന്നാണ് സൂചന. ദിലീപ് ഏഴാം പ്രതിയായേക്കും എന്നും ഇടക്ക് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദുബായില്‍ ദേ പുട്ടിന്റെ ഉദ്ഘാടനത്തിന് പോകാന്‍ ദിലീപ് ജാമ്യത്തില്‍ ഇളവ് തേടിയിട്ടുണ്ട്. ഇക്കാര്യത്തിലും പോലീസ് കടുത്ത നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത്.

എത്രാം പ്രതി?

എത്രാം പ്രതി?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത് ജൂലായ് 10 ന് ആയിരുന്നു. അന്നുമുതല്‍ കേട്ടുകൊണ്ടിരുന്നത് ദിലീപ് കേസില്‍ രണ്ടാം പ്രതിയാകും എന്നായിരുന്നു. ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നില്ല.

ഒറ്റയടിക്ക് ഒന്നാം പ്രതി

ഒറ്റയടിക്ക് ഒന്നാം പ്രതി

പ്രതിപ്പട്ടികയില്‍ ദിലീപിന്റെ സ്ഥാനം ആദ്യം 11 ആയിരുന്നു. എന്നാല്‍ പിന്നീട് കേട്ട വിവരങ്ങള്‍ ആരേയും ഞെട്ടിക്കുന്നതായിരുന്നു. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കും എന്നതായിരുന്നു അത്. ആദ്യത്തെ കുറ്റപത്രത്തില്‍ പള്‍സര്‍ സുനി ആയിരുന്നു ഒന്നാം പ്രതി.

ഏഴാം പ്രതിയെന്ന്

ഏഴാം പ്രതിയെന്ന്

ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ നിയമോപദേശം കിട്ടി എന്ന വാര്‍ത്തകള്‍ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ സമയത്ത് വാര്‍ത്തകള്‍ വീണ്ടും മാറി മറിഞ്ഞു. ദിലീപ് ഏഴാം പ്രതിയാകും എന്നായിരുന്നു അപ്പോഴത്തെ സൂചന. ഏഴാം പ്രതി മാപ്പുസാക്ഷിയാകും എന്ന സൂചനകളെ തുടര്‍ന്നായിരുന്നു ഇത്.

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവില്‍

എന്നാല്‍ കുറ്റപത്രം തയ്യാറാക്കപ്പെട്ടപ്പോള്‍ ദിലീപ് എട്ടാം പ്രതിയാണ് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. ചില പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

കുറ്റപത്രം പൊളിക്കേണ്ടി വരും?

കുറ്റപത്രം പൊളിക്കേണ്ടി വരും?

ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പള്‍സര്‍ സുനി ആയിരുന്നു ഒന്നാം പ്രതി. ദിലീപിനെ ഒന്നാം പ്രതിയാക്കണമെങ്കില്‍ ആ കുറ്റപത്രം പൊളിച്ചെഴുതേണ്ടി വരും എന്നതുകൊണ്ടാണ് ഇപ്പോള്‍ എട്ടാം പ്രതിയാക്കിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. വിചാരണ വേളയില്‍ ഇത് ചില ബുദ്ധിമുട്ടുകള്‍ക്ക് വഴിവച്ചേക്കും എന്നും പോലീസ് സംശയിക്കുന്നുണ്ട്.

ദിവസങ്ങള്‍ മാത്രം

ദിവസങ്ങള്‍ മാത്രം

എന്തായാലും ദിലീപിനെതിരെയുള്ള കുറ്റപത്രം ന വംബര്‍ 21 ചൊവ്വാഴ്ച ഉച്ചയോടെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും എന്ന് തന്നെയാണ് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ആലുവ പോലീസ് ക്ലബ്ബില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

11 പ്രതികള്‍, ഗൂഢാലോചനയില്‍?

11 പ്രതികള്‍, ഗൂഢാലോചനയില്‍?

പോലീസ് തയ്യാറാക്കിയ അന്തിമ കുറ്റപത്രത്തില്‍ 11 പ്രതികള്‍ ആണ് ഉള്ളത് എന്നാണ് വിവരം. ഗൂഢാലോചന കേസില്‍ രണ്ട് പ്രതികള്‍ മാത്രമാണ് ഉണ്ടാവുക. അത് ദിലീപും പള്‍സര്‍ സുനിയും മാത്രം ആയിരിക്കും. കേസില്‍ ഗൂഢാലോചന തെളിയിക്കുക എന്നതായിരിക്കും പോലീസിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

മുന്നൂറിലേറെ സാക്ഷികള്‍

മുന്നൂറിലേറെ സാക്ഷികള്‍

മുന്നൂറിലേറെ സാക്ഷികളെ ഉള്‍പ്പെടുത്തിയ ബൃഹത്തായ ഒരു കുറ്റപത്രം ആണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. 450 ല്‍ പരം രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും. ദിലീപിന് കേസുമായുള്ള ബന്ധം തെളിയിക്കുന്നതുള്‍പ്പെടെയുള്ളവയാണ് ഈ രേഖകള്‍ എന്നും പറയപ്പെടുന്നു.

ചാര്‍ളിയുടെ ഒളിച്ചുകളിക്ക് പിന്നില്‍

ചാര്‍ളിയുടെ ഒളിച്ചുകളിക്ക് പിന്നില്‍

പള്‍സര്‍ സുനിയേയും കൂട്ടരേയും കോയമ്പത്തൂരില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച ആളാണ് ചാര്‍ളി. കേസിലെ ഏഴാം പ്രതിയാണ് ഇയാള്‍. ചാര്‍ളി മാപ്പുസാക്ഷിയാകും എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ പിന്നീട് ചാര്‍ളി ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു, അതിന് പിന്നിലും ചില സംശയങ്ങള്‍ ബാക്കിയാണ്.

ആരാണ് പിന്നില്‍

ആരാണ് പിന്നില്‍

ചാര്‍ളിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ ഉള്ളവരെ സംബന്ധിച്ചും പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. കൊച്ചിയിലുള്ള ഒരു അഭിഭാഷകന്റെ ഇടപെടലാണ് ഇക്കാര്യത്തില്‍ സംശയിക്കുന്നത്. ഇയാള്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു.

ദുബായ് യാത്രയെ എതിര്‍ക്കും

ദുബായ് യാത്രയെ എതിര്‍ക്കും

ദുബായില്‍ ദേ പൂട്ടിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം എന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹര്‍ജിയെ പോലീസ് ശക്തമായി എതിര്‍ക്കും എന്നാണ് പുറത്ത് വരുന്ന വിവരം. അടുത്ത ദിവസം ആണ് ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

പാസ്‌പോര്‍ട്ട് നല്‍കരുത്

പാസ്‌പോര്‍ട്ട് നല്‍കരുത്

ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. നവംബര്‍ 29 ന് നടക്കുന്ന ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം എന്നാണ് ആവശ്യം. എന്നാല്‍ ഒരുകാരണവശാലും പാസ്‌പോര്‍ട്ട് വിട്ടുനല്‍കരുത് എന്നായിരിക്കും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്ന കാര്യം തന്നെ ആയിരിക്കും പ്രോസിക്യൂഷന്‍ ഉന്നയിക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack Against Actress: Chargesheet against Dileep will be Submitted on November 21 -Report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്