കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റും മുകേഷും ഗണേഷും അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കണം... ഭാഗ്യം, ഒരാളെങ്കിലും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: കഴിഞ്ഞ ദിവസം അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ഇന്നസെന്റിന്റേയും മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും പ്രകടനം എല്ലാവരും കണ്ടതാണ്. അതിന്റെ പേരില്‍ അവരെ വിമര്‍ശിക്കാന്‍ വന്നവരില്‍ ഇടതുപക്ഷത്ത് നിന്നുള്ള നേതാക്കന്‍മാരെ അധികമൊന്നും കണ്ടില്ല.

ഇന്നസെന്റ് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംപി ആയ ആളാണ്. മുകേഷ് ആണെങ്കില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് കൊല്ലത്ത് നിന്ന് എംപി ആയി. ഗണേഷ്‌കുമാര്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി മത്സരിച്ചാണ് എംഎല്‍എ ആയത്.

ക്രൂരമായ പീഡനത്തിന് ഇരയായ നടിയും ആരോപണ വിധേയനയാ നടനും താരസംഘടനയ്ക്ക് ഒരുപോലെയാണ് എന്നാണ് അവര്‍ പറഞ്ഞുവയ്ക്കുന്നത്. ആശ്വസിക്കാം... ഒരു ചെറിയാന്‍ ഫിലിപ്പെങ്കിലും ഉണ്ടായി, ഒരു എംഎ ബേബിയെങ്കിലും ഉണ്ടായി.

അമ്മയുടെ ഭാരവാഹികള്‍

അമ്മയുടെ ഭാരവാഹികള്‍

ഇന്നസെന്റ് ആണ് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്. കെബി ഗണേഷ് കുമാര്‍ താരസംഘടനയുടെ വൈസ് പ്രസിഡന്റ്. മുകേഷ് ആണെങ്കില്‍ എക്‌സിക്യൂട്ടീവ് മെമ്പറും.

ഭാരവാഹിത്വം ഒഴിയൂ

ഭാരവാഹിത്വം ഒഴിയൂ

ഈ മൂന്ന് പേരും അമ്മയുടെ ഭാരവാഹിത്വം ഒഴിയണം എന്നാണ് ഇടതുസഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കണം

വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കണം

ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും ഭാരവാഹിത്വം ഒഴിഞ്ഞാല്‍ മാത്രം പോര, വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കണം എന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെടുന്നുണ്ട്. ഇടത് ജനപ്രതിനിധികള്‍ എന്ന് തന്നെയാണ് ചെറിയാന്‍ ഫിലിപ്പ് ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്.

നാണക്കേട് തന്നെ

നാണക്കേട് തന്നെ

അക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും അമ്മയുടെ മക്കളാണ്. അവര്‍ക്കൊപ്പം സംഘടനയുണ്ട് എന്നാണ് വാദം. അപ്പോള്‍ രണ്ട് പേരും അനുഭവിച്ചത് ഒരേ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആണോ എന്ന ചോദ്യമൊന്നും അമ്മയുടെ തലയില്‍ കയറില്ല എന്ന് തോന്നുന്നു.

ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്

ഇതാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എംഎ ബേബിയുടെ അഭിപ്രായം

എംഎ ബേബിയുടെ അഭിപ്രായം

കൃത്യസമയത്ത് കുറിക്കുകൊള്ളുന്ന അഭിപ്രായവം ആയി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഫേസ്ബുക്കില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സിനിമയിലെ സ്ത്രീ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പുരുഷാധിപത്യം ചോദ്യം ചെയ്യപ്പെടുന്നു

പുരുഷാധിപത്യം ചോദ്യം ചെയ്യപ്പെടുന്നു

സ്ത്രീ സംഘടനയുടെ ആവിര്‍ഭാവത്തോടെ സിനിമയിലെ പുരുഷാധിപത്യം തന്നെ മുമ്പെങ്ങും ഇല്ലാത്ത വിധത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ് എന്നാണ് എംഎ ബേബി പറയുന്നത്. ആ സംഘടയില്‍ അംഗമല്ലാത്തവര്‍ പോലും ഈ നീക്കത്തിന്റെ ഭാഗമാണെന്നും ബേബി പറയുന്നു.

സിനിമയില്‍ മാത്രമല്ല

സിനിമയില്‍ മാത്രമല്ല

സ്ത്രീ സംഘടനയുടെ ആവിര്‍ഭാവം സിനിമയില്‍ മാത്രമല്ല, കേരള സമൂഹത്തിലാകെ ദീര്‍ഘകാലത്തേക്കുള്ള മാറ്റം വരുത്തുന്നതാണ് എന്നും ബേബി പറയുന്നുണ്ട്.

ബേബിയുടെ പോസ്റ്റ്

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Attack Against Actress: Cherian Philip asks Innocent, Mukesh and Ganesh Kumar to step down from AMMA's positions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X