കോടതി വീണ്ടും ദിലീപിനെ കൈവിട്ടു... ഒരു ദിവസം കൂടി പോലീസ് കസ്റ്റഡിയില്‍; പോലീസിനെ കുറിച്ച് പരാതിയില്ല

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പ്രഖ്യാപിച്ചില്ല. മാത്രമല്ല ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തു.

ഒരു ദിവസത്തേക്ക് കൂടിയാണ് ദിലീപിനെ കസ്റ്റഡിയല്‍ വിട്ടിരിക്കുന്നത്. ജാമ്യ അപേക്ഷയില്‍ ശനിയാഴ്ച വിധി പറയുംവാദം കേള്‍ക്കും എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിവരെയാണ് ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Dileep Jail

നടന്നത് ഗുരുതരമായ കുറ്റകൃത്യം ആണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ആവശ്യമെങ്കില്‍ കേസ് ഡയറി കോടതിയില്‍ ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പോലീസിനെ സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ദിലീപിന്‍റെ മറുപടി.

മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ ഈ ആവശ്യം ഭാഗികമായി അംഗീകരിച്ച കോടതി ഒരു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.

ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കുന്ന വിവരങ്ങള്‍ ഒന്നും പോലീസ് സമര്‍പ്പിച്ചിട്ടില്ല എന്നവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ കെ രാംകുമാര്‍ ആയിരുന്നു. ദിലീപിനെതിരെ പോലീസ് സമര്‍പ്പിച്ച തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും രാംകുമാര്‍ ആരോപിച്ചു.

അങ്കമാലി കോടതിയില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ദിലീപിനെ ഹാജരാക്കിയത്. ദിലീപിനെ ഹാജരാക്കുമ്പോള്‍ ജനക്കൂട്ടം ഇത്തവണയും കൂവി വിളിച്ചിരുന്നു.

English summary
Attack against actress: Court send Dileep to Police Custody for one more day.
Please Wait while comments are loading...