മമ്മൂട്ടിയും മോഹന്‍ലാലും ദിലീപിനെ തള്ളി... അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താര സംഘടനയില്‍ നിന്ന് പുറത്താക്കി. കൊച്ചിയില്‍ മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

അമ്മ എന്ന സംഘടനയിലെ ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയിരിക്കുന്നു എന്നാണ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ അമ്മയുടെ ട്രഷറര്‍ ആയിരുന്നു ദിലീപ്.

ആക്രമിക്കപ്പെട്ട നടിയ്ക്കപ്പമാണ് അമ്മ എന്നും നിലകൊള്ളുന്നത് എന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അമ്മ സെക്രട്ടറിയായ ഇടവേള ബാബു ആണ് വാര്‍ത്ത കുറിപ്പ് പുറത്തെത്തിച്ചത്.

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയില്‍ നടന്ന അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാമിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പുറത്താക്കിയേ പറ്റൂ

പുറത്താക്കിയേ പറ്റൂ

ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണം എന്ന് യോഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ ദിലീപിനെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ചുരുക്കം.

 പ്രാഥമിക അംഗത്വം പോലും

പ്രാഥമിക അംഗത്വം പോലും

നിലവില്‍ അമ്മയുടെ ട്രഷറര്‍ ആണ് ദിലീപ്. എന്നാല്‍ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാത്രമല്ല ദിലീപിനെ മാറ്റിയത്. സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിക്കഴിഞ്ഞു.

പിന്തുണ നടിയ്ക്ക് മാത്രം

പിന്തുണ നടിയ്ക്ക് മാത്രം

ഈ സംഭവത്തില്‍ അമ്മയുടെ പിന്തുണ എപ്പോഴും ആക്രമിക്കപ്പെട്ട നടിയ്ക്ക് മാത്രമാണെന്നും സംഘടന വ്യക്തമാക്കുന്നുണ്ട്. ദിലീപിനെ പൂര്‍ണമായും അമ്മ തള്ളിക്കളഞ്ഞിരിക്കുന്നു.

 നടിയെ അധിക്ഷേപിച്ചവരേയും

നടിയെ അധിക്ഷേപിച്ചവരേയും

ഇതിനിടെ നടിയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരേയും അമ്മ എക്‌സിക്യൂട്ടീവ് വിമര്‍ശനം ഉന്നയിച്ചു. സലീം കുമാര്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവരായിരുന്നു ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രതികരിച്ചിരുന്നത്. ഇവരുടെ പരാമര്‍ശങ്ങളില്‍ അമ്മ എക്‌സിക്യൂട്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 ഇനി ആവര്‍ത്തിച്ചാല്‍ നടപടി

ഇനി ആവര്‍ത്തിച്ചാല്‍ നടപടി

ഇനിയും നടിയ്‌ക്കെതിരെ എന്തെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ നിലപാട്

പൃഥ്വിരാജിന്റെ നിലപാട്

യോഗത്തില്‍ പങ്കെടുക്കാന്‍ കയറുന്നതിന് മുമ്പ് തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ച ആളാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റേയും ആസിഫ് അലിയുടേയും രമ്യ നമ്പീശന്റേയും നിലപാടുകള്‍ നിര്‍ണായകമായി.

ഫെഫ്കയില്‍ നിന്നും പുറത്ത്

ഫെഫ്കയില്‍ നിന്നും പുറത്ത്

ദിലീപിനെ അമ്മയില്‍ നിന്ന് മാത്രമല്ല പുറത്താക്കിയിട്ടുണ്ട്. ഫെഫ്കയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിക്കഴിഞ്ഞു.

 സിനിമയില്‍ നിന്നേ പുറത്ത്

സിനിമയില്‍ നിന്നേ പുറത്ത്

ചുരുക്കിപ്പറഞ്ഞാല്‍ ദിലീപ് മലയാള സിനിമയില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇനി ദിലീപിന് മലയാള സിനിമയിലേക്ക് തിരിച്ചെത്താന്‍ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

 തുടര്‍ നടപടി

തുടര്‍ നടപടി

അമ്മയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തത്. വിശദമായ കമ്മിറ്റി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്

English summary
Attack against actress: Dileep outed from AMMA's primary membership.
Please Wait while comments are loading...