കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ജാമ്യം: ദീലീപ് ഓണ്‍ലൈനിൽ പൊട്ടിക്കരച്ചിൽ, പ്രാര്‍ത്ഥന, പ്രതിഷേധം... കാത്തിരിപ്പ് 29 വരെ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഓഗസ്റ്റ് 25 ന് ഹൈക്കോടതി വിധി പറയും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് കോടതി ഓഗസ്റ്റ് 29 ന് മാത്രമേ വിധി പറയുകയുള്ളൂ.

അഡ്വ ബി രാമന്‍ പിള്ള വക്കാലത്ത് ഏറ്റെടുത്തതിന് ശേഷം ദിലീപ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് വിധി വീണ്ടും വൈകും എന്ന വിവരം പുറത്ത് വരുന്നത്. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറയുന്നത്.

ആരാധകരുടെ വേദനയും അമര്‍ഷവും പ്രതിഷേധവും എല്ലാം അണപൊട്ടിയൊഴുകുകയാണ്. ദിലീപ് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. കാര്യങ്ങള്‍ മറിച്ചാണെന്ന് തെളിഞ്ഞാല്‍ പിന്നെ ഇവര്‍ എന്തായിരിക്കും ചെയ്യുക?

ജാമ്യ പ്രതീക്ഷയില്‍

ജാമ്യ പ്രതീക്ഷയില്‍

ദിലീപിന് ഓഗസ്റ്റ് 25 ന് ജാമ്യം കിട്ടും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ആരാധകര്‍. എന്നാല്‍ ആ പ്രതീക്ഷയാണ് ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നത്.

കാത്തിരിക്കണം

കാത്തിരിക്കണം

നാല് ദിവസം കൂടി അക്കാര്യത്തില്‍ കാത്തിരുന്നേ മതിയാവൂ. ഓഗസ്റ്റ് 29 ന് ആയിരിക്കും ഹൈക്കോടതി ജാമ്യ ഹര്‍ജിയില്‍ വിധി പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് സാധ്യത

എന്താണ് സാധ്യത

ദിലീപിന് ജാമ്യം കിട്ടും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശക്തമാണ്. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചതില്‍ എന്തൊക്കെ തെളിവുകള്‍ ഉണ്ട് എന്നത് സംബന്ധിച്ച് ദിലീപിന്റെ അഭിഭാഷകന് പോലും അറിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു

പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു

ദിലീപ് പുറത്തിറങ്ങുന്നതിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ദിലീപ് ഓണ്‍ലൈനില്‍ കോടതി വിധി നീട്ടിയ വാര്‍ത്തയ്ക്ക് താഴെ ഒരുപാട് കമന്‍്‌റുകളാണ് ഉള്ളത്.

പരീക്ഷാ ഫലത്തിന് പോലും

പരീക്ഷാ ഫലത്തിന് പോലും

പരീക്ഷാ ഫലത്തിന് പോലും ഇത്രയും ആകാംക്ഷയോടെ കാത്തിരുന്നിട്ടില്ല എന്നാണ് ഒരാള്‍ പറയുന്നത്. അത്രയേറെ വിഷമം ആണ് പലരും പങ്കുവയ്ക്കുന്നത്.

സഹിക്കുന്നതിനും പരിധിയില്ലേ എന്ന്

സഹിക്കുന്നതിനും പരിധിയില്ലേ എന്ന്

ഓഗസ്റ്റ് 11 നാണ് ജാമ്യാപേക്ഷ നല്‍കിയത്. അത് പിന്നെ 18 ലേക്ക് മാറ്റി. അത് ഓഗസ്റ്റ് 22 ലേക്കും 23 ലേക്കും മാറ്റി. ഇപ്പോ ഓഗസ്റ്റ് 29 ലേക്ക്. സഹിക്കുന്നതിനും ഒരു പരിധിയില്ലേ എന്നാണ് മറ്റൊരാളുടെ രോഷം.

തെരുവില്‍ ഇറങ്ങണം

തെരുവില്‍ ഇറങ്ങണം

സോഷ്യല്‍ മീഡിയയില്‍ വെറുതേ പ്രതികരിച്ചിട്ട് കാര്യമില്ലെന്നാണ് മറ്റൊരാളുടെ പക്ഷം. സപ്പോര്‍ട്ട് ചെയ്യുന്നവരെല്ലാവരും കൂടി തെരുവില്‍ ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഇയാള്‍ പറയുന്നത്. നീതിന്യായ വ്യവസ്ഥയെ പോലും സംശയിക്കുന്നുണ്ട് ഇവര്‍.

സുനിയെന്തെങ്കിലും പറഞ്ഞാല്‍

സുനിയെന്തെങ്കിലും പറഞ്ഞാല്‍

കോടതി വിധി പറയുന്നതിന് മുമ്പ് സുനില്‍ കുമാര്‍ എന്തെങ്കിലും വിളിച്ചുപറയുമോ എന്ന ഭയമാണ് മറ്റ് ചിലര്‍ക്ക്. എന്നാല്‍ പള്‍സര്‍ സുനിയെ ഇനി ഓഗസ്റ്റ് 30 ന് മാത്രമേ കോടതിയില്‍ ഹാജരാക്കൂ എന്നാണ് വിവരം.

ദൈവം ഉണ്ടെങ്കില്‍

ദൈവം ഉണ്ടെങ്കില്‍

ദൈവം എന്ന ഒന്ന് ഉണ്ടെങ്കില്‍ ദിലീപിന് ജാമ്യം കിട്ടും എന്നാണ് മറ്റൊരാളുടെ പ്രതീക്ഷ. തിരിച്ച് വരവ് ഒന്നൊന്നര തിരിച്ചുവരവാകും എന്നും പ്രതീക്ഷിക്കുന്നവരുണ്ട്.

രാമലീലയ്ക്കും

രാമലീലയ്ക്കും

ദിലീപ് പുറത്തിറങ്ങാന്‍ വൈകുന്നത് രാമലീലയുടെ റിലീസിനേയും ബാധിക്കില്ലേ എന്നാണ് മറ്റ് ചിലരുടെ സംശയം. ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് രാമലീലയുടെ റിലീസ് അനന്തമായി നീളുകയാണ്.

ഓണം അവധിക്ക്

ഓണം അവധിക്ക്

ഓഗസ്റ്റ് 29 നും വിധി പറഞ്ഞില്ലെങ്കില്‍ എന്താകും അവസ്ഥ എന്നാണ് മറ്റ് ചിലര്‍ ചിന്തിക്കുന്നത്. അതിന് ശേഷം കോടതി ഓണാവധിയ്ക്ക് അടച്ചാല്‍ ദിലീപ് പിന്നേയും കാത്തിരിക്കേണ്ടി വരില്ലേ എന്നാണ് ഇവരുടെ ആശങ്ക.

ദിലീപ് ഓണ്‍ലൈന്‍

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഓസ്റ്റ് 29 ന് വിധിപറയും എന്ന കാര്യം പുറത്ത് വിട്ടുകൊണ്ട് ദിലീപ് ഓണ്‍ലൈനില്‍ വന്ന പോസ്റ്റ്.

English summary
Attack against actress: High Court verdict on Dileep's bail plea on August 29- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X