റിമി ടോമി അന്ന് കാവ്യയേയും ദിലീപിനേയും വിളിച്ചു, പള്‍സര്‍ സുനി പിന്നെ അപ്പുണ്ണിയേയും നാദിര്‍ഷയേയും..

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറേ ഫോണ്‍ വിളികളാണ് വാര്‍ത്തയായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആ ഫോണ്‍ കോളുകളിലെല്ലാം എന്തൊക്കെ സംസാരിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ല.

പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയേയും അപ്പുണ്ണിയേയും വിളിച്ചതിന്റെ ശബ്ദരേഖകള്‍ സഹിതമാണ് ദിലീപ് പരാതി നല്‍കിയത് എന്ന് പറയുന്നു. എന്നാല്‍ ആ പരാതിയും വ്യാജമാണെന്ന് ആരോപണം ഉയരുന്നുണ്ട്.

സംഭവം നടന്ന ദിവസം രാത്രി റിമി ടോമി ദിലീപിനേയും കാവ്യ മാധവനേയും വിളിച്ചിട്ടുണ്ട്. എംഎല്‍എകൂടിയായ മുകേഷും അന്ന് ദിലീപിനെ വിളിച്ചതായി പറയുന്നു. ആ ഫോണ്‍ വിളികള്‍ സംബന്ധിച്ച് എന്തൊക്കെ പറയാനുണ്ട്....

റിമി വിളിച്ചോ?

റിമി വിളിച്ചോ?

നടി ആക്രമിക്കപ്പെട്ട ദിവസം ഗായിക റിമി ടോമി ദിലീപിനേയും കാവ്യ മാധവനേയും വിളിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചരക്കും രാത്രി 12.30 ഇടയില്‍ ആയിരുന്നു ഈ വിളികള്‍ എല്ലാം.

സംഭവം നടക്കുമ്പോഴും അതിന് ശേഷവും

സംഭവം നടക്കുമ്പോഴും അതിന് ശേഷവും

നടി ആക്രമിക്കപ്പെടുന്ന സമത്തും, അതിന് ശേഷവും ആണ് ഈ ഫോണ്‍ കോളുകള്‍ എന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഫോ്ണ്‍ ചെയ്ത കാര്യം റിമി സമ്മതിക്കുന്നും ഉണ്ട്.

മിക്ക ദിവസങ്ങളിലും

മിക്ക ദിവസങ്ങളിലും

ദിലീപുമായും കാവ്യ മാധവനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റിമി ടോമി. മിക്ക ദിവസങ്ങളിലും തങ്ങള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും റിമി പറയുന്നു

വിവരം അറിഞ്ഞപ്പോള്‍

വിവരം അറിഞ്ഞപ്പോള്‍

സംഭവം അറിഞ്ഞപ്പോഴും താന്‍ ഇവരെ വിളിച്ചതായി റിമി സമ്മതിക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയ്ക്ക് സന്ദേശം അയച്ചതായും പറയുന്നു.

എങ്ങനെ സംശയിക്കും?

എങ്ങനെ സംശയിക്കും?

ഈ ഫോണ്‍ കോളുകളുടെ പേരില്‍ റിമി ടോമിയെ എങ്ങനെ സംശയിക്കും എന്നതാണ് ചോദ്യം. സ്ഥിരമായി വിളിക്കാറുണ്ടോ എന്ന കാര്യം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

റിമി മാത്രമല്ലല്ലോ...

റിമി മാത്രമല്ലല്ലോ...

സംഭവം നടന്ന ദിവസം രാത്രി റിമി ടോമി മാത്രമല്ല ദിലീപിനെ വിളിച്ചിട്ടുള്ളത്. നിര്‍മാതാവ് ആന്റോ ജോസഫും നടനും എംഎല്‍എയും ആയ മുകേഷും വിളിച്ചിട്ടുണ്ട്.

ആന്റോ വിളിച്ചപ്പോള്‍

ആന്റോ വിളിച്ചപ്പോള്‍

സംഭവം അറിഞ്ഞ ഉടന്‍ ആന്റോ ജോസഫ് പലതവണ ദിലീപിനെ വിളിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഒരു തവണ പോലും ദിലീപ് ഫോണ്‍ എടുത്തില്ലത്രെ. തിരിച്ച് വിളിക്കുകയും ചെയ്തില്ല.

 മുകേഷുമായി

മുകേഷുമായി

എന്നാല്‍ ഇതിനിടെ പലതവണ ദിലീപിനെ മുകേഷ് വിളിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. അപ്പോഴെല്ലാം ദിലീപ് ഫോണ്‍ എടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

12 സെക്കന്റ്

12 സെക്കന്റ്

പിന്നീട് ആന്റോ ജോസഫ് വിളിച്ചപ്പോള്‍ ദിലീപ് ഫോണ്‍ എടുത്തു. എന്നാല്‍ ആകെ സംസാരിച്ചത് വെറും 12 സെക്കന്റ് മാത്രം. ദിലീപിലേക്ക് സംശയം നീളാന്‍ ഇത് കാരമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസാരിച്ചതെന്ത്?

സംസാരിച്ചതെന്ത്?

എന്നാല്‍ ദിലീപും മുകേഷും തമ്മില്‍ എന്താണ് സംസാരിച്ചത് എന്ന് ആര്‍ക്കും അറിയില്ല. അത് തെളിയിക്കപ്പെടാനും സാധ്യത വളരെ കുറവാണ്. ചുരുക്കിപ്പറഞ്ഞാല്‍ കോടതിയില്‍ എത്തിയാല്‍ ഈ ഫോണ്‍ കോളുകളൊന്നും തെളിവുകളായി മാറാന്‍ ഇടയില്ല.

പള്‍സര്‍ സുനിയുടെ വിളികള്‍

പള്‍സര്‍ സുനിയുടെ വിളികള്‍

ജയിലില്‍ നിന്നാണ് പള്‍സര്‍ സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിളിച്ചിട്ടുള്ളത്. എന്നാല്‍ അപ്പുണ്ണിയെ വിളിച്ചപ്പോള്‍ സംസാരിച്ചത് ആരുമായിട്ടാണ് എന്ന കാര്യത്തിലും ഇപ്പോഴും ഉറപ്പൊന്നും ഇല്ല.

ഫോണ്‍ വിളികളില്‍ തീരുമോ

ഫോണ്‍ വിളികളില്‍ തീരുമോ

ഫോണ്‍ വിളികളാണ് ഇപ്പോള്‍ പോലീസിന്റെ കൈവശം ഉള്ള പ്രധാന തെളിവുകള്‍. എന്നാല്‍ ഫോണില്‍ സംസാരിച്ചു എന്നതുകൊണ്ട് അത് ഗൂഢാലോചനയാണെന്ന് പറയാന്‍ പറ്റുമോ എന്ന പ്രതിഭാഗത്തിന്റെ വാദം ശക്തമാണ്. കോടതി ഇതില്‍ എന്ത് നിലപാടെടുക്കും എന്നാണ് ഇനി അറിയേണ്ടത്.

English summary
Attack Against Actress: How these phone calls will become strong evidences?
Please Wait while comments are loading...