Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രമുഖ നടന്റെ' തിരക്കഥ മാറി മാറിയുന്നു... ഇനിയെല്ലാം ആ സ്ത്രീയുടെ നേര്‍ക്ക്? അതും 'പ്രമുഖ' നടിയോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തു എന്ന രീതിയില്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍. എന്നാല്‍ ആ നടന്‍ താനല്ലെന്ന് പറഞ്ഞ് ദിലീപ് രംഗത്ത് വന്നതിന് ശേഷം കാര്യങ്ങള്‍ മാറിമറിയുകയാണ്.

തന്റെ വീട്ടില്‍ പോലീസ് വരികയോ തന്നെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. ദിലീപിനെ തങ്ങള്‍ ചോദ്യം ചെയ്തിട്ടേ ഇല്ലെന്നാണ് ആലുവ എസ്പി ഇപ്പോള്‍ പറയുന്നത്.

എന്നാല്‍ കാര്യങ്ങള്‍ പഴയ അവസ്ഥയില്‍ നിന്ന് മാറിയിരിക്കുന്നു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഒരു സ്ത്രീയാണെന്നാണ് പറയുന്നത്. ഭാഗ്യലക്ഷ്മി പറഞ്ഞത് മാത്രമല്ല, നടിയും മണികണ്ഠനും പറഞ്ഞതുകൂടി കേള്‍ക്കണം

'സ്ത്രീ' കടന്നുവന്നത് ഇപ്പോള്‍

സംഭവം നടന്ന് ആദ്യ ദിവസങ്ങളില്‍ ഒന്നും ആക്രണത്തിന് പിന്നില്‍ ഒരു സ്ത്രീ ആണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് ഇതാണ്.

നടിയുടെ മൊഴിയിലും പറയുന്നുണ്ടോ

ആക്രമിക്കപ്പെട്ട നടി പോലീസിന് നല്‍കിയ മൊഴിയിലും ഇക്കാര്യം പറയുന്നുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പള്‍സര്‍ സുനി പറഞ്ഞു എന്ന രീതിയില്‍ ആയിരുന്നു ആ മൊഴി എന്നാണ് റിപ്പോര്‍ട്ട്.

 ക്വട്ടേഷന്‍ ഒരു സ്ത്രീയുടേത്

കാറില്‍ കയറിയതിന് ശേഷം പള്‍സര്‍ സുനിയെ നടി തിരിച്ചറിഞ്ഞിരുന്നു. അപ്പോഴാണ് സംഗതി ക്വട്ടേഷനാണെന്നും ഏല്‍പിച്ചത് ഒരു സ്ത്രീയാണെന്നും സുനി പറഞ്ഞതത്രെ.

സംഭവ ശേഷം ഒരു സ്ത്രീ വിളിക്കും

ക്വട്ടേന്‍ ഏല്‍പിച്ചത് ഒരു സ്ത്രീയാണ്. എല്ലാത്തിനും ശേഷം അവര്‍ വിളിക്കും. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാകും എന്നാണത്രെ സുനി നടിയോട് പറഞ്ഞത്.

മണികണ്ഠനും പറയുന്നു

തനിക്ക് സംഭവത്തിന് പിറകിലെ ഗൂഢാലോചനയെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പിടിയിലായ മണികണ്ഠനും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മണികണ്ഠനും പറയുന്നത് 'ഈ സ്ത്രീയെ' കുറിച്ചാണ്.

ആ സ്ത്രീയെ നടിയ്ക്കറിയാം?

ക്വട്ടേഷന് പിറകില്‍ ഒരു സ്ത്രീ ആണെന്നും ആരാണ് ആ സ്ത്രീ എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്ന് പള്‍സര്‍ സുനി നടിയോട് കാറിനുള്ളില്‍ വച്ച് പറഞ്ഞു എന്നാണ് മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

ഇതൊന്നും പോലീസ് ശ്രദ്ധിച്ചില്ലേ

നടി ആദ്യം നല്‍കിയ മൊഴിയിലും ഇത്തരം കാര്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോലീസ് ഇത് കാര്യമായി എടുത്തിരുന്നില്ലത്രെ. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സുനി തയ്യാറാക്കിയ തിരക്കഥയാണിതെന്നായിരുന്നു പോലീസ് കരുതിയിരുന്നത്.

അത് വെറും സ്ത്രീ അല്ല?

നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത് സിനിമ മേഖലയില്‍ തന്നെ ഉള്ള ഒരു സ്ത്രീ ആണെന്ന രീതിയിലും ഇപ്പോള്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. 'പ്രമുഖ നടന്‍' എന്ന പേര് മാറ്റി 'പ്രമുഖ നടി' എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.

 നടനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന്

സിനിമയില്‍ തനിക്കെതിരെ പലതും ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ആക്രമണം നടത്താന്‍ ആ നടന്‍ തയ്യാറാകും എന്ന് താന്‍ കരുതുന്നില്ലെന്ന് നടി തന്നോട് പറഞ്ഞതായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഇത്തരം ഒരു ആരോപണം പോലീസിന് മുന്നിലും അവര്‍ ഉന്നയിച്ചിട്ടില്ലത്രേ.

ദുരൂഹമായ കാര്യങ്ങള്‍

ദിവസങ്ങള്‍ ഇത്രയായിട്ടും പള്‍സര്‍ സുനിയെ കണ്ടെത്താന്‍ കഴിയാത്തതും, സിനിമ സംഘടനകളുടെ പൊടുന്നനെയുള്ള നിലപാട് മാറ്റവും ഏറെ സംശയം ജനിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+