മാഡം ഉണ്ട്... സിനിമാക്കാരി തന്നെ; വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ പറയുമെന്ന് പള്‍സര്‍ സുനി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കുന്ദംകുളം: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു 'മാഡം; കൂടി കുടുങ്ങാനുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പോലീസ് പിന്നീടത് തള്ളിക്കളഞ്ഞു. അത് സുനിയുടെ ഭാവനാസൃഷ്ടി ആണ് എന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ സത്യം അതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അങ്ങനെ ഒരു മാഡം ഉണ്ട് എന്ന് തന്നെയാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ പറയുന്നത്. ആ വ്യക്തി സിനിമ മേഖലയില്‍ നിന്ന് തന്നെ ഉള്ള ആളാണ് എന്നും സുനി പറയുന്നു.

ബൈക്ക് മോഷണ കേസില്‍ കുന്ദംകുളത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ ഈ വെളിപ്പെടുത്തല്‍.

ആരാണ് മാഡം

ആരാണ് മാഡം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ആസൂത്രണത്തിന് പിന്നില്‍ ഒരു സ്ത്രീ ആണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. മാഡം എന്ന് വിളിക്കപ്പെടുന്ന ആ സ്ത്രീ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും ബാക്കിയാണ്.

 മാഡം ഉണ്ട് എന്ന് ഉറപ്പ്

മാഡം ഉണ്ട് എന്ന് ഉറപ്പ്

അങ്ങനെ ഒരു മാഡം കൂടി കേസില്‍ കുടുങ്ങാനുണ്ട് എന്നാണ് പള്‍സര്‍ സുനി ഇപ്പോള്‍ പറയുന്നത്. മാഡം എന്നത് കെട്ടുകഥയല്ലെന്നും സുനി വെളിപ്പെടുത്തുന്നു.

സിനിമാക്കാരി തന്നെ

സിനിമാക്കാരി തന്നെ

സിനിമയ്ക്ക് പുറത്തുള്ള ആളല്ല ആ മാഡം എന്നാണ് സുനി പറയുന്നത്. സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീ തന്നെയാണ് അവര്‍ എങ്കില്‍ ആരായിരിക്കും അത്?

വിഐപി പറയട്ടേ

വിഐപി പറയട്ടേ

ആ മാഡത്തിന്റെ പേര് കേസില്‍ അറസ്റ്റിലായിട്ടുള്ള വിഐപി തന്നെ പറയട്ടേ എന്നാണ് പള്‍സര്‍ സുനി പറയുന്നത്. ദിലീപിനെ ആണ് സുനി വിഐപി എന്ന് വിശേഷിപ്പിക്കുന്നത്.

അയാള്‍ പറഞ്ഞില്ലെങ്കില്‍

അയാള്‍ പറഞ്ഞില്ലെങ്കില്‍

മാഡം ആരാണ് എന്ന് ദിലീപ് പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ അത് വെളിപ്പെടുത്തും എന്നും പള്‍സര്‍ സുനി പറയുന്നുണ്ട്. ഓഗസ്റ്റ് 16-ാം തിയ്യതിക്കുള്ളില്‍ വിഐപി അത് പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരോട് അക്കാര്യം പറയും എന്നാണ് വെല്ലുവിളി.

സിനിമ നടി തന്നെ

സിനിമ നടി തന്നെ

ഒരു സിനിമ നടി തന്നെയാണ് മാഡം എന്ന സൂചനയാണ് പള്‍സര്‍ സുനി നല്‍കുന്നത്. അത് ആരായിരിക്കും എന്ന ആകാംക്ഷയില്‍ ആണ് ഇപ്പോള്‍ കേരളം.

കാവ്യയും അമ്മയും

കാവ്യയും അമ്മയും

ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവന്റെ പേരും അമ്മ ശ്യാമളയുടെ പേരും ഈ വിവാദത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അത് ശ്യാമളയല്ലെന്ന് ഏതാണ്ട് ഉറപ്പിക്കുന്നതാണ് സുനിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

റിമി ടോമിയും മറ്റൊരു നടിയും

റിമി ടോമിയും മറ്റൊരു നടിയും

ഇതേ വിവാദത്തില്‍ തന്നെയാണ് ഗായിക റിമി ടോമിയുടെ പേരും ഉയര്‍ന്ന് കേട്ടത്. മറ്റൊരു യുവ നടിയുടെ പേരും ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു.

വമ്പന്‍ സ്രാവ്

വമ്പന്‍ സ്രാവ്

കേസില്‍ ദിലീപിനെ കൂടാതെ മറ്റൊരു വമ്പന്‍ സ്രാവ് കൂടി കുടുങ്ങാനുണ്ട് എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞിരുന്നത്. അപ്പോള്‍ മാഡം ദിലീപിനേക്കാള്‍ വമ്പന്‍ സ്രാവ് ആണോ എന്ന ചോദ്യവും ബാക്കിയാണ്.

അന്ന് തന്നെ പറഞ്ഞു

അന്ന് തന്നെ പറഞ്ഞു

നടിയെ ആക്രമിക്കുമ്പോള്‍ തന്നെ സുനില്‍കുമാര്‍ ഇത്തരം ഒരുകാര്യം പറഞ്ഞിരുന്നു. ഒരു സ്ത്രീ തന്നെ ക്വട്ടേഷന്‍ ആണ് സഹകരിക്കണം എന്നായിരുന്നത്രെ നടിയോട് അന്ന് സുനില്‍ കുമാര്‍ പറഞ്ഞത്.

നടിയ്ക്ക് അറിയാമോ?

നടിയ്ക്ക് അറിയാമോ?

ആരാണ് ആ സ്ത്രീ എന്ന കാര്യം അറിയാമല്ലോ എന്ന രീതിയിലും പള്‍സര്‍ സുനി സംസാരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആക്രമിക്കപ്പെട്ട നടി അത്തരം സംശയങ്ങളൊന്നും ഇതുവരെ ഉന്നയിച്ചിട്ടില്ല.

ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍

ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍

ആക്രമണത്തിന് പിന്നിലെ സ്ത്രീയുടെ കാര്യം പലരും മറന്നിരിക്കവെയാണ് അഡ്വ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. സുനിയുടെ സഹായികള്‍ മാഡത്തെ കുറിച്ച് പറഞ്ഞു എന്നായിരുന്നു ഫെനി പറഞ്ഞത്. ഇക്കാര്യം അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴിയായി നല്‍കുകയും ചെയ്തു.

കെട്ടുകഥയല്ല

കെട്ടുകഥയല്ല

മാഡം എന്നത് ഒരു കെട്ടുകഥയല്ലെന്ന് നേരത്തേ തന്നെ പലരും പറഞ്ഞിരുന്നു. മുന്‍ പോലീസ് സൂപ്രണ്ട് ജോര്‍ജ്ജ് ജോസഫ് പലതവണ ഇക്കാര്യത്തില്‍ ചില സൂചനകള്‍ മുന്നോട്ട് വച്ചിരുന്നു എന്നതും മറക്കാനാവില്ല.

Actress Case; Pulsar Suni's New Revelation
രക്ഷിക്കാന്‍ വേണ്ടിയോ?

രക്ഷിക്കാന്‍ വേണ്ടിയോ?

കേസില്‍ ദിലീപിനെ രക്ഷിക്കാന്‍ വേണ്ടിയാണ് മാഡം എന്ന കഥാപാത്രത്തെ കൊണ്ടുവന്നത് എന്ന രീതിയിലും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇനി എന്തായാലും ഓഗസ്റ്റ് 16 വരെ കാത്തിരുന്നാല്‍ മതിയാവും ആരാണ് മാഡം എന്ന് അറിയാന്‍...

English summary
Attack Against Actress: Madam is from Cinema Field, says Pulsar Suni
Please Wait while comments are loading...