നാദിര്‍ഷ വീണ്ടും മലക്കം മറിയുന്നു... ഇപ്പോള്‍ ബലം നിയമോപദേശം; കാത്തിരുന്ന പോലീസ് ഇനി വലയും?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനും ആയ നാദിര്‍ഷ ഇന്ന്(സെപ്തംബര്‍ 11) അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം പ്രകാരം നാദിര്‍ഷ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല.

ആദ്യഘട്ടത്തില്‍ ദിലീപിനൊപ്പം 13 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായ ആളായിരുന്നു നാദിര്‍ഷ. എന്നാല്‍ അന്ന് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും നുണയായിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു നാദിര്‍ഷ ചെയ്തത്. അതിന് ശേഷം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

നാദിര്‍ഷ ഹാജരാകില്ല?

നാദിര്‍ഷ ഹാജരാകില്ല?

ചോദ്യം ചെയ്യലിന് നാദിര്‍ഷ ഉടന്‍ ഹാജരാകില്ല എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടുത്ത ദിവസം കോതി പരിഗണിക്കുന്നുണ്ട്.

നോട്ടീസ് വേണം

നോട്ടീസ് വേണം

ചോദ്യം ചെയ്യലിന് ഹാജരാകണമെങ്കില്‍ നോട്ടീസ് നല്‍കണം എന്നാണ് നാദിര്‍ഷ ആവശ്യപ്പെടുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇതിന് തയ്യാറായില്ല എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

അറസ്റ്റ് തടയില്ല

അറസ്റ്റ് തടയില്ല

നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിച്ചേക്കും എന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും മാറി മറിയുകയാണ്.

പ്രതീക്ഷിച്ച് കാത്തിരുന്നു

പ്രതീക്ഷിച്ച് കാത്തിരുന്നു

സെപ്തംബര്‍ 11 ന് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകും എന്ന പ്രതീക്ഷയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച സമയത്തൊന്നും നാദിര്‍ഷ എത്തിയില്ല.

നിയമോപദേശം

നിയമോപദേശം

അന്വേഷണ സംഘത്തിന്റെ നോട്ടീസ് കൈപ്പറ്റാതെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന നിയമ ഉപദേശം ആണ് നാദിര്‍ഷയ്ക്ക് ലഭിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച രാവിലെയാണ് എല്ലാം മാറി മറിഞ്ഞത്.

ആശുപത്രി വാസം

ആശുപത്രി വാസം

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം കിട്ടിയപ്പോള്‍ ആയിരുന്നു നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇത് പല സംശയങ്ങള്‍ക്കും വഴിവച്ചിരുന്നു.

അറസ്റ്റ് ഭയന്ന്

അറസ്റ്റ് ഭയന്ന്

ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ചെയ്‌തേക്കും എന്ന ഭയത്തിലായിരുന്നു നാദിര്‍ഷ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പി്പ്പിച്ചത്.

പോലീസിന്റെ സംശയം

പോലീസിന്റെ സംശയം

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന വിലയിരുത്തലില്‍ ആയിരുന്നു പോലീസ്. എന്നാല്‍ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ നാദിര്‍ഷയുടെ പങ്ക് അന്നേ സംശയത്തിന്റെ നിഴലില്‍ ആയിരുന്നു.

സംശയമുണ്ടാക്കുന്ന ഒളിവുജീവിതം

സംശയമുണ്ടാക്കുന്ന ഒളിവുജീവിതം

ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ പുനലൂരും നിലമ്പൂരും ഒളിവില്‍ താമസിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ പങ്കില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിവില്‍ പോയത് എന്ന ചോദ്യവും ബാക്കിയാണ്.

അടുത്ത സുഹൃത്ത്

അടുത്ത സുഹൃത്ത്

സിനിമ രംഗത്ത് ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നാദിര്‍ഷ. മിമിക്രി കാലം മുതല്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു. അതുകൊണ്ട് തന്നെ നാദിര്‍ഷ അറിയാതെ പല കാര്യങ്ങളും നടക്കില്ലെന്ന നിലപാടിലാണ് പോലീസ്.

English summary
Attack against Actress: Nadirsha may not appear for interrogation on September 11 - Report
Please Wait while comments are loading...