ദിലീപിനെതിരെ ഒരു തരിമ്പ് തുമ്പ് പോലും ഇല്ല... പക്ഷേ കാവ്യയെ ചോദ്യം ചെയ്യും? ലാലിന്റെ മൊഴി വേണ്ടേ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് ആകെ ആശയക്കുഴപ്പമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണവും പലരും ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍ ഇത്രനാളും ആരോപണ വിധേയന്റെ വേഷം നല്‍കിയ ദിലീപിന്റെ കാര്യത്തില്‍ വലിയ സംശയങ്ങളാണ് ഇപ്പോഴുള്ളത്. ദിലീപിന് കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും തന്നെ പോലീസിന്റെ കൈവശം ഇല്ല. അത്തരം വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും പോലീസിന് വലിയ ഉറപ്പൊന്നും ഇല്ല എന്നതാണ് സത്യം.

ഇത്രനാളും കേസിന്റെ പേരില്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ടതും ദിലീപ് തന്നെ ആയിരുന്നു. പക്ഷേ ദിലീപിന്റെ ഭാര്യയും നടിയും ആയ കാവ്യ മാധവനെ പോലീസിന് ചോദ്യം ചെയ്യാതിരിക്കാന്‍ ആവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോള്‍ സംവിധായകന്‍ ലാലോ?

ദിലീപിനെതിരെ

ദിലീപിനെതിരെ

നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഏറ്റവും അധികം ആരോപണങ്ങള്‍ക്ക് വിധേയനായത് ജനപ്രിയ താരം ദിലീപ് ആയിരുന്നു. ദിലീപും നടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തന്നെ ആയിരുന്നു ഇത്തരം ഒരു ആക്ഷേപങ്ങള്‍ക്ക് വഴിവച്ചത്.

പള്‍സര്‍ സുനിയുടെ കത്ത്

പള്‍സര്‍ സുനിയുടെ കത്ത്

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് കത്തെഴുതിയപ്പോള്‍ വിവാദങ്ങള്‍ ആളിക്കത്തി. എന്നാല്‍ ആ കത്തില്‍ പോലും നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ദിലീപ് ആണെന്ന് പറഞ്ഞിരുന്നില്ല എന്നതാണ് സത്യം.

ഫോണ്‍ വിളിച്ചതും ദിലീപിനെയല്ല

ഫോണ്‍ വിളിച്ചതും ദിലീപിനെയല്ല

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത് നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ആയിരുന്നു. സുനി ദിലീപുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിന് ഇപ്പോഴും കൃത്യമായ തെളിവുകള്‍ ഒന്നും തന്നെയില്ല.

ബന്ധപ്പെടുത്താന്‍ എന്തുണ്ട്?

ബന്ധപ്പെടുത്താന്‍ എന്തുണ്ട്?

നാദിര്‍ഷ ദിലീപിന്റെ വളരെ അടുത്ത സുഹൃത്താണ്. അപ്പുണ്ണി ദിലീപിന്റെ മാനേജരും. പള്‍സര്‍ സുനി കത്തെഴുതിയത് ദിലീപിനും. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിച്ചാണ് കേസില്‍ ദിലീപിനെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.

തരിമ്പിന് പോലും തെളിവില്ല

തരിമ്പിന് പോലും തെളിവില്ല

എന്നാല്‍ ഈ വിഷയങ്ങളെല്ലാം കൂട്ടിവായിച്ചാല്‍ തന്നെയും ദിലീപിനെതിരെ നിലനില്‍ക്കാവുന്ന തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് വിവരം. എന്നാല്‍ ദിലീപിന് കേസില്‍ നിന്ന് അത്ര പെട്ടെന്ന് തടിയൂരാനും കഴിയില്ല.

13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍

13 മണിക്കൂര്‍ ചോദ്യം ചെയ്യല്‍

കഴിഞ്ഞ ആഴ്ച 13 മണിക്കൂര്‍ ആണ് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് ചോദ്യം ചെയ്തത്. കൂടെ നാദിര്‍ഷയും അപ്പുണ്ണിയും ഉണ്ടായിരുന്നു. ഈ സംഭവം വലിയ ആശയക്കുഴപ്പം ആണ് സൃഷ്ടിച്ചത്. കേസില്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകും എന്ന് പോലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ദിലീപിന്റെ കാര്യത്തില്‍ പോലീസിന് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ദിലീപിനേയും നാദിര്‍ഷയേയും അപ്പുണ്ണിയേയും വീണ്ടും ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നിലും ഇത്തരം ചില ലക്ഷ്യങ്ങളുണ്ട്.

കാവ്യയെ ചോദ്യം ചെയ്യും?

കാവ്യയെ ചോദ്യം ചെയ്യും?

ദിലീപിന്റെ ഭാര്യയും നടിയും ആയ കാവ്യ മാധവനേയും അമ്മ ശ്യാമളയേയും പോലീസ് ചോദ്യം ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്.

എല്ലാം കാവ്യയുടെ കൈയ്യിലെന്ന്

എല്ലാം കാവ്യയുടെ കൈയ്യിലെന്ന്

നടിയെ ആക്രമിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ കാവ്യ മാധവന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആയ ലക്ഷ്യയില്‍ ആണ് ഏല്‍പിച്ചത് എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുള്ളത്. ലക്ഷ്യയില്‍ രണ്ട് തവണ പോയ കാര്യം ദിലീപിന് എഴുതിയ കത്തിലും സുനി പറയുന്നുണ്ട്.

ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍

ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍

പോലീസ് ക്ലബ്ബില്‍ വച്ചുള്ള ചോദ്യം ചെയ്യലില്‍ നിന്ന് കാവ്യ മാധവനെ ഒഴിവാക്കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റെവിടെയെങ്കിലും വച്ച് കാവ്യയുടെ മൊഴിയെടുത്തേക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ലാലിനെ ഒഴിവാക്കിയോ?

ലാലിനെ ഒഴിവാക്കിയോ?

ക്രൂരമായി പീഡപ്പിക്കപ്പെട്ട നടി ആദ്യം ഓടിയെത്തിയത് സംവിധായകനും നടനും ആയ ലാലിന്റെ വീട്ടിലേക്കാണ്. അവിടെ വച്ചാണ് പോലീസിനെ വിവരം അറിയിക്കുന്നതും മറ്റും. കേസില്‍ ഏറ്റവും നിര്‍ണായകമായ കാര്യങ്ങള്‍ നടന്നത് ലാലിന്റെ വീട്ടില്‍ വച്ചാണ്.

 മൊഴിയെടുത്തില്ല?

മൊഴിയെടുത്തില്ല?

സംഭവം നടന്ന് ഇത്ര കാലമായിട്ടും ലാലിന്റെ മൊഴി പോലീസ് എടുത്തിട്ടേയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഏറ്റവും നിര്‍ണായകമായ സാക്ഷിയുടെ മൊഴി എന്തുകൊണ്ട് രേഖപ്പെടുത്തപ്പെട്ടില്ല എന്ന ചോദ്യവും ബാക്കിയാണ്.

ലാലിന്റെ മകന്‍

ലാലിന്റെ മകന്‍

ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് നടി ആക്രമിക്കപ്പെട്ടത്. എന്നാല്‍ ജീന്‍ പോള്‍ ലാലിന്റെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

പിടി തോമസും

പിടി തോമസും

നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് അവിടെ ആദ്യം എത്തയവരില്‍ ഒരാളാണ് പിടി തോമസ് എംപി. ശക്തമായ പോലീസ് നടപടിയ്ക്ക് വഴിവച്ചതും പിടി തോമസിന്റെ ഇടപെടലായിരുന്നു. എന്നാല്‍ പിടി തോമസിന്റെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല.

ആന്റോ ജോസഫിന്റെ മൊഴിയെടുത്തു

ആന്റോ ജോസഫിന്റെ മൊഴിയെടുത്തു

നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പം ആയിരുന്നു പിടി തോമസ് ലാലിന്റെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആന്റോ ജോസഫിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

ഒഴിവാക്കപ്പെടുന്ന ചിലര്‍

ഒഴിവാക്കപ്പെടുന്ന ചിലര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം സംശയത്തിന്റെ നിഴലില്‍ ആകുന്നത് ഇതൊക്കെ കൊണ്ട് തന്നെ ആണ്. നിര്‍ണായകമായ ചിലര്‍ ഒഴിവാക്കപ്പെടുകയും അപ്രസക്തരായ ചിലര്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.

English summary
Attack Against Actress: No Evidence against actor Dileep till now- Report. Police may take statement of Dileep's wife Kavya Madhavan.
Please Wait while comments are loading...