ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സുനി കൊടുത്തത് ദിലിപീന് തന്നെ? പുറത്തിറങ്ങിയാല്‍ നടിയെ അപമാനിക്കും?

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് ജാമ്യം ലഭിക്കരുത് എന്ന് കരുതിക്കൂട്ടി തന്നെയാണ് പോലീസ്. ദിലീപിനെ പോലെ ശക്തനായ ഒരാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കപ്പെട്ടേക്കാം എന്നും പോലീസ് ഭയക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണ്‍ ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് കൊച്ചി കായലിലേക്ക് എറിഞ്ഞു എന്നായിരുന്നു സുനി പണ്ട് കൊടുത്ത മൊഴി.

എന്നാല്‍ ആ ഫോണം ദൃശ്യങ്ങളും ദിലീപിന്റെ പക്കലുണ്ട് എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. എങ്കില്‍ അത് ഇപ്പോള്‍ എവിടെയുണ്ടാകും? ദിലീപ് അത് നശിപ്പിച്ചിട്ടുണ്ടാകുമോ?

പോലീസ് റിപ്പോര്‍ട്ട്

പോലീസ് റിപ്പോര്‍ട്ട്

ദിലീപിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ സമീപിച്ച റിപ്പോര്‍ട്ടില്‍ ആണ് പോലീസ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ പറയുന്നത്. ജാമ്യ ഹര്‍ജിയില്‍ കോടതി ശനിയാഴ്ച വിധി പറയും.

 ഫോണും ദൃശ്യങ്ങളും

ഫോണും ദൃശ്യങ്ങളും

നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും ദിലീപിന്റെ കൈവശം ആണ് ഉള്ളത് എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന് സ്ഥിരീകരണം ഒന്നും ഇല്ല.

എങ്ങനെ ദിലീപിന്റെ കൈയ്യില്‍?

എങ്ങനെ ദിലീപിന്റെ കൈയ്യില്‍?

എങ്ങനെ ആയിരിക്കും ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യില്‍ എത്തിയത് എന്ന കാര്യത്തില്‍ പോലീസിന് ചില നിഗമനങ്ങള്‍ ഉണ്ട്. പള്‍സര്‍ സുനി സമീപിച്ച അഭിഭാഷകന്‍ വഴിയാകും ഇത് ദിലീപിലെത്തിയത് എന്നാണ് സംശയം.

ദിലീപിന് പരിചയമുള്ള അഭിഭാഷകന്‍

ദിലീപിന് പരിചയമുള്ള അഭിഭാഷകന്‍

ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ലീഗല്‍ അഡൈ്വസര്‍ ആയ പ്രതീഷ് ചാക്കോ എന്ന അഭിഭാഷകനെയാണ് സുനി സമീപിച്ചത്. ഇദ്ദേഹത്തോട് മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണം എന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോണ്‍ കിട്ടിയില്ലെങ്കില്‍

ഫോണ്‍ കിട്ടിയില്ലെങ്കില്‍

കേസ് അന്വേഷണത്തില്‍ ആ മൊബൈല്‍ ഫോണ്‍ നിര്‍ണായകമാണ്. എന്നാല്‍ ഫോണ്‍ കിട്ടിയില്ലെങ്കില്‍ പോലും തെളിവുകള്‍ നിലനില്‍ക്കത്തക്കവയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 ദിലീപിന് ജാമ്യം കൊടുക്കരുത്

ദിലീപിന് ജാമ്യം കൊടുക്കരുത്

ദിലീപിന് ജാമ്യം കൊടുക്കരുത് എന്നാണ് പ്രോസിക്യൂഷന്റെ ശക്തമായ വാദം. പ്രതി സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട് എന്ന വാദവും ഉന്നയിച്ചേക്കും. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തന്നെ പ്രതിഭാഗം അതി ശക്തമായി ഖണ്ഡിക്കും എന്ന് ഉറപ്പാണ്.

നടിയെ അപമാനിക്കും?

നടിയെ അപമാനിക്കും?

ജാമ്യത്തിലിറങ്ങിയാല്‍ ദിലീപ് ഒരുപക്ഷേ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചേക്കും എന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 വിവരങ്ങള്‍ ശേഖരിക്കാന്‍

വിവരങ്ങള്‍ ശേഖരിക്കാന്‍

ആദ്യം കിട്ടിയ രണ്ട് ദിവസത്തിലും ദിലീപില്‍ നിന്ന് കാര്യമായി വിവരങ്ങള്‍ ഒന്നും ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സ്ഥലത്തും ഉണ്ടായ വന്‍ ആള്‍ക്കൂട്ടം തെളിവെടുപ്പിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്.

 കൂടുതല്‍ അറസ്റ്റ്

കൂടുതല്‍ അറസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജനപ്രതിനിധികളുടെ മൊഴി ഉടന്‍ എടുക്കില്ലെന്നാണ് ആലുവ റൂറല്‍ എസ്പ് വ്യക്തമാക്കിയിട്ടുള്ളത്.

പണം കൊടുക്കാതെ പറ്റിച്ചു

പണം കൊടുക്കാതെ പറ്റിച്ചു

വാഗ്ദാനം ചെയ്ത പണം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്തത് എന്നും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ട്.

English summary
Attack against actress: Police says mobile phone and visuals handed over to Dileep
Please Wait while comments are loading...