കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മൂന്നെണ്ണം കിട്ടിയാല്‍ തീര്‍ന്നു കഥ!!! നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ ചങ്കിടിപ്പ് മാറ്റാൻ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ കൈയ്യില്‍ ഒരുപാട് തെളിവുകള്‍ ഉണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. അത് തെളിയിക്കാന്‍ പോലീസിന് ഇപ്പോള്‍ കൈയ്യിലുള്ള തെളിവുകളൊന്നും മതിയാവില്ല.

പക്ഷേ മൂന്ന് സംഗതികള്‍ കിട്ടിയാല്‍ പോലീസ് ഏറെക്കുറെ സംതൃപ്തരാകും. എന്നാല്‍ അത് എവിടെ നിന്ന് കിട്ടും എന്നതാണ് പോലീസിനെ കുഴക്കുന്ന ചോദ്യം.

ദിലിപീന്റെ മാനേജര്‍ അപ്പുണ്ണി എവിടെയാണെന്ന് പോലീസിന് അറിയാം എന്നൊക്കെയാണ് പറയുന്നത്. പോലീസിന്റെ നിരീക്ഷണ വലയത്തില്‍ ആണത്രെ അപ്പുണ്ണി. പക്ഷേ ഇതുവരെ പിടി വീണിട്ടില്ല.

തെളിയിക്കാന്‍ ബുദ്ധിമുട്ടും

തെളിയിക്കാന്‍ ബുദ്ധിമുട്ടും

ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ അത്ര എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കുറ്റം ചുമത്തപ്പെട്ടവരില്‍ ഭൂരിഭാഗവും രക്ഷപ്പെട്ട ചരിത്രമേ ഉള്ളൂ.

അപ്പുണ്ണിയെ കിട്ടിയാല്‍

അപ്പുണ്ണിയെ കിട്ടിയാല്‍

ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടോ എന്ന കാര്യം തെളിയിക്കണമെങ്കില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടിയേ പറ്റൂ. എന്നാല്‍ അപ്പുണ്ണി എവിടെയാണെന്ന് ഒരു ധാരണയും ഇല്ല.

വിളികള്‍ വന്നതെല്ലാം

വിളികള്‍ വന്നതെല്ലാം

പള്‍സര്‍ സുനി ദിലീപിനെ ഒരു തവണ പോലും നേരിട്ട് വിളിച്ചിട്ടില്ല എന്നാണ് സൂചന. എന്നാല്‍ ജയിലില്‍ നിന്ന് പലതവണ അപ്പുണ്ണിയെ വിളിച്ചിട്ടുണ്ട്. ഈ സമയം ദിലീപും അതേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.

വിഷ്ണുവിനെ കണ്ടു

വിഷ്ണുവിനെ കണ്ടു

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ആയിരുന്ന വിഷ്ണുവിനെ നേരിട്ട് കണ്ട ആള്‍ കൂടിയാണ് അപ്പുണ്ണി. ഇവര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയ കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്തിന് ഒളിവില്‍ പോയി?

എന്തിന് ഒളിവില്‍ പോയി?

അപ്പുണ്ണി എന്തിന് ഒളിവില്‍ പോയി എന്നതും സംശയം ജനിപ്പിക്കുന്ന കാര്യമാണ്. ഗൂഢാലോചനയില്‍ ഒരു പങ്കും ഇല്ലെങ്കില്‍ പോലീസിന് മുന്നില്‍ കീഴടങ്ങുന്നതില്‍ എന്താണ് പ്രശ്‌നം എന്ന ചോദ്യവും ഉയരുന്നുണ്ട്.

അപ്പുണ്ണി മാത്രം പോര

അപ്പുണ്ണി മാത്രം പോര

അപ്പുണ്ണി പിടിയിലായാല്‍ പോലും പോലീസിന്റെ ബാധ്യത തീരില്ല. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കൂടി കിട്ടിയാലേ അന്വേഷണം പൂര്‍ത്തിയാകു.

അതെങ്ങനെ കണ്ടെത്തും

അതെങ്ങനെ കണ്ടെത്തും

ഇത്രയും വൈകിയ സാഹചര്യത്തില്‍ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തുക എന്നത് അത്ര എളുപ്പമാകില്ല. ഇവ രണ്ടും തിരിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ നശിപ്പിക്കപ്പെടാന്‍ ആണ് സാധ്യത കൂടൂതല്‍.

അപ്പുണ്ണിയും സുനിയും

അപ്പുണ്ണിയും സുനിയും

അപ്പുണ്ണിയെ കിട്ടിയാല്‍ പള്‍സര്‍ സുനിയുമായുള്ള ബന്ധം തെളിയിക്കാന്‍ പിന്നെ ബുദ്ധിമുട്ടുണ്ടാവില്ല. കാരണം അപ്പുണ്ണിയുടെ കാറ്ററിങ് വാഹനങ്ങളില്‍ ഒന്നിന്റെ ഡ്രൈവര്‍ ആയിരുന്നു സുനില്‍ കുമാര്‍. അക്കാര്യം അപ്പുണ്ണിയ്ക്ക് നിഷേധിക്കാനും കഴിയില്ല.

വളഞ്ഞിട്ട് പിടിക്കാം

വളഞ്ഞിട്ട് പിടിക്കാം

അപ്പുണ്ണി പിടിയിലായാല്‍ ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് ഏത് വിധേനയും തെളിയിക്കാന്‍ സാധിക്കും എന്നാണ് പോലീസ് കരുതുന്നത്. അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണം ഉണ്ട്.

മാഡത്തെ അറിയാം?

മാഡത്തെ അറിയാം?

കേസില്‍ ഒരു മാഡം ഉണ്ട് എന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് പോലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു മാഡം ഉണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. അത് ആരാണ് എന്നും പോലീസിന് കൃത്യമായി അറിയാമത്രെ.

കാവ്യയെ ചോദ്യം ചെയ്തത്

കാവ്യയെ ചോദ്യം ചെയ്തത്

ദിലീപിന്റെ രണ്ടാം ഭാര്യ ആയ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. കാവ്യയുടെ അമ്മയേയും ചോദ്യം ചെയ്തിട്ടുണ്ട്. ഇവരെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് പറയുന്നത്.

ആ വമ്പന്‍ സ്രാവ്

ആ വമ്പന്‍ സ്രാവ്

അപ്പുണ്ണിയെ കൂടി പിടികൂടിയാല്‍ കേസിലെ ഒരു വമ്പന്‍ സ്രാവിനെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരായിരിക്കും ആ വമ്പന്‍ സ്രാവ് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

English summary
Attack Against Actress: Police to find out three important things.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X