മമ്മൂട്ടിയെ പോലും ഞെട്ടിച്ച് പൃഥ്വിരാജ്... ഇതാ കണ്ടോളൂ, മലയാള സിനിമയിലെ യഥാര്‍ത്ഥ ആണ്‍കുട്ടിയെ!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: മലയാള സിനിമയില്‍ നട്ടെല്ലുള്ള ചെറുപ്പക്കാരുടെ കാലമാണിത്. വന്‍താരങ്ങള്‍ നിശബ്ദത പാലിച്ചപ്പോള്‍ വാ തുറന്ന് മിണ്ടാന്‍ ഈ ചെറുപ്പക്കാര്‍ തന്നെയാണ് ഉണ്ടായിരുന്നത്. മലയാള സിനിമയുടെ ഭാവി ഇവരില്‍ സുരക്ഷിതമാണെന്ന് ഉറപ്പിക്കാം.

ഏറ്റവും ഒടുവില്‍ ആസിഫ് അലിയും പൃഥ്വിരാജും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ പതിവ് സിനിമ രീതികളെയെല്ലാം തകര്‍ക്കുന്നവയാണ്. ദിലീപിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെടും എന്ന് ആസിഫ് അലി പറഞ്ഞപ്പോള്‍, അതിലും വലിയ രീതിയിലാണ് പൃഥ്വിരാജ് ഞെട്ടിച്ചത്.

പൃഥ്വിരാജിന്റെ വാക്കുകള്‍ അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയ്ക്ക് കൂടിയുള്ള ഒരു മുന്നറിയിപ്പാണ്.

അമ്മ എക്‌സിക്യൂട്ടീവ്

അമ്മ എക്‌സിക്യൂട്ടീവ്

കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയില്‍ ആണ് അമ്മയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നത് ഈ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

തനിക്ക് പറയാനുള്ളത്

തനിക്ക് പറയാനുള്ളത്

തനിക്ക് പറയാനുള്ള കാര്യങ്ങളും തന്റെ നിലപാടുകളും യോഗത്തില്‍ പറയും എന്നാണ് പൃഥ്വിരാജ് മമ്മൂട്ടിയുടെ വീട്ടിലേക്ക് കടക്കും മുമ്പ് പറഞ്ഞത്. അതിന് ശേഷം അതില്‍ കുറച്ച് കൂടി വ്യക്തത വരുത്തി.

തീരുമാനം പുറത്ത് വരും

തീരുമാനം പുറത്ത് വരും

തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയും. എല്ലാം ചര്‍ച്ച ചെയ്യും. അതിന് ശേഷം ചര്‍ച്ചയുടെ തീരുമാനം ഒരു പത്രക്കുറിപ്പായോ പ്രതികരണമായോ വരും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞു.

തന്റെ നിലപാടുമായി ചേരുന്നതെങ്കില്‍

തന്റെ നിലപാടുമായി ചേരുന്നതെങ്കില്‍

യോഗത്തില്‍ ഉണ്ടാകുന്ന തീരുമാനം തന്റെ നിലപാടുമായി ചേര്‍ന്നുപോകുന്നതാണെങ്കില്‍ പുറത്ത് വരുന്ന പ്രതികരണം തന്നെ ആയിരിക്കും തന്റെ അഭിപ്രായം എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. യോഗതീരുമാനം അങ്ങനെയല്ലെങ്കിലോ...

അല്ലെങ്കില്‍... അല്‍പം ഭീഷണിയോ?

അല്ലെങ്കില്‍... അല്‍പം ഭീഷണിയോ?

ഇനി, യോഗത്തിന്റെ തീരുമാനം തന്റെ നിലപാടുകളുമായി യോജിച്ച് പോകുന്നതല്ലെങ്കില്‍ പുറത്തിറങ്ങി തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കും എന്ന മുന്നറിയിപ്പും പൃഥ്വിരാജ് നല്‍കിയിട്ടുണ്ട്.

മുന്നറിയിപ്പ് തന്നെ

മുന്നറിയിപ്പ് തന്നെ

അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് പൃഥ്വിരാജ് നല്‍കിയ ഒരു മുന്നറിയിപ്പ് തന്നെ ആയി ഇതിനെ വിലയിരുത്താവുന്നതാണ്. തീരുമാനം എതിരാണെങ്കില്‍ ഒരുപക്ഷേ അമ്മ എന്ന സംഘടന തന്നെ പിളര്‍ന്നേക്കും.

എറ്റവും ശക്തമായ പിന്തുണ

എറ്റവും ശക്തമായ പിന്തുണ

ആക്രമിക്കപ്പെട്ട നടിക്ക് ഏറ്റവും ശക്തമായ പിന്തുണ നല്‍കിയവരില്‍ ഒരാളാണ് പൃഥ്വിരാജ്. സംഭവത്തിന് ശേഷം നടി ആദ്യമായി അഭിനയിച്ചതും പൃഥ്വിരാജിനൊപ്പം തന്നെ ആയിരുന്നു.

 ആസിഫ് അലിയും

ആസിഫ് അലിയും

ശക്തമായ നിലപാടാണ് നടന്‍ ആസിഫ് അലിയും എടുത്തിട്ടുള്ളത്. ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നടിയുടേതായി പുറത്ത് വന്ന രണ്ടി ചിത്രങ്ങളിലുിം ആസിഫ് അലി ആയിരുന്നു നായകന്‍. ഒടുവില്‍ പുറത്തിറങ്ങിയ ചിത്രത്തെ പരാജയപ്പെടുത്താന്‍ ചിലര്‍ നീക്കങ്ങള്‍ നടത്തുന്നതായി ആസിഫ് അലി തന്നെ അന്ന് വ്യക്തമാക്കിയിരുന്നു.

പുറത്താക്കാന്‍ ആവശ്യപ്പെടും

പുറത്താക്കാന്‍ ആവശ്യപ്പെടും

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടും എന്നാണ് ആസിഫ് അലി പറഞ്ഞത്. ദിലീപ് എന്നല്ല ഒരു ആണും ഇങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നും ആഷിഫ് അലി പറഞ്ഞു.

രമ്യ നമ്പീശന്‍

രമ്യ നമ്പീശന്‍

മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടി രമ്യ നമ്പീശനും പങ്കെടുത്തിരുന്നു. നേരത്തെ തന്നെ ഫേസ്ബുക്കില്‍ രമ്യ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

English summary
Attack against actress: Prithviraj Against Dileep in AMMA executive
Please Wait while comments are loading...