പള്‍സര്‍ സുനി കാവ്യ മാധവന്റെ ഡ്രൈവര്‍? അപ്പോള്‍ പറഞ്ഞതെല്ലാം നുണയോ? കാവ്യയ്ക്കും കുരുക്ക് മുറുകുന്നു

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ല എന്നായിരുന്നു കാവ്യ മാധവന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് അക്കാര്യം വിശ്വാസത്തില്‍ എടുത്തിരുന്നില്ല.

പള്‍സര്‍ സുനി... എല്ലാവര്‍ക്കും സുനിക്കുട്ടന്‍! എന്നിട്ടും കാവ്യക്ക് അറിയില്ലെന്നോ?ഇതാവരുന്നു തെളിവ്

കാവ്യക്ക് പണികൊടുക്കുക ദിലീപിന്റെ മൊഴി? അറിയാക്കഥകളുടെ ഭാണ്ഡം അഴിക്കാന്‍ പോലീസ്...തന്ത്രം പാളുമോ?

ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാവ്യ മാധവന്റെ ഡ്രൈവര്‍ ആയിരുന്നോ പള്‍സര്‍ സുനി എന്നാണത്രെ പോലീസ് സംശയിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കാവ്യ മാധവന്‍ നാല് മാസം ഗര്‍ഭിണി!!! ദിലീപ് പോലും അറിഞ്ഞില്ലേ? ചോദ്യം ചെയ്യല്‍ മയപ്പെടാനുള്ള കാരണം!!!

കേസില്‍ കാവ്യ മാധവന് മേല്‍ കുരുക്ക് മുറുകുന്നു എന്ന സൂചന തന്നെയാണ് പുറത്ത് വരുന്നത്. അതിനിടെ കാവ്യ ഗര്‍ഭിണിയാണ് എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു

സുനിയെ അറിയില്ല

സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ല എന്നായിരുന്നു കാവ്യ മാധവന്‍ പോലീസിനോട് പറഞ്ഞത്. ദിലീപ് പറഞ്ഞതിന് സമാനമായ കാര്യങ്ങള്‍ ആയിരുന്നു കാവ്യയും പറഞ്ഞിരുന്നത്.

പത്രത്തില്‍ കണ്ട പരിചയം

പത്രത്തില്‍ കണ്ട പരിചയം

നടി ആക്രമിക്കപ്പെട്ടതിന് ശേഷം സുനിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. അത് കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ എന്നായിരുന്നത്രെ കാവ്യ നല്‍കിയ മൊഴി.

കാവ്യയുടെ ഡ്രൈവര്‍?

കാവ്യയുടെ ഡ്രൈവര്‍?

പള്‍സര്‍ സുനി കാവ്യ മാധവന്റെ ഡ്രൈവര്‍ ആയിരുന്നോ എന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് ഇക്കാര്യം അന്വേഷിച്ച് വരികയാണ്.

രണ്ട് മാസത്തോളം?

രണ്ട് മാസത്തോളം?

രണ്ട് മാസത്തോളം പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. അത് ശരിയാണെങ്കില്‍ കാവ്യ മാധവന്‍ അറസ്റ്റിലാകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

സുനിയുടെ മൊഴി

സുനിയുടെ മൊഴി

പൾസർ സുനി തന്നെയാണ് താൻ കാവ്യ മാധവന്റെ ഡ്രൈവർ ആയി ജോലി ചെയ്തിരുന്നു എന്ന് മൊഴി നൽകിയിരിക്കുന്നത്. കേസ് അന്വേഷണത്തിൽ ഏറെ നിർണായകമാണ് ഈ മൊഴി

പിന്നെയും' സിനിമയില്‍

പിന്നെയും' സിനിമയില്‍

ദിലീപും കാവ്യ മാധവനും അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയത് 'പിന്നെയും;. ഈ സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അന്നും ഡ്രൈവര്‍?

അന്നും ഡ്രൈവര്‍?

ആ സിനിമയുടെ ചിത്രീകരണത്തിനിടയിലും കാവ്യ മാധവന്റെ ഡ്രൈവര്‍ ആയി പള്‍സര്‍ സുനി എത്തിയിരുന്നു എന്നാണ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ എന്തിനായിരിക്കും കാവ്യ നുണ പറഞ്ഞത് എന്ന സംശയവും ബലപ്പെടുന്നുണ്ട്.

ലൊക്കേഷന്‍ ചിത്രങ്ങള്‍

ലൊക്കേഷന്‍ ചിത്രങ്ങള്‍

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുമായി സഹകരിച്ച സാങ്കേതിക പ്രവര്‍ത്തകരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കാവ്യ നിഷേധിച്ചു

കാവ്യ നിഷേധിച്ചു

എന്നാൽ പൾസർ സുനി തന്റെ ഡ്രൈവർ ആയിരുന്നു എന്ന ആരോപണം കാവ്യ മാധവൻ നിഷേധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കാര്യങ്ങൾ മാറിമറിഞ്ഞ് ഒടുവിൽ എന്താകും എന്ന് കണ്ടറിയാം

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

കാവ്യ മാധവനെ വീണ്ടും പോലീസ് ചോദ്യം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. ആദ്യം നല്‍കിയ മൊഴികളില്‍ പലതും പോലീസ് വിശ്വസിച്ചിട്ടും ഇല്ല. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചായിരുന്നു ആദ്യം കാവ്യയെ ചോദ്യം ചെയ്തത്.

ലക്ഷ്യയിലെ വിവരങ്ങള്‍

ലക്ഷ്യയിലെ വിവരങ്ങള്‍

കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ ഉള്ള വസ്ത്ര വ്യപാര കേന്ദ്രമായ ലക്ഷ്യയില്‍ താന്‍ പോയിരുന്നു എന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അവിടെ വച്ച് കൈമാറിയെന്നും പറഞ്ഞിരുന്നു.

ദൃശ്യങ്ങള്‍ കിട്ടിയില്ല

ദൃശ്യങ്ങള്‍ കിട്ടിയില്ല

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ലക്ഷ്യയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ മാത്രം ലഭ്യമായിരുന്നില്ല. ഇതും സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു.

English summary
Attack Against Actress: Police suspects that Pulsar Suni was Kavya Madhavan's driver for 2 months
Please Wait while comments are loading...