പള്‍സര്‍ സുനി സിനിമാഗുണ്ടയെങ്കില്‍ ഷൈനി തോമസ് അതുക്കും മേലെ? സുനി കൊടുത്ത 10 ലക്ഷം എവിടെ നിന്ന്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ ക്രൂരമായി ആക്രമിച്ച കേസില്‍ പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരില്‍ ഒരാള്‍ ഒരു സ്ത്രീയാണ്. ആലപ്പുഴ സ്വേദേശിനിയായ ഷൈനി തോമസിനെ മുമ്പൊരിക്കല്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതായിരുന്നു എന്നാണ് വിവരം.

ആലപ്പുഴയില്‍ നിന്ന് കൊച്ചിയില്‍ എത്തിയതിന് ശേഷമാണ് ഷൈനി തോമസിന്റെ വളര്‍ച്ച. ബോട്ടിക്കും റിയല്‍ എസ്‌റ്റേറ്റുമായി ഷൈനിയുടെ ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഇതിനിടയിലാണ് പള്‍സര്‍ സുനിയുമായി ബന്ധപ്പെടുന്നത്.

സുനിയുടെ പല ഇടപാടുകളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ അറിയുന്ന ആളാണ് ഷൈനി എന്നാണ് റിപ്പോര്‍ട്ട്. സുനിയുടെ കാമുകിയുമായും ഷൈനിക്ക് അടുത്ത ബന്ധമാണ്. കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

റിയല്‍ എസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍

യുവനടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ചില റിയല്‍ എസ്റ്റേറ്റ് തര്‍ക്കങ്ങള്‍ ആയിരുന്നു എന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

ഗൂഢാലോചനയില്ല

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ മാത്രമായിരുന്നു എന്നാണ് പള്‍സര്‍ സുനി പറയുന്നത്. ഈ മൊഴിയില്‍ നിന്ന് സുനി ഇതുവരെ പിന്‍മാറിയിട്ടില്ല.

ഷൈനിയെ ഒരിക്കല്‍ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് ഒരിക്കല്‍ ഷൈനിയെ ചോദ്യം ചെയ്ത് വെറുതേ വിട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്ന് ഷൈനി നല്‍കിയ വിശദീകരണങ്ങള്‍ പോലീസ് വിശ്വസിക്കുകായിരുന്നത്രെ.

 ഇപ്പോഴിതാ വീണ്ടും റിയല്‍ എസ്‌റ്റേറ്റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഷൈനി തോമസ് കൂടി അറസ്റ്റിലായതോടെ കേസിന്റെ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഷൈനിയ്‌ക്കൊപ്പം അറസ്റ്റിലായ മോന്‍സി സ്‌കറിയയും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനാണ്.

സിനിമ രംഗത്തെ റിയല്‍ എസ്റ്റേറ്റ്

സിനിമ പ്രവര്‍ത്തകരും റിയല്‍ എസ്റ്റേറ്റ് മാഫിയയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത് എന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഒരു സിനിമ താരത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഷൈനി തോമസും പള്‍സര്‍ സുനിയും അടുക്കുന്നത് തന്നെ.

പത്ത് ലക്ഷം ഷൈനിക്ക് കൊടുത്തു

പത്ത് ലക്ഷം രൂപ ഒരിക്കല്‍ ഷൈനി തോമസിന് കൊടുത്തതായി സുനിയും സമ്മതിച്ചിട്ടുണ്ടത്രെ. ബോട്ടീക്കിന്റെ ആവശ്യത്തിന് സുനി പത്ത് ലക്ഷം രൂപ പലിശയ്‌ക്കെടുത്ത് നല്‍കിയിരുന്നു എന്നാണ് ഷൈനി പറയുന്നത്. ആ പണം എവിടെ നിന്നാണ്?

മറ്റ് നടിമാരും ആക്രമിക്കപ്പെട്ടിട്ടുണ്ട്

യുവനടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് തന്നെ സുനി മറ്റ് പല നടിമാരേയും ഇത്തരത്തില്‍ ആക്രമിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഈ കാര്യങ്ങളെല്ലാം ഷൈനി തോമസിനും അറിയാമെന്നാണ് പറയുന്നത്. പള്‍സര്‍ സുനി ഷൈനിക്ക് നല്‍കിയ പത്ത് ലക്ഷം എവിടെ നിന്ന് കിട്ടി എന്ന ചോദ്യവും പ്രസക്തമാണ്.

പരിചയം വളര്‍ന്നു... ഒരുമിച്ചായി

സിനിമ താരത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ഉടലെടുത്ത സുനി-ഷൈനി പരിചയം വളര്‍ന്നു. പിന്നീട് പല റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും സുനി ഷൈനിയുടെ വലംകൈ ആയി മാറിയെന്നാണ് പറയുന്നത്.

ഷൈനിയുടെ വളര്‍ച്ച

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഷൈനിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. കൊച്ചി പോലെ ഉള്ള ഒരു സ്ഥലത്ത് റിയല്‍ എസ്‌റ്റേറ്റില്‍ എങ്ങനെ ഷൈനി തോമസ് ഇത്രയേറെ മുന്നേറ്റം ഉണ്ടാക്കി എന്ന കാര്യവും അന്വേഷിക്കപ്പെടേണ്ടതാണ്. സുനിയെ പോലുള്ള ഗുണ്ടകളുടെ സഹായം ഇക്കാര്യത്തില്‍ ഇവര്‍ക്ക് ലഭിച്ചിരിക്കാനാണ് സാധ്യത.

വെറും ബിസിനസ് ബന്ധം അല്ല

സുനിയും ഷൈനി തോമസും തമ്മില്‍ വെറും റിയല്‍ എസ്‌റ്റേറ്റ് ബന്ധം മാത്രമല്ലെന്നും കരുതേണ്ടി വരും. നടി ആക്രമിക്കപ്പെട്ടതിന് ശേഷം സുനിയുടെ കാമുകിയുമായി ഷൈനി ഫോണില്‍ ബന്ധപ്പെട്ടത് തന്നെ ഇതിനുള്ള തെളിവാണ്.

ഷൈനിയെ രക്ഷിക്കാനുള്ള ശ്രമം

ചോദ്യം ചെയ്യലിനിടയില്‍ ഒരിക്കല്‍ പോലും ഷൈനിയുടെ പേര് കന്നുവരാതിരിക്കാന്‍ പള്‍സര്‍ സുനി ശ്രദ്ധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഈ കേസില്‍ ഷൈനിയ്ക്ക് എന്തെങ്കിലും പങ്കുളളതായി സംശയിക്കപ്പെടാനുള്ള കാരണങ്ങളില്‍ ഒന്നാണത്.

സിം കാര്‍ഡില്‍ കുടുങ്ങി

എന്നാല്‍ സുനി ഉപയോഗിച്ച സിം കാര്‍ഡ് സംബന്ധിച്ച അന്വേ,ണം ഷൈനിയേയും കുടുക്കുകയായിരുന്നു. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഈ സിം കാര്‍ഡ് എടുത്തിട്ടുള്ളത് എന്നതും ഗൗരവം അര്‍ഹിക്കുന്ന കേസ് ആണ്.

നടി ആക്രമിക്കപ്പെട്ടത്

എന്നാല്‍ നടിയെ ആക്രമിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് ഷൈനി പോലീസിനോട് പറഞ്ഞിട്ടുള്ളത്. മറിച്ചെന്തെങ്കിലും ആണ് സത്യമെങ്കില്‍, അത് തെളിയിക്കാനുള്ള രേഖകള്‍ ഒന്നും പോലീസിന്റെ കൈവശം ഇല്ല എന്നതാണ് സത്യം.

സംശയങ്ങള്‍ ഇപ്പോഴും ഉണ്ട്

പള്‍സര്‍ സുനിക്ക് ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണ് സിം കാര്‍ഡ് നല്‍കിയത് എന്നാണ് പറയുന്നത്. എന്നാല്‍ എന്നാണ് ഈ സിംകാര്‍ഡ് സുനിയുടെ കൈയ്യില്‍ എത്തിയത് എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെ ഷൈനിയുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

ഫെബ്രുവരി 17 ന്

ഫെബ്രുവരി 17 ന് രാത്രിയാണ് നടി ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു ഇത്. കൃത്യമായി തയ്യാറാക്കിയ പദ്ധതിയാണ് അന്ന് നടപ്പായത് എന്ന് വ്യക്തമാണ്.

 സിനിമ മേഖലയിലെ പ്രമുഖര്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ മേഖലയിലെ ചില പ്രമുഖര്‍ക്കും പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടിയുമായുള്ള പൂര്‍വ്വ വൈരാഗ്യമാണ് ഇതിന് പിന്നില്‍ എന്നും ആക്ഷേപം ഉയര്‍ന്നു.

സിനിമയിലെ ഗുണ്ടായിസം

സിനിമയില്‍ ഗുണ്ടാവത്കരണം നടക്കുന്നു എന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നുവന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ചര്‍ച്ചയായി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന പള്‍സര്‍ സുനി എന്ന പല പ്രമുഖ താരങ്ങളുടേയും ഡ്രൈവര്‍ ആയി തുടര്‍ന്നു എന്ന ചോദ്യവും ഉയര്‍ന്നു.

അന്വേഷണം എങ്ങുമെത്തില്ല?

നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെ മൊബൈല്‍ ഫോണ്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ കൃത്യമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്ന വണ്ണം ആ ഫോണ്‍ തിരിച്ച് കിട്ടാത്ത സാഹചര്യമാണ് സുനി സൃഷ്ടിച്ചത്.

ആരെയൊക്കെ പീഡിപ്പിച്ചു

പള്‍സര്‍ സുനി ഈ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രം പോര. മറ്റ് പല നടിമാരേയും ഇയാള്‍ ഇത്തരത്തില്‍ ഉപദ്രവിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പറയുന്നത്. അതിനുള്ള ശിക്ഷ കൂടി ലഭിക്കണം. അതിനെല്ലാം പിറകില്‍ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അതും പുറത്ത് വരണം.

വീണ്ടും സജീവമാകുന്നു

എന്തായാലും ഷൈനി തോമസിന്റെ അറസ്‌റ്റോടെ നടി ആക്രമിക്കപ്പെട്ട കേസിന് പുതിയ മാനം ലഭിച്ചിരിക്കുകയാണ്. ഷൈനി ആദ്യം നല്‍കിയ മൊഴികളും അറസ്റ്റിലായതിന് ശേഷം നല്‍കിയ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.റിപ്പോര്‍ട്ടുകളുണ്ട്.

English summary
Attack against Actress: Real estate deals are agains under suspect.
Please Wait while comments are loading...