കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ ഹൈക്കോടതിയില്‍ നാണം കെടുത്തി ഡിജിപി... റേപ്പ് ക്വട്ടേഷനും തെളിവുകളും വിവാഹത്തിന് ഭീഷണിയും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരന്‍ തന്നെയെന്ന് ഉറപ്പിച്ച് പറഞ്ഞ് പ്രോസിക്യൂഷന്‍. കോടതിയില്‍ പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം ഖണ്ഡിച്ചുകൊണ്ടായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം.

ദിലീപിനെതിരെ തെളിവുകളില്ലെന്നും ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും ആയിരുന്നു ദിലീപിന് വേണ്ടി ഹാജരായ അഡ്വ രാംകുമാര്‍ വാദിച്ചത്. എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചടുക്കുന്നതായിരുന്നു പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച കാര്യങ്ങള്‍.

ഞെട്ടിപ്പിക്കുന്ന റേപ്പ് ക്വട്ടേഷന്‍ ആണ് ഇത് എന്നും ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്നും ആയിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

റേപ്പ് ക്വട്ടേഷന്‍

റേപ്പ് ക്വട്ടേഷന്‍

നടിയെ മാനഭംഗപ്പെടുത്തുന്നതിനുള്ള റേപ്പ് ക്വട്ടേഷന്‍ ആണ് ഇത് എന്ന രീതിയില്‍ ആയിരുന്നു. ചരിത്രത്തിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ എന്ന രീതിയില്‍ ആയിരുന്നു മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മുഖ്യ സൂത്രധാരന്‍

മുഖ്യ സൂത്രധാരന്‍

നടിയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ദിലീപ് ആണ് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അതിന് തെളിവുകള്‍ ഉണ്ട് എന്നും പറയുന്നുണ്ട്.

 എല്ലാ പ്രതികളും പറയുന്നത്

എല്ലാ പ്രതികളും പറയുന്നത്

കേസിലെ മറ്റ് പ്രതികളുടെ മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ് എന്നതായിരുന്നു മറ്റൊരു വാദം. പ്രധാനമായ പള്‍സര്‍ സുനിയുടെ മൊഴി തന്നെ.

കണ്ടതും ഫോണ്‍ വിളിച്ചതും

കണ്ടതും ഫോണ്‍ വിളിച്ചതും

പള്‍സര്‍ സുനിയെ കണ്ടിട്ടേ ഇല്ല എന്നാണ് ദിലീപ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ പള്‍സര്‍ സുനി ദിലീപിനെ നേരിട്ട് കണ്ടുവെന്നും ഫോണില്‍ ബന്ധപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നാല് തവണ സുനിയും ദിലീപും കണ്ടു എന്നാണ് വാദം.

കത്തും കൈമാറി

കത്തും കൈമാറി

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് വേണ്ടി എഴുതിച്ച കത്തും പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ കത്ത് സുനിയുടെ നിര്‍ദ്ദേശ പ്രകാരം വിപിന്‍ ലാല്‍ എന്ന സഹചടവുകാരന്‍ എഴുതിയതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

വിവാഹം മുടക്കാന്‍

വിവാഹം മുടക്കാന്‍

നടിയുടെ വിവാഹം മുടക്കുമെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട് എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

നാണംകെടുത്തുന്ന കാര്യങ്ങള്‍

നാണംകെടുത്തുന്ന കാര്യങ്ങള്‍

മിമിക്രി താരമായി തുടങ്ങി മലയാള സിനിമ ലോകം തന്നെ കൈപ്പിടിയില്‍ ഒതുക്കിയ ദിലീപിനെ സംബന്ധിച്ചിടത്തോളം നാണം കെടുത്തുന്ന കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ദിലീപിനെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കരുത് എന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം

മൊബൈല്‍ ഫോണ്‍ നിര്‍ണായകം

മൊബൈല്‍ ഫോണ്‍ നിര്‍ണായകം

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിക്കരുത് എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിഭാഗം ശക്തമായി ആവശ്യപ്പെടുന്നു

പ്രതിഭാഗം ശക്തമായി ആവശ്യപ്പെടുന്നു

എന്നാല്‍ ദിലീപിന് ജാമ്യം നല്‍കണം എന്ന ആവശ്യത്തില്‍ ശക്തമായി ഉറച്ച് നില്‍ക്കുകയാണ് പ്രതിഭാഗം. പല തവണകളായി 26 മണിക്കൂറില്‍ അധികം ദിലീപിനെ ചോദ്യം ചെയ്തിട്ടുണ്ട് എന്നും ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ല എന്നും ആണ് വാദം.

ഗൂഢാലോചന തെളിയിക്കാന്‍

ഗൂഢാലോചന തെളിയിക്കാന്‍

ദിലീപ് ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് തെളിയിക്കാന്‍ പറ്റിയ ഒന്നും പോലീസിന്റെ കൈവശം ഇല്ലെന്നും രാംകുമാര്‍ വാദിച്ചു. കൂടിക്കാഴ്ച നടത്തി എന്നതുകൊണ്ട് ഗൂഢാലോചന നടത്തി എന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം വാദിച്ചു.

English summary
Attack against actress: Strong evidence against Dileep, says prosecution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X