Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിനെ പറ്റിക്കാന്‍(?) നാദിര്‍ഷ മറച്ചുവച്ച കാര്യങ്ങള്‍... കൂട്ടുകാരന്‍ കുടുങ്ങിയാല്‍ എല്ലാവരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്ന് പോലീസ് വിശ്വസിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് ശേഷം നടന്ന പല കാര്യങ്ങളും നാദിര്‍ഷയ്ക്ക് അറിയാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.

13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പക്ഷേ ഇക്കാര്യങ്ങളൊന്നും നാദിര്‍ഷ പറഞ്ഞില്ല. പറഞ്ഞതില്‍ പലതും നുണയും ആയിരുന്നു എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

എന്തൊക്കെയാണ് നാദിര്‍ഷ മറച്ചുവച്ചത്, എന്തൊക്കെയാണ് നാദിര്‍ഷ പറഞ്ഞതിലെ കള്ളങ്ങള്‍?

സുനി വിളിച്ചത്

സുനി വിളിച്ചത്

ജയിലില്‍ നിന്ന് പള്‍സര്‍ സുനി തന്നെ ആയിരുന്നു നാദിര്‍ഷയെ ഫോണില്‍ വിളിച്ചത്. എന്നാല്‍ നാദിര്‍ഷ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത് സുനിയുടെ സഹതടവുകാരന്‍ വിളിച്ചു എന്നായിരുന്നു.

ആദ്യം 16 സെക്കന്റ്

ആദ്യം 16 സെക്കന്റ്

സുനില്‍കുമാര്‍ ആദ്യം നാദിര്‍ഷയെ വിളിച്ച കോള്‍ നീണ്ടുനിന്നത് 16 സെക്കന്റ് മാത്രമായിരുന്നു. ഇക്കാര്യം നാദിര്‍ഷ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാമത് 10 മിനിട്ട് നീണ്ടു നിന്ന കോള്‍ ആയിരുന്നു

 ഉടന്‍ വിളിച്ചത് ദിലീപിനെ

ഉടന്‍ വിളിച്ചത് ദിലീപിനെ

പള്‍സര്‍ സുനിയുമായുള്ള രണ്ടാമത്തെ ഫോണ്‍ സംഭാഷണത്തിന് ശേഷം നാദിര്‍ഷ ഉടന്‍ വിളിച്ചത് ദിലീപിനെ ആണ് എന്നാണ് പോലീസ് പറയുന്നത്. ദിലീപുമായി 15 മിനിട്ടോളം സംസാരിച്ചിട്ടുണ്ട്.

ദിലീപ് വിളിച്ചത് മറ്റൊരാളെ

ദിലീപ് വിളിച്ചത് മറ്റൊരാളെ

നാദിര്‍ഷയുമായി സംസാരിച്ചതിന് ശേഷം ദിലീപ് ഫോണില്‍ വിളിച്ചത് സഹോദരിയെ ആയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിട്ടുളളത്.

20 മിനിട്ട് സംഭാഷണം

20 മിനിട്ട് സംഭാഷണം

സഹോദരിയുമായി സംസാരിച്ചതിന് ശേഷം ദിലീപ് ഉടന്‍ തന്നെ നാദിര്‍ഷയെ തിരിച്ചു വിളിച്ചു. 20 മിനിട്ടോളം ഈ സംഭാഷണം നീണ്ടുപോയിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

എല്ലാം മറച്ചുവച്ചു

എല്ലാം മറച്ചുവച്ചു

ഈ ഫോണ്‍ സംഭാഷണങ്ങളുടെ കാര്യങ്ങള്‍ പലതും നാദിര്‍ഷ പോലീസിനോട് മറച്ചുവച്ചിരുന്നു എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് തന്നെയാണ് നാദിര്‍ഷയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്.

ഒളിവിലും താമസിച്ചു

ഒളിവിലും താമസിച്ചു

ആദ്യത്തെ തവണ നാദിര്‍ഷയെ ദിലീപിനൊപ്പം ഏതാണ്ട് 13 മണിക്കൂറോളം ആയിരുന്നു ചോദ്യം ചെയ്തത്. അതിന് ശേഷം നാദിര്‍ഷ ഒളിവില്‍ താമസിച്ചിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.

അപ്പുണ്ണി മാത്രമല്ല

അപ്പുണ്ണി മാത്രമല്ല

ചോദ്യം ചെയ്യലിന് ശേഷം അപ്പുണ്ണി ഒളിവില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ നാദിര്‍ഷയും ഒളിവില്‍ താമസിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പുനലൂരില്‍ ആയിരുന്നു നാദിര്‍ഷ ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെളിവ് നശിപ്പിക്കാന്‍

തെളിവ് നശിപ്പിക്കാന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നാദിര്‍ഷ കൂട്ടു നിന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. അപ്പുണ്ണിയുടെ കാര്യത്തിലും ഇതേ സംശയം തന്നെയാണ് പോലീസിനുള്ളത്.

മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍

മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍

നേരത്തേ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ അപ്പുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു. നാദിര്‍ഷയുടെ കാര്യത്തില്‍ എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+