കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാദം നീണ്ടാലും ദിലീപിന് രക്ഷയില്ലേ? കോടതിയില്‍ സംഭവിക്കാവുന്നത്... അന്നത്തെ ജഡ്ജി തന്നെ ഇപ്പോഴും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയില്‍ തന്നെ ആണ് ദിലീപ് ഇപ്പോഴും. കോടതിയില്‍ ശക്തമായ വാദമുഖങ്ങളാണ് ദിലീപിന് വേണ്ടി അഭിഭാഷകന്‍ ബി രാമന്‍ പിള്ള ഉന്നയിക്കുന്നത്.

എന്നാല്‍ കാര്യങ്ങള്‍ ദിലീപിന് അത്ര എളുപ്പമാവില്ലെന്നും വിലയിരുത്തലുകളുണ്ട്. മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ നിര്‍ണായകമാകും എന്ന് ഉറപ്പാണ്.

അതിലും അപ്പുറമാണ് മറ്റ് ചില കാര്യങ്ങള്‍. കഴിഞ്ഞ തവണ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ അതേ ജഡ്ജി തന്നെയാണ് ഇത്തവണയും കേസ് പരിഗണിക്കുന്നത്. അന്ന് കേസ് ഡയറി പൂര്‍ണമായും പരിശോധിച്ചതിന് ശേഷം ആയിരുന്നു ജാമ്യം നിഷേധിച്ചത്. ആ സാഹചര്യത്തിന് ഇപ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത്?

നടിയും സുനിയും തമ്മില്‍

നടിയും സുനിയും തമ്മില്‍

ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും പരിചയക്കാരായിരുന്നു എന്ന് ദിലീപ് മുമ്പ് പറഞ്ഞിട്ടുണ്ട്. അതേ വാദം തന്നെയാണ് ഇന്ന് അഡ്വ രാമന്‍ പിള്ളയും കോടതിയില്‍ ഉന്നയിച്ചത്.

അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍

അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍

അവര്‍ തമ്മില്‍ ഉണ്ടായിട്ടുള്ള എന്തെങ്കിലും തര്‍ക്കമാകാം ഇങ്ങനെ ഒരു അതിക്രമത്തിന് കാരണം എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാദം നിലനില്‍ക്കുമോ എന്ന ചോദ്യം നിര്‍ണായകമാണ്.

അതേ ജഡ്ജി തന്നെ

അതേ ജഡ്ജി തന്നെ

ദിലീപിന്റെ ജാമ്യ ഹര്‍ജി ഒരിക്കല്‍ തള്ളിയ അതേ ജഡ്ജി തന്നെയാണ് ഇത്തവണയും കേസ് പരിഗണിക്കുന്നത്. അന്ന് ജാമ്യം നിഷേധിക്കാന്‍ അദ്ദേഹം മുന്‍നിര്‍ത്തിയ കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്.

ഹീനമായ കുറ്റം

ഹീനമായ കുറ്റം

ഹീനമായ കുറ്റകൃത്യം ആണ് അന്ന് നടന്നത് എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. സൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു അത് എന്നും കോടതി വിലയിരുത്തി. അക്കാര്യത്തില്‍ ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല.

തെളിവുകള്‍ പര്യാപ്തം

തെളിവുകള്‍ പര്യാപ്തം

നടി ആക്രമിക്കപ്പെട്ട സംഭവവുമാ.ി ദിലീപിനുള്ള ബന്ധം സൂചിപ്പിക്കാന്‍ പര്യാപ്തമായ കാര്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുളളത് എന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ദിലീപിന്റെ ഉദ്ദേശം

ദിലീപിന്റെ ഉദ്ദേശം

നടിയെ ആക്രമിക്കുവാനുള്ള ഉദ്ദേശം ദിലീപിന് ഉണ്ടായിരുന്നു എന്ന് കേസ് അന്വേഷണം വ്യക്തമാക്കുന്നുണ്ട് എന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

ദിലീപും നടിയും

ദിലീപും നടിയും

ദിലീപും നടിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അത് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

ദിലീപും സുനിയും

ദിലീപും സുനിയും

ദിലീപും കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കോടതി ഇത് മുഖവിലയ്ക്ക് എടുക്കുകയും ചെയ്തു.

പ്രഥമദൃഷ്ട്യാ

പ്രഥമദൃഷ്ട്യാ

കുറ്റകൃത്യത്തില്‍ ദിലീപിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നും കോടതി ജാമ്യഹര്‍ജി തള്ളിക്കൊണ്ട് അന്ന് നിരീക്ഷിച്ചിരുന്നു. അതില്‍ ഇപ്പോള്‍ എന്തെങ്കിലും മാറ്റം വന്നതായി അറിവില്ല.

അതിക്രൂരവും ഗൗരവതരവും

അതിക്രൂരവും ഗൗരവതരവും

കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം തന്നെ കോടതിയ്ക്ക് വീണ്ടും വിലയിരുത്തേണ്ടി വരും. പ്രതികാരം തീര്‍ക്കാന്‍ ലൈംഗികമായി ഉപദ്രവിച്ചത് അതിക്രൂരവും ഗൗരവതരവും ആയ കാര്യമാണ്.

 നിര്‍ണായക തെളിവുകള്‍

നിര്‍ണായക തെളിവുകള്‍

ദിലീപിനെതിരെ നിര്‍ണായകമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയ്ക്ക് മുന്നില്‍ മുദ്ര വച്ച് കവറില്‍ സമര്‍പ്പിക്കുന്നുണ്ട്. ഇതില്‍ എന്താണ് ഉള്ളത് എന്ന് പ്രതിഭാഗത്തിനും പുറം ലോകത്തിനും ഇപ്പോഴും അറിയില്ല.

സുനിയെ അറിയില്ലെന്ന് പറഞ്ഞത്

സുനിയെ അറിയില്ലെന്ന് പറഞ്ഞത്

പള്‍സര്‍ സുനിയെ അറിയില്ലെന്ന കാര്യം പുതിയ ജാമ്യ ഹര്‍ജിയിലും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് പൊളിക്കാനുള്ള തെളിവുകള്‍ പോലീസ് നേരത്തേ തന്നെ സമാഹരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ ജാമ്യം തള്ളാന്‍ പോലും ഇത് കാരണമായേക്കും.

English summary
Attack against actress: What is the chance of getting bail for Dileep this time?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X