Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ പീഡിപ്പിച്ചത് പൊട്ടിച്ചിരിച്ചുകൊണ്ട് പള്‍സര്‍ സുനി പറഞ്ഞതാരോട്? ആരാണ് സുനിയുടെ സ്വന്തം ഷൈനി?

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

മിഷേലിന്റെ മുഖത്ത് 'നഖം കൊണ്ട' പാട്? മരണത്തിന് മുമ്പ് എന്ത് സംഭവിച്ചു?

സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന നിലപാടിലാണ് പോലീസ് ഇപ്പോഴും ഉള്ളത്. എങ്കിലും കേസില്‍ ഇപ്പോഴും തുടര്‍ അറസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷൈനി തോമസ് എന്ന യുവതിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്താണ് ഷൈനിയും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം?

പിന്നിലെ ' ആ സ്ത്രീ'?

നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്നും പിറകില്‍ ഒരു സ്ത്രീ ആണെന്നും പള്‍സര്‍ സുനി നടിയോട് കാറില്‍ വച്ച് പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി പോലീസിന് നല്‍കിയ മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്.

ഭാഗ്യലക്ഷ്മിയുടെ പറഞ്ഞു

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രമുഖ നടനല്ല, ഒരു സ്ത്രീയാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയും ആയ ഭാഗ്യലക്ഷ്മിയും പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിന് ശേഷം ആയിരുന്നു ഭാഗ്യലക്ഷ്മി ഇക്കാര്യം പുറത്ത് പറഞ്ഞത്.

അതെല്ലാം വെറും കഥകളെന്ന്

എന്നാല്‍ പിടിയിലായപ്പോള്‍ സുനി ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു അതെല്ലാം എന്നാണ് സുനി പോലീസിന് നല്‍കിയ മൊഴി.

ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ച് പറഞ്ഞത്

നടിയെ ക്രൂരമായി ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനി ഒരാളെ ഫോണില്‍ വിളിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു എന്ന് മണികണ്ഠന്‍ മൊഴി നല്‍കിയിരുന്നു. ഫോണിന്റെ അങ്ങേത്തലക്കല്‍ ഉണ്ടായിരുന്നത് ആരാണെന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു.

അത് ഇതുവരെ കണ്ടെത്തിയില്ലേ?

മണികണ്ഠന്റെ മൊഴി പ്രകാരം ഉള്ള ഫോണ്ഡ സംഭാഷണം ആരുമായിട്ടായിരുന്നു എന്ന കാര്യം പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സുനിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ എളുപ്പം കമ്‌ടെത്താവുന്ന ഒരു കാര്യമായിരുന്നു ഇത്. ഒരു പക്ഷേ സംഭവത്തിന് പിറകിലെ ഗൂഢാലോചന വെളിപ്പെടാനും ഇത് സഹായിച്ചേനെ.

ആരാണ് ഷൈനി തോമസ്

കൊച്ചിയിലെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരിയാണ് ഷൈനി തോമസ്. പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമാണ് ഷൈനിക്ക് ഉണ്ടായിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്.

ആലപ്പുഴക്കാരിയായ ഷൈനി

ആലപ്പുഴ സ്വദേശിനിയാണ് ഷൈനി. വസ്ത്രവ്യാപാര മേഖലയിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പ്രധാന മേഖല പിന്നീട് റിയല്‍ എസ്റ്റേറ്റ് ആയി മാറി. ഇതില്‍ സുനിയുടെ സഹായവും ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പരിചയപ്പെട്ടത് എങ്ങനെ?

സിനിമ മേഖലയിലെ ഒരാളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടാണത്രെ ഷൈനിയും സുനിയും പരിചയപ്പെടുന്നത്. ആ ഇടപാടിന് ശേഷവും സുനിയുമായുള്ള ബന്ധം ഷൈനി തുടരുകയായിരുന്നു.

ഷൈനിക്ക് പലതും അറിയാം

പള്‍സര്‍ സുനി നേരത്തേയും പല സിനിമ നടിമാരേയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാനഹാനി ഭയന്ന് ആരും പരാതിയുമായി രംഗത്ത് വന്നിരുന്നില്ല. ഈ സംഭവങ്ങളെല്ലാം ഷൈനിക്കും അറിയുമായിരുന്നത്രെ.

യുവനടി ആക്രമിക്കപ്പെട്ടത്?

എന്നാല്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം തനിക്ക് അറിയുമായിരുന്നില്ല എന്നാണ് ഷൈനി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ വിശ്വാസ്യതയും സംശയത്തിന്റെ നിഴലിലാണ്.

സിം കാര്‍ഡ് എടുത്ത് നല്‍കിയത്

പള്‍സര്‍ സുനി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് എടുത്ത് നല്‍കിയത് ഷൈനിയും കൂട്ടാളികളായ മാര്‍ട്ടിനും മോന്‍സിയും ചേര്‍ന്നായിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് സിം എടുത്തത് എന്നും തെളിഞ്ഞിട്ടുണ്ട്.

സുനിയുടെ കാമുകിയുമായി

പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമാണ് ഷൈനിയ്ക്ക് ഉള്ളത് എന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ കാമുകിയുമായും ഷൈനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ചതിന് ശേഷം

പള്‍സര്‍ സുനിയും സംഘവും ചേര്‍ന്ന് നടിയെ ആക്രമിച്ചതിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു. ഈ സമയത്ത് സുനിയുടെ കാമുകിയുമായി ഷൈനി ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

പണമിടപാടുകള്‍

സിനിമ മേഖലയിലുള്ളവരെ ബ്ലാക്ക് മെയില്‍ ചെയ്ത് ഉണ്ടാക്കിയ പണം വലിയ തേതില്‍ സുനി ഷൈനിക്ക് നല്‍കിയിരുന്നതായും സൂചനയുണ്ട്. എന്താണ് ഇവര്‍ തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന് പിന്നിലെ കണ്ണി എന്നത് വ്യക്തമല്ലയ

റിയല്‍ എസ്റ്റേറ്റിലെ ഗുണ്ടായിസം

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഗുണ്ടായിസം വ്യാപകമാണ്. പ്രത്യേകിച്ച് കൊച്ചി പോലെയുള്ള നഗരങ്ങളില്‍. ഷൈനി തോമസ് തന്റെ പല ഇടപാടുകള്‍ക്കും സുനിയെ ഉപയോഗിച്ചിരുന്നതായും സൂചനകളുണ്ട്.

ഒരിക്കല്‍ പോലും ഷൈനിയുടെ പേര്

പള്‍സര്‍ സുനി പിടിയിലായതിന് ശേഷം ഒരിക്കല്‍ പോലും ഷൈനിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. സിം കാര്‍ഡ് സംബന്ധിച്ച അന്വേഷണമാണ് ഷൈനിയെ പോലീസിന്റെ വലയില്‍ വീഴ്ത്തിയത്. ഷൈനിയുടെ പേര് പരാമര്‍ശിക്കപ്പെടാതിരിക്കാന്‍ സുനി പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഗുരുതരമായ ആരോപണങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചലച്ചിത്ര മേഖലയിലെ പല പ്രമുഖര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സുനിയാകട്ടെ മറ്റ് ഗൂഢാലോചനകള്‍ ഒന്നും ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

പ്രമുഖ സിനിമ നടനുമായി ബന്ധം

പള്‍സര്‍ സുനിയ്ക്ക് ഒരു പ്രമുഖ സിനിമ നടനുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സുനിയുടെ ഒരു ബന്ധുവിനെ ഉദ്ധരിച്ച് സിനിമ മംഗളത്തില്‍ ആയിരുന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്.

സ്ഥിരം ഗുണ്ട?

സിനിമ മേഖലയിലെ സ്ഥിരം ഗുണ്ടയായിരുന്നു പള്‍സര്‍ സുനി എന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരുടേയും രഹസ്യങ്ങള്‍ അറിയാവുന്നതുകൊണ്ടാമ് സുനി സിനിമ മേഖലയില്‍ പിടിച്ചുനിന്നിരുന്നത് എന്നും ആക്ഷേപമുണ്ട്.

ആ ഫോണ്‍ കണ്ടെടുക്കുമോ?

പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പോലീസിന് ഒരു ഉറപ്പും ഇല്ല. ഇപ്പോള്‍ പോലീസിന്റെ കൈവശം ഉള്ള മെമ്മറി കാര്‍ഡിലുള്ളത് പകര്‍ത്തിയ ദൃശ്യങ്ങളാണെന്നാണ് വിവരം. യഥാര്‍ത്ഥ മെമ്മറി കാര്‍ഡും ഇനി ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+