ദിലീപ് നാദിര്‍ഷയെ ജയിലിലേക്ക് വിളിച്ചുവരുത്തിയത് എന്തിന്? ചോദ്യം ചെയ്യുന്നതിന് മുമ്പ് എന്ത് പറഞ്ഞു?

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിനെ കാണാന്‍ ജയിലില്‍ സിനിമ താരങ്ങളുടെ തിരക്കായിരുന്നു കഴിഞ്ഞ ആഴ്ച. അക്കൂട്ടത്തില്‍ നാദിര്‍ഷയും എത്തിയിരുന്നു. എന്നാല്‍ നാദിര്‍ഷ സ്വമേധയാ എത്തിയതല്ല എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം.

'പച്ചയായി പറഞ്ഞാല്‍ പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം ദിലീപിന് കിട്ടില്ല'... നടിയുടെ കേസില്‍ വീണ്ടും

നാദിര്‍ഷയെ കാണാന്‍ ദിലീപ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജയിലില്‍ തന്നെ കാണാന്‍ എത്തിയവരോടായിരുന്നത്ര ദിലീപ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് നാദിര്‍ഷ ജയിലില്‍ എത്തി ദിലീപിനെ കാണുകയും ചെയ്തു. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും എന്ന വിവരം ലഭിച്ചതിന് ശേഷം ആയിരുന്നോ ഈ കൂടിക്കാഴ്ച എന്നാണ് ഇപ്പോഴുയരുന്ന സംശയം.

നാദിര്‍ഷ

നാദിര്‍ഷ

ആദ്യ ഘട്ടത്തില്‍ ദിലീപിനൊപ്പ 13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായ അളാണ് നാദിര്‍ഷ. സിനിമ മേഖലയില്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍.

കാണാന്‍ ആഗ്രഹം

കാണാന്‍ ആഗ്രഹം

നാദിര്‍ഷയെ കാണാന്‍ ദിലീപ് തന്നെ സന്ദര്‍ശിച്ചവരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇക്കാര്യം അവര്‍ നാദിര്‍ഷയെ ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാദിര്‍ഷ വന്നു, കണ്ടു

നാദിര്‍ഷ വന്നു, കണ്ടു

ഈ സാഹചര്യത്തില്‍ ആണ് നാദിര്‍ഷ ജയിലില്‍ എത്തി ദിലീപിനെ കണ്ടത് എന്നാണ് വിവരം. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്.

അതിന് ശേഷം

അതിന് ശേഷം

നാദിര്‍ഷ ജയിലില്‍ എത്തി ദിലീപിനെ കണ്ടതിന് ശേഷം ആയിരുന്നു മറ്റ് സിനിമാക്കാരുടെ ഒഴുക്ക് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ മേഖലയിലുള്ളവര്‍ കൂട്ടത്തോടെ ദിലീപിനെ കാണാന്‍ എത്തിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

ചോദ്യം ചെയ്യല്‍ അറിഞ്ഞോ?

ചോദ്യം ചെയ്യല്‍ അറിഞ്ഞോ?

നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന വിവരം അറിഞ്ഞതിന് ശേഷം ആണ് ദിലീപ്, നാദിര്‍ഷയെ കണ്ടത് എന്ന സംശയവും ഇപ്പോള്‍ ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

ആശുപത്രി നാടകം

ആശുപത്രി നാടകം

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇത് ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമായിരുന്നു എന്നും ആക്ഷേപമുണ്ട്.

മുന്‍കൂര്‍ ജാമ്യത്തിന്

മുന്‍കൂര്‍ ജാമ്യത്തിന്

ആശുപത്രിയില്‍ കഴിയുമ്പോള്‍ തന്നെയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കുന്നതും. കോടതി തീര്‍പ്പുണ്ടായതിന് ശേഷം മാത്രം അടുത്ത നടപടികളിലേക്ക് കടക്കാം എന്ന നിലപാടിലാണ് പോലീസ്.

മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന്

മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമെന്ന്

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് നാദിര്‍ഷയുടെ ആരോപണം. ഇക്കാര്യം കോടതിയെ ബോധിപ്പിക്കുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിട്ടുണ്ട്.

സുനിയുടെ വെളിപ്പെടുത്തല്‍

സുനിയുടെ വെളിപ്പെടുത്തല്‍

അതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പള്‍സര്‍ സുനി നടത്തിയത്. തൊടുപുഴയിലെ സിനിമ സെറ്റില്‍ വച്ച് നാദിര്‍ഷ തനിക്ക് മുപ്പതിനായും രൂപ തന്നു എന്നായിരുന്നു അത്.

ദിലീപ് പറഞ്ഞിട്ടെന്ന്

ദിലീപ് പറഞ്ഞിട്ടെന്ന്

ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം ആണ് നാദിര്‍ഷ പണം തന്നത് എന്നായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്. സുനിക്ക് പണം നല്‍കിയെന്ന് മൊഴി കൊടുക്കാന്‍ പോലീസ് നിര്‍ബന്ധിക്കുന്നു എന്ന ആരോപണം ആണ് അതിന് ശേഷം നാദിര്‍ഷ ഉയര്‍ത്തിയത്.

പറഞ്ഞ നുണകള്‍?

പറഞ്ഞ നുണകള്‍?

ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും നുണയാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. സുനിയുടെ ഫോണ്‍ വിളികളെ സംബന്ധിച്ചും സംശയം നിലനില്‍ക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack against Actress: Why Nadirsha visited Dileep in Jail?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്