നടി ആക്രമിക്കപ്പെട്ട കേസിന് പിന്നില്‍ എപ്പോഴും അവരുണ്ടെന്ന് ബോധം നിര്‍ണായകം... ഇനി പറയാന്‍ എന്തുണ്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസി നിര്‍ണായകമായ വഴിത്തിരിവിലേക്കെത്തിച്ചത് താന്‍ ആണെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട് തൃക്കാക്കര എംഎല്‍എ പിടി തോമസ്. അതിന് അദ്ദേഹത്തിന് കൃത്യമായ വിശദീകരണങ്ങളും ഉണ്ട്.
ഏറ്റവും ഒടുവില്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലും പിടി തോമസ് അത് ആവര്‍ത്തിക്കുകയാണ്. എന്തൊക്കെ സംഭവിച്ചാലും നടിയുടെ കേസില്‍ പിറകോട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് അദ്ദേഹം.
പോലീസിന്റെ അന്വേഷണം ദുര്‍ബലപ്പെടാതിരിക്കാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മറ്റൊന്നുമല്ല.... അതിന് പിന്നില്‍ 'അവരുണ്ട്' എന്ന ബോധം തന്നെ!

പിടി തോമസ്
ഫെബ്രുവരി 17 ന് രാത്രി നടി ആക്രമിക്കപ്പെട്ടതിന് ശേഷം എത്തിയത് സംവിധായകന്‍ ലാലിന്റെ വീട്ടില്‍ ആയിരുന്നു. രാത്രി 11 മണിയോട് അവിടെത്തിയ ജനപ്രതിനിധിയാണ് പിടി തോമസ്.

നിര്‍ണായക ഇടപെടല്‍
നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ ആദ്യം സംശയിച്ചത് പിടി തോമസ് ആയിരുന്നു. മാര്‍ട്ടിന്റെ ശരീരഭാഷ ആയിരുന്നു സംശയം ജനിപ്പിച്ചത്. ഇക്കാര്യം അപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു തോമസ്. പിന്നീട് മാര്‍ട്ടിന്‍ കേസില്‍ പ്രതിയാണെന്ന് തെളിയുകയും ചെയ്തു.

പള്‍സര്‍ സുനിയെ വിളിച്ചിട്ടില്ല
താന്‍ പള്‍സര്‍ സുനിയെ ഫോണില്‍ വിളിച്ചു എന്നത് വെറും ആരോപണം മാത്രമാണ് എന്നാണ് പിടി തോമസ് പറയുന്നത്. പോലീസ് ഉദ്യോഗസ്ഥനും നിര്‍മാതാവ് ആന്റോ ജോസഫും ചേര്‍ന്നാണ് സുനിയെ വിളിച്ചത്. താന്‍ വിളിച്ചിരുന്നെങ്കില്‍ അത് വെളിപ്പെടുത്താന്‍ ഒരു മടിയും ഇല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

പിന്നില്‍ അവരുണ്ടെന്ന ബോധം
നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണം എന്ന് ആദ്യം മുതലേ ആവശ്യപ്പെടുന്ന ആളാണ് പിടി തോമസ്. പിന്നില്‍ സിബിഐ ഉണ്ടെന്ന ബോധം ആണ് കേസ് അന്വേഷണം ദുര്‍ബലപ്പെടാതിരിക്കാനുള്ള കാരണം എന്നാണ് പിടി തോമസ് പറയുന്നത്.

മറക്കാനാകാത്ത കാഴ്ച
തന്റെ പൊതു ജീവിതത്തില്‍ ഇത്രയും വേദന നിറഞ്ഞ മറ്റൊരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് പിടി തോമസ് പറയുന്നത്. കൈകൊണ്ട് മുഖം പൊത്തിയിരിക്കുന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ ദൈന്യതയാര്‍ന്ന മുഖമാണ് താന്‍ അവിടെ കണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്.

മുഖ്യമന്ത്രിക്കെതിരെ
പള്‍സര്‍ സുനി പിടിയിലായപ്പോള്‍ മറ്റ് ഗൂഢാലോചനകളൊന്നും നിലവില്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഏറ്റവും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് പിടി തോമസ് ആയിരുന്നു

സിബിഐ വന്നാല്‍ മുഖ്യമന്ത്രിക്ക് പണി കിട്ടും
കേസ് സിബിഐ ഏറ്റെടുത്താല്‍ ആദ്യം അന്വേഷിക്കുക മുഖ്യമന്ത്രിയുടെ പ്രസ്താവന ആയിരിക്കും എന്നാണ് പിടി തോമസ് പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് എന്ന ചോദ്യം നിര്‍ണായകമാണെന്നും പിടി തോമസ് പറയുന്നുണ്ട്.

സ്ത്രീ സുരക്ഷയ്ക്കായി ഉപവാസം
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിടി തോമസ് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തിയിരുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് വേണ്ടി ആയിരുന്നു ഈ ഉപവാസ സമരം.

പള്‍സര്‍ സുനിയും മനുഷ്യക്കടത്തും
പള്‍സര്‍ സുനിയ്‌ക്കെതിരെ മനുഷ്യക്കടത്ത് ആരോപണവും ഉന്നയിച്ചത് പിടി തോമസ് തന്നെ ആയിരുന്നു. സുനി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്ത് പോയിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നും പിടി തോമസ് ആവശ്യപ്പെട്ടിരുന്നു..

നിയമസഭയില്‍ ശക്തമായി
നടി ആക്രമിക്കപ്പെട്ട വിഷയം നിയമ സഭയില്‍ ഏറ്റവും ശക്തമായി ഉന്നയിച്ചതും പിടി തോമസ് തന്നെ ആയിരുന്നു. കേസ് ദുര്‍ബലമാകുന്നു എന്ന തോന്നിയ ഘട്ടത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പിടി തോമസ് കത്ത് നല്‍കിയത്.












Click it and Unblock the Notifications