Get Updates
Get notified of breaking news, exclusive insights, and must-see stories!

അടൂർ ജുമാ മസ്ജിദിന് നേരെ ആക്രമണം! ജനൽ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചു തകർത്തു! ഒരാൾ പിടിയിൽ...

സെപ്റ്റംബർ 24 ഞായറാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് സംഭവമുണ്ടായത്.

പത്തനംതിട്ട: അടൂർ ടൗണിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. അടൂർ ടൗൺ ജുമാ മസ്ജിദിന് നേരെ സെപ്റ്റംബർ 24 ഞായറാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

സെപ്റ്റംബർ 24 ഞായറാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് സംഭവമുണ്ടായത്. പള്ളിയുടെ ജനൽ ചില്ലുകളും ഇമാമിന്റെ മുറിയുമാണ് അക്രമി അടിച്ചു തകർത്തത്. കൈപ്പട്ടൂർ സ്വദേശി അഖിലാണ് അടൂരിലെ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം നടത്തിയത്.

mosque

ശബ്ദം കേട്ടെത്തിയ സമീപവാസികളും നാട്ടുകാരും ചേർന്നാണ് അഖിലിനെ കീഴ്പ്പ്പെടുത്തിയത്. നാട്ടുകാർ ചേർന്ന് പിടികൂടിയ അഖിലിനെ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. അക്രമം നടത്തിയ അഖിൽ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

ദിവസങ്ങൾക്ക് മുൻപ് മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിലെ ജാറത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ജാറത്തിലെ സംഭവാനപ്പെട്ടിയിൽ നിന്ന് പണം കവർന്ന അക്രമികൾ ജാറത്തിന്റെ ഇരുവശവും അടിച്ചു തകർത്തിരുന്നു. കോട്ടക്കലിലെ ക്ഷേത്രത്തിലെ വിഗ്രഹം ഇളക്കി മാറ്റിയ സംഭവവും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് നേരെ ഇടയ്ക്കിടെ അക്രമമുണ്ടാകുന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+