കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തെ ജാറത്തിന് നേരെ വീണ്ടും ആക്രമണം! നേർച്ചപ്പെട്ടി പൊളിച്ചു, മുളകുപൊടി വിതറി...

വ്യാഴാഴ്ച രാവിലെ സന്ദർശനത്തിനെത്തിയവരാണ് ജാറം തകർത്ത നിലയിൽ കണ്ടെത്തിയത്.

  • By ഡെന്നീസ്
Google Oneindia Malayalam News

മലപ്പുറം: എടക്കര നാടുകാണി ചുരത്തിലെ ജാറം മാരകായുധങ്ങൾ ഉപയോഗിച്ച് തകർത്തു. ജാറത്തിന് സമീപത്തെ നേർച്ചപ്പെട്ടിയും സംഭാവനപ്പെട്ടിയും തകർത്ത അക്രമികൾ പണവും കവർന്നിട്ടുണ്ട്. എന്നാൽ നേർച്ചപ്പെട്ടിയിലെ മുഴുവൻ പണവും നഷ്ടപ്പെട്ടിട്ടില്ല.

മേശ തുടക്കാൻ നിന്ന ഹിന്ദിക്കാരൻ വന്നത് ആഢംബര കാറിൽ! സമ്മാനമായി വജ്രങ്ങളും! തിരുവനന്തപുരം ഞെട്ടി...മേശ തുടക്കാൻ നിന്ന ഹിന്ദിക്കാരൻ വന്നത് ആഢംബര കാറിൽ! സമ്മാനമായി വജ്രങ്ങളും! തിരുവനന്തപുരം ഞെട്ടി...

കണ്ടാൽ ഡീസന്റ് പാർട്ടീസ്! ഈ സഹോദരിമാർ പഠിച്ച കള്ളികൾ! ചെങ്ങന്നൂരിൽ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു...കണ്ടാൽ ഡീസന്റ് പാർട്ടീസ്! ഈ സഹോദരിമാർ പഠിച്ച കള്ളികൾ! ചെങ്ങന്നൂരിൽ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു...

വ്യാഴാഴ്ച രാവിലെ സന്ദർശനത്തിനെത്തിയവരാണ് ജാറം തകർത്ത നിലയിൽ കണ്ടെത്തിയത്. നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹിന്റേതെന്ന് പറയപ്പെടുന്ന ജാറത്തിന്റെ ഇരുവശങ്ങളും പൂർണ്ണമായി തകർന്നിട്ടുണ്ട്. അക്രമികൾ ജാറത്തിന് ചുറ്റും മുളകുപൊടി വിതറിയാണ് രക്ഷപ്പെട്ടിരിക്കുന്നത്.

nadukani1

ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയ ജാറം നടത്തിപ്പുകാർ ഉടൻതന്നെ എടക്കര പോലീസിൽ വിവരമറിയിച്ചു. പോലീസിന് പുറമേ മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

കാറിനുള്ളിൽ അലറിവിളിച്ച് യുവതി! വാഹനം തടഞ്ഞ നാട്ടുകാർ ശരിക്കും 'വിറച്ചു'! സംഭവം തൊടുപുഴയിൽ....കാറിനുള്ളിൽ അലറിവിളിച്ച് യുവതി! വാഹനം തടഞ്ഞ നാട്ടുകാർ ശരിക്കും 'വിറച്ചു'! സംഭവം തൊടുപുഴയിൽ....

'എന്നെപ്പറ്റി പലതും അമ്മയോട് പറഞ്ഞു, അത് കേട്ട് നിർത്താതെ കരഞ്ഞിട്ടുണ്ട്'! ലിച്ചി തുറന്നു പറയുന്നു..

ജാറത്തിൽ നിന്ന് മണം പിടിച്ച പോലീസ് നായ വഴിക്കടവ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം ഓടി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. 2009ലും നാടുകാണി ചുരത്തിലെ ജാറത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ കേസിൽ നാലുപേരാണ് പിടിയിലായത്.

nadukani2
English summary
attack against muslim jaaram in nadukani,malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X