സി.പി.എം.പ്രവർത്തകന് നേരെ അക്രമം-പുതുപ്പണത്ത് സംഘർഷാവസ്ഥ

  • Posted By:
Subscribe to Oneindia Malayalam

വടകര:നഗര പരിധിയിലെ പുതുപ്പണം ജനതാ റോഡിൽ സിപിഎം പ്രവർത്തകനായ ഓട്ടോ ഡ്രൈവർക്ക് മർദ്ദനമേറ്റു.വെളുത്തമല റോഡിലെ ഓട്ടോ ഡ്രൈവറും സിപിഎം പാർട്ടി മെമ്പറുമായ കുന്തം പറമ്പത്ത് മീത്തൽ ഓ.പി.ശ്രീജേഷിനാണ്(35)മർദ്ദനമേറ്റത് .ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം.ജനതാ റോഡിലേക്ക് പ്രതികളിലൊരാൾ ഓട്ടോ ഓട്ടം വിളിച്ചതായിരുന്നു.ഓട്ടോയെ പിന്തുടർന്ന് രണ്ടു ബൈക്കുകളിലായെത്തിയ അഞ്ച് അംഗ സംഘവും,ഓട്ടോ യാത്രക്കാരനും ചേർന്നാണ് തലയ്ക്കും,കൈക്കും മാരകായുധങ്ങൾ കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചത്.

cpm

                                അക്രമത്തിൽ പരുക്കേറ്റ ശ്രീജേഷ്

ശ്രീജേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.സംഭവം നടന്നയുടൻ വടകര പോലീസ് സ്ഥലത്തെത്തി പ്രതികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.പരിസരത്തെ സി.സി.ടി.വി.ക്യാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്.


വടകര സി.ഐ.യുടെ നേതൃത്വത്തിൽ പരിസരത്ത് വൻ പോലീസ് സേനയെയും നിയോഗിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ യാണെന്ന് സിപിഎം ആരോപിച്ചു.

English summary
attack attempt against cpm activist

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്