വി മുരളീധരന്റെ തിരുവനന്തപുരത്തെ വീടിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു, സംശയമുണർത്തി ചോരപ്പാടുകൾ
രാഷ്ട്രീയ എതിരാളികൾ നടത്തിയ ആക്രമണമാണ് ഇതെന്നാണ് ബി ജെ പി സംശയിക്കുന്നത്

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബി ജെ പി നേതാവുമായ കെ മുരളീധരന്റെ വീടിന് നേർക്ക് അജ്ഞാതരുടെ ആക്രമണം. തിരുവനന്തപുരം കൊച്ചുള്ളീരിലെ ബാലസുബ്രഹ്മണ്യം ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന വീടിന് നേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ജനലിൽ ചെറിയ രീതിയിൽ ചോരത്തുള്ളികളും ഉണ്ട്. ഇത് അക്രമിയുടേതാണെന്നാണ് കരുതപ്പെടുന്നത്.
പറഞ്ഞത് ചെയ്ത് റോബിൻ; വരുന്നത് സൂപ്പർ ഹിറ്റ് പടമോ, ഉണ്ണി മുകുന്ദനെ വെച്ചും സിനിമ വേണമെന്ന് ആരാധാകർ |
ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. രാവിലെ വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് സംഭവം ആദ്യം അറിയുന്നത്. പാർലമെന്റ് സമ്മേളന നടക്കുന്നതിനാൽ വി മുരളീധരൻ ദില്ലിയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് ഡോഗ് സ്ക്വാഡ് ഉൾപ്പടേയുള്ള സന്നാഹങ്ങളുമായി സ്ഥലത്ത് എത്തി പരിശോധന നടത്തി. മോഷണം ശ്രമമാണോയെന്നാണ് സംശയം. മറ്റ് തരത്തിലുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തും.
ഡി ജി പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. തലസ്ഥാനത്തെ പ്രമുഖ ബി ജെ പി നേതാക്കളും ആക്രമണം നടന്ന വീട് സന്ദർശിച്ചു. അതേസമയം, മോഷണശ്രമമായി തങ്ങള്‍ക്കോ പോലീസിനോ തോന്നുന്നില്ലെന്നും ആക്രമണശ്രമമായാണ് തോന്നുന്നതെന്നും കേന്ദ്രമന്ത്രിയുടെ സഹായികളിലൊരാളായ ബാലു അവകാശപ്പെട്ടു.ചോരപ്പാടുകള്‍ വീടിന്റെ പല ഭാഗത്തുമുണ്ടെങ്കിലും വാതില്‍ തള്ളിത്തുറക്കാനോ ജനല്‍ കുത്തിത്തുറക്കാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications