പേരാമ്പ്രയിലും പരിസരങ്ങളിലും തീ വെപ്പും അക്രമങ്ങളും പതിവാകുന്നു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര :പേരാമ്പ്രയിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങൾ തുടരുന്നു. രാഷ്ട്രീയ പാർട്ടി ഓഫീസുകളും സംഘാടക സമിതി ഓഫീസുകളും കൊടികളും പലയിടങ്ങളിലും തീവെച്ച് നശിപ്പിച്ചു.

പേരാമ്പ്ര ചെമ്പ്ര റോഡിൽ പ്രവർത്തിക്കുന്ന ഡി. വൈ. എഫ്. ഐ പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മറ്റി ഓഫീസും സമീപമുള്ള സി.പി.ഐ (എം.എൽ) ഓഫീസുകൾ ഇന്ന് പുലർച്ചെ സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. ഫയർഫോഴുസും പോലീസും എത്തി തീയ്യണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

img

സി.പി.ഐ (എം.എൽ) ഓഫീസ് പൂർണ്ണമായി കത്തി നശിച്ചു. മരുതേരിയിൽ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സി.പി.ഐ.(എം) നിർമ്മിച്ച സംഘാടന സമതി ഓഫീസും തീയിട്ടു നശിപ്പിച്ചു . ഹൈസ്ക്കൂൾ റോഡിൽ വർഷബൈപ്പാസിനു സമീപം സ്ഥാപിച്ച സി.പി.ഐ (എം) കൊടികളും ഇന്നലെ രാത്രി അഗ്നിക്കിരയാക്കി. പേരാമ്പ്ര സമാധാന അന്തരീക്ഷം തകർക്കുന്ന അക്രമ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ഇന്നലെ നാദാപുരം ഡി.വൈ.എസ്.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി സമാധാനയോഗത്തിൽ തീരുമാനമായെങ്കിലും സാമൂഹ്യ വിരുദ്ധ പ്രവർത്തനം മേഖലയിൽ തുടരുകയാണ്. സമാധാനാന്തരീക്ഷം നിലനിർത്തണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെടുമ്പോഴും ഇതിൽ പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളെ അധികാരികൾ കണ്ടെത്തണം.

മലപ്പുറം ജില്ലയിലെ തീരദേശങ്ങളില്‍ നൂറോളം മീറ്റര്‍ കടല്‍ ഉള്‍വലിഞ്ഞു, ജനംപരിഭ്രാന്തിയില്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attacks in perambra is becoming regular

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്