മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു?; വ്യാജ ഏറ്റുമുട്ടലെന്ന ആരോപണം ശക്തമാവുന്നു
തിരുവനന്തപുരം: അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയിലെ മാവോയിസ്റ്റ് വേട്ടയില്‍ ദൂരൂഹതയെന്ന ആരോപണം ശക്തമാവുന്നു. മവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നാണ് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍ വ്യക്തമാക്കുന്നത്. വെടിവെയ്പ്പിന് മുമ്പ് പോലീസ് ആദിവാസികളെ ദൂതന്‍മാരാക്കി മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തിയിരുന്നു. അഗളി മുന്‍ എസ്പിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മുരുകന്‍ പറഞ്ഞു.
മഞ്ചക്കണ്ടി വനമേഖലയില്‍ വര്‍ഷങ്ങളായി മാവോയിസ്റ്റുകള്‍ വന്ന് തമ്പടിക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ നമ്മളാരും ഇതുവരെ അവരെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പ് വ്യാജമായിട്ടുള്ളതാണ്. വളരെ ആസൂത്രിതമായ നീക്കത്തിലൂടെ പോലീസ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതാണെന്നാണ് നമുക്ക് വ്യക്തമാക്കാനുള്ളത്. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായിട്ട് പോലീസിനെതിരെ ഒന്നും ഉണ്ടായിട്ടില്ലെന്നും മുരുകന്‍ പറയുന്നു.

ഭക്ഷണത്തിനും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും വേണ്ടിയാണ് മാവോയിസ്റ്റുകള്‍ ഊരുകളില്‍ വരുന്നതെന്ന് പറയപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ക്ക് കീഴടങ്ങാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒരുക്കുകയാണ് പോലീസ് ചെയ്യേണ്ടത്. കഴിഞ്ഞ മാസങ്ങളില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടന്നിരുന്നു. അവര്‍ കീഴടങ്ങാന്‍ മാനസികമായി തയ്യാറായിരുന്നെന്നും മുരുകന്‍ പറഞ്ഞു.
അതേസമയം, തിരച്ചില്‍ നടത്തുകയായിരുന്നു തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും സ്വയം രക്ഷക്ക് വേണ്ടിയാണ് സേന തിരിച്ചടിച്ചതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തിട്ടുണ്ട്. പോലീസ് നടപടിയില്‍ വീഴച്ച ഉണ്ടോയോ എന്ന് പരിശോധിക്കും. വീഴ്ച്ച ഉണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരുടേതായാലും ജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖകരമാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.












Click it and Unblock the Notifications