• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തി, രക്തത്തിലും മാരക രാസവസ്തുക്കൾ

Google Oneindia Malayalam News

തിരുവനന്തപുരം: സോളാർ കേസ് പരാതിക്കാരി സരിത എസ് നായരെ വധിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. ഭക്ഷണത്തിൽ രാസപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് പോലീസ് കണ്ടെത്തലെന്ന് റിപ്പോർട്ടർ ചാനൽ വാർത്തയിൽ പറയുന്നു.

തന്നെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി സരിത പോലീസിൽ പരാതി നൽകിയിരുന്നു. ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നും അത് ഞരമ്പുകളേയും അവയവങ്ങളേയും ബാധിച്ചുവെന്നും കാണിച്ചായിരുന്നു സരിതയുടെ പരാതി. ഗുരുതര രോഗം പിടിപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയതായും സരിത വെളിപ്പെടുത്തിയിരുന്നു.

2021 ലാണ് സരിത വെളിപ്പെടുത്തിയത്


തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് 2021 ലാണ് സരിത വെളിപ്പെടുത്തിയത്. നാഡീ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് വിഷം ബാധിച്ചത്. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നതെന്നും സരിത ആരോപിച്ചിരുന്നു. കീമോതെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ എടുക്കുന്നുണ്ടെന്നും രോഗം പൂര്‍ണ്ണമായും ഭേദമായ ശേഷം വിഷം നല്‍കിയത് ആരെന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സരിത പറഞ്ഞത്.

സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ്


അതേസമയം സരിതയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ലോ പോയ്സണിംഗ് എന്ന രീതിയാണ് ഉപയോഗിച്ചത്. കുറഞ്ഞ അളവിലായി രാസവിഷം ശരീരത്തിൽ എത്തിയതിന്റെ തെളിവുകളും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

അമിത അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം


സരിതയുടെ രക്തപരിശോധനയില്‍ അമിത അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ട്. ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ആഴ്‌സനിക്ക്, മെര്‍ക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം തനിക്ക് വിഷം കലർത്തി നൽകിയ ആളെ കുറിച്ച് 2019 ൽ തന്നെ തനിക്ക് സൂചന ലഭിച്ചിരുന്നുവെന്ന് സരിത എസ് നായർ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടാണ് സരിതയുടെ പ്രതികരണം.

അസുഖം വന്ന് തുടങ്ങിയത്


'2018 മുതൽ താൻ ന്യൂറോളജിക്കൽ പ്രശ്നങ്ങളുമായി ചികിത്സ തേടിയിരുന്നു.പിന്നീടത് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളായി മാറി. കീമോ തെറാപ്പി ചെയ്തിട്ടും ശരിയായില്ല. ഞാന്‍ ഇപ്പോള്‍ ഇമ്മ്യൂണോ തെറാപ്പിയിലൂടെ കടന്നുപോകുകയാണ്.കാലുകളുടെ ചലന ശേഷിയൊക്കെ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ചില നാഡികളൊന്നും പ്രവർത്തിക്കുന്നില്ല. സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം രൂപീകരിച്ച എസ് ഐ ടിക്ക് സ്ഥിരമായി മൊഴികൊടുക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു മാസത്തോളം താൻ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് തനിക്ക് അസുഖം വന്ന് തുടങ്ങിയത്'.

ആദ്യം സംശയിച്ചിരുന്നില്ല


'കൂടെയുണ്ടായിരുന്നവരെ താൻ ആദ്യം സംശയിച്ചിരുന്നില്ല. എന്നാൽ തന്റെ കൂടെ ഉള്ളവർ തന്നെയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് 2021 നവംബറിൽ തന്നെ മനസിലാക്കി. അതിന് പിന്നിലെ ജനവരി 3 ന് നേരിട്ട് മനസിലാക്കാനുള്ള അവസരവും ഉണ്ടായി. പല ആരോഗ്യ പ്രശ്നങ്ങളും കൊണ്ടാണ് താൻ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കുമെല്ലാം മുൻപിൽ വന്നിരുന്നത്. തുറന്ന് പറയാനുളള അവസ്ഥ ആയിരുന്നില്ല. ആരാണ് യഥാർത്ഥ ശത്രു എന്ന് വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നില്ല'.

കണ്ണോണ്ട് കണ്ടതാണ്


'ജനവരിയിൽ വിനു അത് കലർത്തുന്നതായി ഞാൻ കണ്ണോണ്ട് കണ്ടതാണ്. എന്റെ എതിർപക്ഷത്ത് നിൽക്കുന്നവരുമായി വിനു നിരന്തരം ബന്ധം പുലർത്തുന്നതായി താൻ കണ്ടുപിടിച്ചിരുന്നു. ഇടതുപക്ഷ നേതാക്കളുമായി വിനു ബന്ധപ്പെട്ടതായി എനിക്ക് അറിയില്ല. എതിർ പക്ഷം എന്ന് പറഞ്ഞത് താൻ കേസ് കൊടുത്തിട്ടുള്ള നേതാക്കളെ കുറിച്ചാണ്. കോൺഗ്രസിൽ ഉള്ളവർക്കെതിരെയാണല്ലോ ഞാൻ പരാതി നൽകിയത്', സരിത എസ് നായർ പറഞ്ഞു.

English summary
Attempt was Done For killing Saritha s Nair By mixing slow poison in her food; Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X