Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ്റിങ്ങല്‍ കൊലപാതകം,കുട്ടിയുടെ അമ്മ അറസ്റ്റില്‍

ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങലില്‍ നാലുവയസുകാരിയെയും മുത്തശ്ശിയേയും വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ അനുശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടേറ്റ് മരിച്ച ഓമന(67) ന്റെ മകനായ ലിജീഷിന്റെ ഭാര്യയാണ് അനുശാന്തി. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ ഇവരുടെ സഹപ്രവര്‍ത്തകനാണ് കൊലപാതകം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കരിമണല്‍ മാഗി കോട്ടേജില്‍ നിനോ മാത്യു (40) നെ പൊലീസ് മുമ്പേ കസ്റ്റഡിയിലെടുത്തിരുന്നു. നിനോയും അനുശാന്തിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും അനുശാന്തി സഹായിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Arrest

പട്ടാപ്പകലാണ് ആറ്റിങ്ങലില്‍വീട് കയറി അക്രമം നടന്നത്. നിനോ വീടിനുള്ളില്‍ കയറി ഓമനയേയും ലിജീഷ് അനുശാന്തി ദമ്പതിമാരമകള്‍നാലുവയുകാരിസ്വസ്തികയെയും വെട്ടിക്കൊന്നു. തുടര്‍ന്ന് ലിജീഷ് വീട്ടില്‍ എത്തുന്നത് വരെ കാത്തിരുന്നു. വീട്ടിലെത്തിയ ലിജീഷിനേയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ലിജീഷ് നിലവിളിച്ച് പുറത്തേയ്ക്ക് ഓടിയതോടെയാണ് അക്രമി പുറത്തിറങ്ങിയതും നാട്ടുകാര്‍ ഓടിക്കൂടിയതും. നിനോ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓമനയും സ്വാസ്തികയും മരിച്ചു. ലിജീഷ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണ്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+