• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകൾ തീർക്കാൻ സഹായിച്ചതാണോ ജി ചെയ്ത തെറ്റ്; സുരേന്ദ്രനെ ട്രോളി ഹരീഷ്

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ജെആര്‍പി ട്രഷറര്‍ പ്രസീതയുടെ ഫോണ്‍ സംഭാഷണം പുറത്തുവന്നത്.

cmsvideo
  Actor Hareesh Peradi trolls K Surendran

  സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആദിവാസി നേതാവ് സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പത്ത് ലക്ഷം രൂപ നേരിട്ട് കയ്യില്‍ നല്‍കിയെന്നായിരുന്നു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. ഈ സന്ദേശം പുറത്തുവന്നതിന് പിന്നാലെ സികെ ജാനുവിന് നല്‍കിയ തുക കുഴല്‍പ്പണമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ ബിജെപി വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

  ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

  1

  സുല്‍ത്താന്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ പത്ത് കോടി രൂപയും നാല് നിയമസഭ സീറ്റും ഒരു കേന്ദ്ര മന്ത്രി പദവിയുമാണ് സികെ ജാനു ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കെ സുരേന്ദ്രന്‍ അംഗീകരിക്കാത്തതോടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് സികെ ജാനു പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അമിത് ഷായുടെ പരിപാടിക്ക് മുമ്പ് നല്‍കിയെന്നാണ് വിവരം.

  2

  ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ബിജെപിക്കെതിരെ ഉയരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെയും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് നടന്റെ പരിഹാസം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

  3

  ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സഹായിക്കാന്‍ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്...7ന് ദേശീയ നേതാവ് വരുന്നതിനുമുമ്പ് 6 ന് കാശായി കൈയ്യില്‍ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

  4

  വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാവുന്നതല്ലെ?..ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഞങ്ങള്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്..നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ഇല്ലാതെ തന്നെ പാവപ്പെട്ടവര്‍ക്ക് കാശുക്കൊടുത്ത് സഹായിക്കാന്‍ പറ്റും..

  5

  ലക്ഷദീപില്‍ വികസനം നടത്താന്‍ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികള്‍ പുതിയ കുഴല്‍പണ വാര്‍ത്തയുമായി ഇറങ്ങിയിരിക്കുന്നത്..നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാന്‍ പറ്റണം..അതിനൊക്കെ രാജ്യ സ്‌നേഹം വേണടോ..രാജ്യസ്‌നേഹം- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

  6

  താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേരത്തെയും ബിജെപിക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്ന താരങ്ങളില്‍ ഒരാളാണ് ഹരീഷ് പേരടി. ഇദ്ദേഹം പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

  7

  അതേസമയം, ഇപ്പോള്‍ പുറത്തുവന്ന ആരോപണം ബിജെപിയെ ശരിക്കും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അധ്യക്ഷനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയെന്നാണ് സൂചന.

  'അടുത്ത ഇന്നിങ്ങ്സ് എവിടെ തുടങ്ങണം എപ്പോള്‍ തുടങ്ങണം എന്ന ആലോചനയായിരിക്കും ചെന്നിത്തല''അടുത്ത ഇന്നിങ്ങ്സ് എവിടെ തുടങ്ങണം എപ്പോള്‍ തുടങ്ങണം എന്ന ആലോചനയായിരിക്കും ചെന്നിത്തല'

  വ്യാജൻമാർ നിറയുന്ന 'ക്ലബ്ബ്ഹൗസ്'! പൃഥ്വിരാജിനു ദുൽഖറിനും പിറകേ നിവിൻ പോളിയും സുരേഷ് ഗോപിയും... ഇനിയും വരുംവ്യാജൻമാർ നിറയുന്ന 'ക്ലബ്ബ്ഹൗസ്'! പൃഥ്വിരാജിനു ദുൽഖറിനും പിറകേ നിവിൻ പോളിയും സുരേഷ് ഗോപിയും... ഇനിയും വരും

  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ

  English summary
  Audio tape Against Kerala BJP: Actor Hareesh Peradi mocks State president K Surendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X