പൊലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

ചീമേനി: ബന്ധുക്കളോടൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചീമേനി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ പരേതയായ പത്മിനിയുടെ മകന്‍ സുബിനെ(26)യാണ് വൈകിട്ട് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. റിട്ട. പ്രധാനാധ്യാപികയായിരുന്ന പുലിയന്നൂരിലെ പി.വി. ജാനകി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം പൊലീസ് തന്നെ അന്വേഷിക്കുമെന്ന ഭയം സുബിന്‍ പുലര്‍ത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ജാനകി വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ അയല്‍വാസിയാണ് സുബിന്‍.

 suicide

പ്രതികള്‍ അറസ്റ്റിലായതിന് ശേഷം പൊലീസിനെ ഭയന്നു കഴിഞ്ഞ സുബിന്റെ ആശങ്ക അകറ്റാനായി ബന്ധുക്കള്‍ ഇന്നലെ രാവിലെ ചീമേനി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. സ്റ്റേഷന് മുറ്റത്ത് വെച്ച് പൊലീസ് സുബിനുമായി സംസാരിക്കുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാല്‍ കൗണ്‍സലിംഗിന് വിധേയനാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം സുബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചീമേനി ടൗണില്‍ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു സുബിന്‍. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
auto driver found dead after return from police station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്