കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹി ബൈപ്പാസ് വിഷയം ചർച്ച ചെയ്യാൻ സികെ നാണു എംഎൽഎ തയ്യാറായില്ല

  • By Sreejith Kk
Google Oneindia Malayalam News

വടകര:നിർദിഷ്ട അഴിയൂർ-മാഹി ബൈപ്പാസിൽ സ്ഥലവും,വീടും നഷ്ടപ്പെടുന്നവരുടെ വീടുകളിൽ കയറി റവന്യൂ ഉദ്യോഗസ്ഥ സംഘം ഭീഷണി പെടുത്തിയ സംഭവത്തിൽ താലൂക്ക് വികസന സമിതി യോഗത്തിൽ വ്യാപക പ്രതിഷേധം.യോഗം ആരംഭിച്ചയുടൻ സി.കെ.നാണു എം.എൽ.എ യുടെ സാന്നിധ്യത്തിൽ പ്രശ്‍നം ചർച്ച ചെയ്യണമെന്ന് കർമ്മസമിതി നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പരാതി കേൾക്കാൻ തയ്യാറാകാതെ എം.എൽ.എ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

വെള്ളിയാഴ്ച അഞ്ചു മണിയോടെയാണ് ദേശീയപാത ലെയ്സൺ ഓഫീസർ പി.മോഹനൻപിള്ള,ഡെപ്യൂട്ടി കലക്റ്റർ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം അഴിയൂർ ബൈപ്പാസിൽ സ്ഥലം നഷ്ടപ്പെടുന്നവരുടെ വീടുകളിൽ കയറി ഭീഷണി മുഴക്കിയത്.തിങ്കളാഴ്ചയോടെ വീട് ഒഴിഞ്ഞു പോകണമെന്നാണ് ഭീഷണി.ഉദ്യോഗസ്ഥ സംഘം ഭീഷണിപ്പെടുത്തി നടപടിക്കെതിരെ ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ സമിതി അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

 bypass

ഭീഷണിക്ക് പകരം ചർച്ചകളിലൂടെ പ്രശ്‍നം പരിഹരിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.മാർക്കറ്റ് വിലയും,നഷ്ട്ട പരിഹാരവും പ്രഖ്യാപിക്കാതെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർമ്മ സമിതി നേതാക്കൾ സഭയെ അറിയിച്ചു.ഭീഷണിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു.

ഇക്കാര്യം ജില്ലാ കലക്റ്ററുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് തഹസിൽദാർ പി.കെ.സതീശ്കുമാർ പറഞ്ഞു.കനത്ത മഴയിലും,ഇടിമിന്നലിലും വീട് തകർന്നവർക്കും,കൃഷി നാശം സംഭവിച്ചവർക്കും അടിയന്തിര ധന സഹായം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.കല്ലാച്ചി സിവിൽ സ്റ്റേഷൻ പരിസരത്ത്

ബസ് സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.എസ്.എസ്.എൽ.സിപരീക്ഷയിൽ മികച്ച റിസൾട്ട് കരസ്ഥമാക്കിയ വടകര വിദ്യാഭ്യാസ ജില്ലാ
അധികൃതരെ യോഗം അഭിനന്ദിച്ചു.യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.രാജൻ അധ്യക്ഷത വഹിച്ചു.എ.ടി.ശ്രീധരൻ,പഞ്ചായത്ത് പ്രസിഡണ്ടുമാരായ വളപ്പിൽകുഞ്ഞമ്മദ്(തൂണേരി),ഓ.സി.വിജയൻ(വാണിമേൽ),കെ.കെ.മോഹനൻ(വില്യാപ്പള്ളി),നഗരസഭാ വൈസ് ചെയർമാൻ പി.ഗീത,സമിതി അംഗങ്ങളായ പി.എം.അശോകൻ,പി.സുരേഷ്ബാബു,പ്രദീപ് ചോമ്പാല,കളത്തിൽ ബാബു,ടി.വി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. ചിത്രം... കല്ലാച്ചി സിവിൽ സ്റ്റേഷൻ റോഡ് തകർന്ന നിലയിൽ

English summary
azhiur mahi bypass mla not ready to participate in discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X