തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി; തട്ടാനുള്ള കാരണം ഇതാണ്
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍നിന്നും കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പോലീസ് കണ്ടെത്തി. പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ റാന്നി സ്വദേശിനി ലീനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞില്ലാത്തതിനാലാണ് കുട്ടിയെ തട്ടിയതെന്നാണ് ലീന പോലീസിനോട് പറഞ്ഞത്.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ദൃശ്യത്തിലെ സ്ത്രീയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാന്നി വെച്ചൂച്ചിറയിലെ ഇവരുടെ ഭര്‍തൃഗൃഹത്തില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. കൃത്യമായ ആസൂത്രണത്തോടെയെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു.

കഴിഞ്ഞദിവസമാണു റാന്നി സ്വദേശികളായ സജി അനിത ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തന്ത്രപൂര്‍വം യുവതി തട്ടിക്കൊണ്ടുപോയത്. ആശുപത്രിക്ക് സമീപമുള്ള മൊബൈല്‍ ടവ്വറില്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍വിളികളും പോലീസ് ശേഖരിച്ചിരുന്നു. സ്ത്രീ കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവറില്‍നിന്നും നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. പല വാഹനങ്ങള്‍ മാറിക്കയറിയാണ് ഇവര്‍ കുഞ്ഞുമായി രക്ഷപ്പെട്ടത്. പോലീസിന്റെ കൃത്യമായ ഇടപെടല്‍ കുട്ടിയെ കണ്ടെത്തുന്നതിന് സഹായിച്ചു.












Click it and Unblock the Notifications