'പാർട്ടിയെ തകർക്കാൻ നിന്റെ ഈ സൗന്ദര്യം പോരാ'; ഫാത്തിമ തെഹ്ലിയയുടെ പോസ്റ്റിന് താഴെ കടുത്ത അധിക്ഷേപം
മലപ്പുറം; എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്‌ലിം ലീഗ് തീരുമാനത്തിനെതിരെ പരോക്ഷ വിമർശനം ഉയർത്തി ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ രംഗത്തെത്തിയിരുന്നു. ഇ.എംഎസ് അല്ല, പാർട്ടിയിലെ പെണ്ണുങ്ങൾ തന്റെ ചൊൽപ്പടിക്ക് നിൽക്കണമെന്ന ഇഎംഎസിന്റെ ആൺ അഹന്തക്കെതിരെ പൊരുതിയ കെ.ആർ ഗൗരി ആണെന്റെ ഹീറോ എന്നായിരുന്നു തെഹലിയയുടെ പോസ്റ്റ്. തൊട്ട് പിന്നാലെ അവർ നാളെ 12 മാധ്യമങ്ങളെ കാണുമെന്നും ഫേസ്ബുക്കിൽ പോസ്റ്റും പങ്കുവെച്ചു. ഹരിത സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ രാജിവെയ്ക്കാനാണ് തിരുമാനമെന്നും ഇത് നാളത്തെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ദേ മരക്കൊമ്പിലൊരു മാലാഖ; വൈറലായി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്
അതിനിടെ നേതൃത്വത്തിന്റെ നടപടിക്കെതിരെ രംഗത്തിറങ്ങിയ തഹ്ലിയയ്ക്കെതിരെ കടുത്ത അധിക്ഷേപം ഉയർത്തുകയാണ് ലീഗ് അനുഭാവികൾ. തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റുകൾ.മുസ്ലിം ലീഗിന്റെ സ്ത്രീകളോടുള്ള ബഹുമാനം അറിയാൻ കമന്റുകൾ വായിച്ചാൽ മാത്രം മതിയെന്നായിരുന്നു ചിലർ പ്രതികരിച്ചു.

സ്ത്രീകൾക്കെതിരെ കടുത്ത അവഹേളനമാണ് കമന്റുകൾ നിറയെ.'പത്ര സമ്മേളനമൊക്കെ കൊള്ളാ०....പാർട്ടിക്കെതിരെ ഡയലോഗടിക്കാനാണെങ്കിൽ...പെറ്റ തള്ളയുടെ നെഞ്ചത്ത് ചവിട്ടുന്ന ചാവാലിപ്പട്ടികളുടെ ഗണത്തിൽ ഒരാളു० കൂടി..അല്ലാതെ മുസ്ലീം ലീഗ് എന്ന പ്രസ്ഥാനത്തിന് ഒരു ചുക്കു० സ०ഭവിക്കില്ല'. എന്നായിരുന്നു ഒരാൾ കുറിച്ചത്.

'നിന്നെ കണ്ടല്ല ഹരിതകൊടി പിടിച്ചത്.
നിന്റെ ഗ്ലാമർ കണ്ടു പിന്നാലെ കൂടുന്നവരുടെ ലക്ഷ്യം മറ്റൊന്നാണ്.പാർട്ടിയെ തകർക്കാൻ നിന്റെ ഈ സൗന്ദര്യം പോരാ' എന്നായിരുന്നു മറ്റൊരു പ്രതികരണം.'ഫാത്തിമ എന്തൊക്കെ ആയിട്ടുണ്ടെങ്കിൽ അതു മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിലൂടെയാണ്. പ്രസ്ഥാനത്തിനു ക്ഷീണം പറ്റുന്ന കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എറിഞ്ഞു കൊടുത്തു മാതൃപ്രസ്ഥാനത്തെ സമ്മർദ്ദത്തിലാക്കാനാണു തീരുമാനമെങ്കിൽ അതു നടക്കില്ല. താങ്കളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇതു വരെ സപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ ഇനി അതു നടക്കില്ല. പ്രസ്ഥാനമാണ് വലുത്..!!', ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ഹരിത പ്രവർത്തകരെ പിന്തുണച്ചുള്ള കമന്റുകളും ഉണ്ട്.

അതേസമയം എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ സംസ്ഥാന ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച ലീഗ് നടപടി പാർട്ടിക്കുള്ളിൽ കടുത്ത പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. വിഷയത്തിൽ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ് രാജിവെച്ചു. പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ രാജിക്കത്തില്‍ അബ്ദുൾ സമദ് വ്യക്തമാക്കിയത്.

അതിനിടെ ഹരിത നേതാക്കളെ തള്ളി മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ കെ തെഹാനി രംഗെത്തിയിരുന്നു. പാർട്ടി ക്കുള്ളിൽ തീർക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉള്ള പരാതിക്കാർ ആദ്യം പാർട്ടിക്ക് പുറത്ത് പോകട്ടെ...
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകുക വഴി ആ സംഘടനയുടെ വ്യവസ്ഥകൾ കൂടി നമ്മൾ സ്വമേധയാ അംഗീകരിക്കുകയാണ്.പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ പ്രസ്ഥാനങ്ങൾക്കും അതിൻ്റേതായ സംവിധാനവും രീതികളും ഉണ്ട്.പ്രസ്ഥാനം പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ വനിതാ കമ്മീഷനും പൊലീസും കൂടി ഇടപെടണമെന്ന് വന്നാൽ അത് ബ്ലാക് മെയിലിംഗാണ്. സംഘടനാ നേതൃത്വത്തെ ഗൺ പോയിൻ്റിൽ നിർത്തലാണ് എന്നായിരുന്നു തെഹാനി ഫേസ്ബുക്കിൽ കുറിച്ചത്. ജന്റർ ജസ്റ്റിസ് പറയുമ്പോഴെല്ലാം അതിന് നൈതികതയുടെ അടിത്തറയുണ്ടെന്ന് നെഞ്ചിൽ കൈവെച്ച് പറയാനാകണമെന്നും തെഹാനി ചൂണ്ടിക്കാട്ടി.
വെള്ളച്ചാട്ടത്തിന് മുമ്പില്‍ അപ്‌സരസ് പ്രത്യക്ഷപ്പെട്ടു; വൈറലായി നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications