കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സമാനമായ കാര്യവും അതില്‍ വലുതും ചെയ്തു';എന്നിട്ടും കാവ്യാ മാധവനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല'

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റെങ്കിലും അരമണിക്കൂറിനുള്ളില്‍ തന്നെ ജാമ്യവും ലഭിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയുള്ള ശരത്തിന്റെ പ്രതികരണം.

കേസില്‍ തനിക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാർ നല്‍കിയ മൊഴി കള്ളമാണ്. ആ മൊഴി അംഗീകരിക്കേണ്ട ആവശ്യം എനിക്കില്ല. തനിക്കെതിരെ ഉയർത്തുന്ന തെളിവ് നശിപ്പിക്കല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന''ആ നീക്കമുണ്ടായാല്‍ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല: സർക്കാറിനും തലവേദന'

ശരത്തിനെ തെളിവ് നശിപ്പിക്കലിനുള്ള വകുപ്പുകള്‍ ചേർത്താണ്

ശരത്തിനെ തെളിവ് നശിപ്പിക്കലിനുള്ള വകുപ്പുകള്‍ ചേർത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടും ജാമ്യം ലഭിക്കാവുന്ന കേസുകളാണ്. ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ദിലീപിന്റെ പത്മസരോവരത്തില്‍ കൊണ്ടു കൊടുത്തു. അതിന് ശേഷം ടാബ് കണ്ടില്ല. അതോടെയാണ് തെളിവ് നശിപ്പിച്ചുവെന്ന കേസ് ശരത്തിനെതിരായി വരുന്നതെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

തള്ളിമറിക്കുവാണല്ലോ മഞ്ജു ചേച്ചീ; വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍

ശരത്തിനിതിരെ ഇത്തരമൊരു കേസ് എടുത്ത പൊലീസ്

ശരത്തിനിതിരെ ഇത്തരമൊരു കേസ് എടുത്ത പൊലീസ് എന്തുകൊണ്ട് ടാബ് അവിടുന്ന് വാങ്ങിച്ചുവെച്ച കാവ്യാ മാധവനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എന്തുകൊണ്ട് ബുദ്ധിമുട്ടുന്നുവെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. അറസ്റ്റ് ഇല്ലെങ്കില്‍ തന്നെ ഇക്കാര്യത്തില്‍ കാവ്യാ മാധവനില്‍ നിന്നും ഒരു വ്യക്തത വരുത്തുന്നതില്‍ പൊലീസിന് എന്തിനാണ് ബുദ്ധിമുട്ടെന്നും അദ്ദേഹം ചോദിക്കുന്നു.

കാവ്യാ മാധവനെതിരായി വേറേയും ആരോപണങ്ങളുണ്ട്

ഈ സമാനമായ കാര്യം മാത്രല്ല, കാവ്യാ മാധവനെതിരായി വേറേയും ആരോപണങ്ങളുണ്ട്. കാവ്യാ മാധവന്റെ ലക്ഷ്യയിലാണല്ലോ പെന്‍ഡ്രൈവ് കൊണ്ടുകൊടുത്തുവെന്ന് പറയുന്നത്. ഇക്കാര്യം നമ്മള്‍ നേരത്തെ പലവട്ടം ചർച്ച ചെയ്തതാണ്. ഇത് സംബന്ധിച്ച് സുരാജിന്റേതായിട്ടുള്ള ഒരു ഓഡിയോയും ഉണ്ടെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ബൈജു കൊണ്ടാരക്കര അവകാശപ്പെടുന്നു.

ശരത്ത് ഒരിക്കല്‍ വീട്ടിലേക്ക് കയറി വന്നപ്പോള്‍

ശരത്ത് ഒരിക്കല്‍ വീട്ടിലേക്ക് കയറി വന്നപ്പോള്‍ 'എന്തായി ഇക്ക ബൈജു പൌലോസ്' എന്ന് ചോദിക്കുന്നത് കാവ്യാ മാധവനാണ്. ഏതെങ്കിലും കേസുകളില്‍ പ്രതിയായി വരാനുള്ള തെളിവുകള്‍ ഒരാള്‍ക്കെതിരേയുണ്ടെങ്കില്‍ പൊലീസ് തീർച്ചയായും അവരെ കേസില്‍ പ്രതിയാക്കണം. പക്ഷെ ഈ തെളിവുകളും മറ്റ് കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടും കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ട് എത്ര നാളായി.

ചോദ്യം ചെയ്യാനായി ആദ്യം കാവ്യാ മാധവനെ വിളിച്ചപ്പോള്‍

ചോദ്യം ചെയ്യാനായി ആദ്യം കാവ്യാ മാധവനെ വിളിച്ചപ്പോള്‍ ദുബൈയിലാണെന്ന് പറഞ്ഞു, പിന്നീട് ചെന്നൈയിലാണെന്നും പറഞ്ഞു. അതിന് ശേഷവും നോട്ടീസ് കൊടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടാണ് ചോദ്യം ചെയ്യുന്നത്. നിയമവ്യവസ്ഥ ഒരു സ്ത്രീക്ക് കൊടുക്കുന്ന ആനുകൂല്യമാണ് അതെങ്കില്‍ എന്തിനാണ് 164 നോട്ടീസ് കാവ്യയ്ക്ക് ഇഷ്യൂ ചെയ്തതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

കാവ്യക്ക് കിട്ടുന്ന ആനുകൂല്യം ശരത്തിന് കിട്ടണം

കാവ്യക്ക് കിട്ടുന്ന ആനുകൂല്യം ശരത്തിന് കിട്ടണം എന്ന് പറയുന്നില്ല. ശരത്ത് കൊണ്ടുവന്ന ടാബ് വെച്ചത് കാവ്യയാണ്. ദൃശ്യങ്ങള്‍ കാവ്യ കണ്ടതായുള്ള ബാലചന്ദ്ര കുമാറിന്റെ മൊഴിയുണ്ട്. ഇതോടൊപ്പം തന്നെ രണ്ടോ മൂന്നോ തെളിവുകള്‍ വേറെയുമുണ്ട്. പിന്നെന്തിനാണ് കാവ്യാ മാധവന്‍ സാക്ഷിയോ പ്രതിയോ എന്ന സംശയം പൊലീസിന്.

ഇതാണ് ഞാന്‍ നേരത്തെ മുതല്‍ തന്നെ പറയുന്നത്

ഇതാണ് ഞാന്‍ നേരത്തെ മുതല്‍ തന്നെ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൈകള്‍ എവിടെയോ കൂട്ടിക്കെട്ടിയിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരെ നല്ല രീതിയില്‍ അന്വേഷിക്കാന്‍ അനുവദിക്കുന്നില്ല. ശരത്തിനെ അറസ്റ്റ് ചെയ്ത് അരമണിക്കൂറിനകം ജാമ്യം കിട്ടിപ്പോയതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
Baiju Kottarakkara asks why Kavya Madhavan is not arrested despite Sarath's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X